ലോസ് ആഞ്ജലസ്: അഞ്ചു പുരസ്കാരങ്ങള്‍ നേടി ഗ്രാമി വേദിയില്‍ താരമായ അദെല്‍ തന്‍െറ പുരസ്കാരം രണ്ടായി ഒടിച്ചു. മത്സരരംഗത്തുണ്ടായിരുന്ന തന്‍െറ കൂട്ടുകാരി ബിയോണ്‍സേക്കാണ് അവാര്‍ഡിന് അര്‍ഹതയുള്ളതെന്നും അതിനാല്‍ അവരുമായി ഇത്് പങ്കിടുന്നുവെന്നും പറഞ്ഞായിരുന്നു പുരസ്കാരം ഒടിച്ചത്. ബിയോണ്‍സേയുടെ ലെമൊണേഡ് എന്ന ആല്‍ബമായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. അതിനിടെ ഗ്രാമി വേദിയില്‍വെച്ച് തന്‍െറ കൂട്ടുകാരന്‍ സൈമണ്‍ കോനക്കിയുമായുള്ള വിവാഹപ്രഖ്യാപനവും അദെല്‍ നടത്തി.
വേദിയില്‍ ട്രംപിനെതിരെ പ്രതിഷേധം
ഗ്രാമി അവാര്‍ഡ് ദിനത്തില്‍ നടന്ന സംഗീതപരിപാടികളില്‍ രാഷ്ട്രീയവും. അമേരിക്കയുടെ പുതിയ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ നയങ്ങള്‍ക്കെതിരെയാണ് സംഗീതത്തിലൂടെ പ്രതിഷേധമുണ്ടായത്. ‘എ ട്രൈബ് കാള്‍ഡ് ക്വസ്റ്റ്’ എന്ന അമേരിക്കന്‍ ഹിപ്ഹോപ് ഗ്രൂപ്പാണ് ട്രംപ് വിരുദ്ധ ഗാനങ്ങള്‍ ആലപിച്ചത്. ജനങ്ങളോട് ട്രംപിന്‍െറ നയങ്ങള്‍ക്കെതിരെ രംഗത്തിറങ്ങാന്‍ ആവശ്യപ്പെടുന്ന വരികളും ഇതിലുണ്ടായിരുന്നു. മുസ്ലിംകളെ നിരോധിക്കാനുള്ള നീക്കം പരാജയപ്പെട്ട പ്രസിഡന്‍റ് എന്ന് ട്രംപിനെ കുറിച്ച് പറയുന്നു. എന്നാല്‍, ട്രംപിന്‍െറ പേര് ഇതില്‍ പരാമര്‍ശിച്ചിട്ടില്ല.