Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightയാനി സൗദിയിൽ;...

യാനി സൗദിയിൽ; ‘ചരിത്ര’മെന്ന്​ ആദ്യപ്രതികരണം

text_fields
bookmark_border
യാനി സൗദിയിൽ; ‘ചരിത്ര’മെന്ന്​ ആദ്യപ്രതികരണം
cancel
camera_alt???? ????? ????????????????

റിയാദ്​: അതുല്യ സംഗീത പ്രതിഭയും ഗ്രീക്ക്​ ക​േമ്പാസറുമായ യാനി സൗദിയിലെത്തി. വരുംദിവസങ്ങളിൽ ജിദ്ദയിലും റിയാദിലും ദമ്മാമിലും നടക്കാനിരിക്കുന്ന സംഗീത കച്ചേരികളിൽ പ​െങ്കടുക്കാനാണ്​ മകൾ ക്രിസ്​റ്റൽ ആനിനൊപ്പം യാനി എത്തിയത്​. ചരിത്രമാണിതെന്നും നാം അതിന്​ സാക്ഷികളാകുകയാണെന്നും ചൊവ്വ പുലർച്ചെ ഒരുമണിക്ക്​ ജിദ്ദ വിമാനത്താവളത്തിൽ വന്നിറങ്ങിയ യാനി ട്വീറ്റ്​ ചെയ്​തു. വിമാനത്താവളത്തിൽ വെച്ച്​ സൗദി അറേബ്യയുടെ ഒൗദ്യോഗിക അറബി നാമം പറഞ്ഞ്​ പഠിക്കുന്ന വീഡിയോ പോസ്​റ്റ്​ ചെയ്യുകയും ചെയ്​തു. യാനി​യുടെ വരവ്​ ചിത്രീകരിക്കാനെത്തിയ ടെലിവിഷൻ മാധ്യമപ്രവർത്തകരായിരുന്നു യാനിയുടെ ആദ്യ അറബി ഗുരുക്കൻമാർ. അവർ പറയുന്നത്​ ഏറ്റുപറയുന്ന യാനിയു​െട വീഡിയോ ​ൈവറലായിട്ടുണ്ട്​. 

സൗദിയിലേക്കുള്ള യാത്ര ത​​െൻറ ജീവിതത്തി​​െൻറ അവിസ്​മരണീയ അനുഭവമായിരിക്കുമെന്ന്​ നേരത്തെ തന്നെ യാനി അഭിപ്രായപ്പെട്ടിരുന്നു. അമേരിക്കയിലെ ഫ്ലോറിഡയിൽ നിന്നാണ്​ യാനി എത്തുന്നത്​. ഫ്ലോറിഡ വിമാനത്താവളത്തിൽ വെച്ച്​ ട്വിറ്ററിൽ അദ്ദേഹം ഇങ്ങനെ സന്ദേശം പോസ്​റ്റ്​ ചെയ്​തു: ‘സൗദിയിലേക്ക്​ പറക്കാൻ ഒരുങ്ങിക്കഴിഞ്ഞു. ചരിത്രം ചുരുൾ നിവരുന്നതിന്​ സാക്ഷികളാകാൻ പോകുകയാണ്​ നമ്മൾ. ലോകത്തെ മറ്റെന്തിന്​ പകരവും ഇൗ അവസരം നഷ്​ടപ്പെടുത്താൻ ഞാനില്ല. ആദ്യം ജിദ്ദയിലേക്ക്​’. വിമാനത്തിനുള്ളിൽ നിന്ന്​ മകൾക്കൊപ്പം അടുത്ത സന്ദേശം: ‘അവിശ്വസനീയമായൊരു യാത്ര തുടങ്ങുകയായി’.   
ജനറൽ എൻറർടൈൻമ​െൻറ്​ അതോറിറ്റിയുടെ പ്രത്യേക ക്ഷണപ്രകാരമാണ്​ യാനി സൗദിയിലെത്തുന്നത്​. 

രണ്ടാഴ്​ച മുമ്പ്​ പരിപാടി ആദ്യമായി പ്രഖ്യാപിച്ചതിന്​ പിന്നാലെ മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞിരുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിലാണ്​ ജിദ്ദയിലെ കച്ചേരി. റാബിഗിലെ കിങ്​ അബ്​ദുല്ല ഇകണോമിക്​ സിറ്റിയിൽ 8.30 ന്​ പരിപാടി തുടങ്ങും. ഡിസംബർ മൂന്നിനും നാലിനുമാണ്​ റിയാദിൽ. റിയാദ്​ ഇൻറർനാഷനൽ കൺവെൻഷൻ സ​െൻററിലാണ്​ ആദ്യം പരിപാടി പ്രഖ്യാപിച്ചിരുന്നതെങ്കിലും സംഗീതപ്രേമികളുടെ അഭൂത പൂർവമായ പ്രതികരണത്തെ തുടർന്ന്​ കൂടുതൽ ആൾക്കാരെ ഉൾക്കൊളാൻ പ്രിൻസസ്​ നൂറ ബിൻത്​ അബ്​ദുറഹ്​മാൻ യൂനിവേഴ്​സിറ്റിയിലേക്ക്​ മാറ്റിയതായി സൂചനയുണ്ട്​. കൂടാതെ, കിഴക്കൻ മേഖലയിലെ ആരാധകർക്കും യാനിയെ കാണാൻ അവസരമൊരുകയാണ്​​.

ആദ്യഘട്ടത്തിൽ പദ്ധതിയിൽ ഇല്ലാതിരുന്ന ദമ്മാമിലാണ്​ ഒടുവിൽ കച്ചേരിക്ക്​ വേദിയൊരുങ്ങുന്നത്​​. ദഹ്​റാനിലെ കിങ്​ അബ്​ദുൽ അസീസ്​ സ​െൻറർ ​േഫാർ വേൾഡ്​ കൾച്ചറിൽ ഡിസംബർ ആറ്​, ഏഴ്​ തിയതികളിലാണ്​ യാനിയെത്തുക. കഴിഞ്ഞവർഷം സൽമാൻ രാജാവ്​ ഉദ്​ഘാടനം ചെയ്​ത കിങ്​ അബ്​ദുൽ അസീസ്​ സ​െൻററിൽ നടക്കുന്ന ഏറ്റവും വലിയ പരിപാടിയാകും ഇത്​. നാലു പതിറ്റാണ്ട്​ നീണ്ട സമ്പന്നമായ സംഗീത ജീവിതത്തിലെ ഏറ്റവും മികച്ച സൃഷ്​ടികളാകും യാനി സൗദിയിലെ ആരാധകർക്കായി അവതരിപ്പിക്കുക. ഒരേ സമയം 15 സംഗീതകാരൻമാർ വേദിയിലുണ്ടാകും. 

താജ്​മഹൽ, ചൈനയിലെ ഫോർബിഡൻ സിറ്റി, റഷ്യയിലെ ക്രെംലിൻ, ലെബനാനിലെ പൗരാണിക നഗരം ബിബ്ലോസ്​, കാർത്തേജ്​, ഇൗജിപ്​തിലെ പിരമിഡ്​, അമ്മാൻ സിറ്റാഡൽ തുടങ്ങി അസംഖ്യം ചരിത്രവേദികളിൽ സംഗീത വിസ്​മയം തീർത്തിട്ടുള്ള യാനി പ​േക്ഷ, സൗദിയിലേക്കുള്ള വരവിനെ അതിനൊക്കെ മുകളിലായാണ്​ പരിഗണിക്കുന്നത്​. ആ ചരിത്ര നിമിഷത്തിന്​ സാക്ഷിയാകാൻ, പതിവില്ലാത്ത വിധം മകൾ ക്രിസ്​റ്റൽ ആനും കൂടെക്കൂടിയിട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsGreek composer Yanni
News Summary - Greek composer Yanni -saudi-gulf news
Next Story