വാഷിങ്ടൺ: പ്രശ്ത കൺട്രി ഗായകൻ െഗ്ലൻ കാംബെൽ(81) നിര്യാതനായി. ദീർഘകാലമായി അൽഷിമേഴ്സ് ബാധിതനായിരുന്നു. യു.എസ് സംസ്ഥാനമായ ടെന്നിസിയിലെ നാഷ്വില്ലെയിൽ ചൊവ്വാഴ്ച പകൽ 10ഒാടെയാണ് മരണം നടന്നത്.
1975ൽ പുറത്തിറങ്ങിയ ‘റൈൻസ്റ്റോൺ കൗബോയ്’ എന്ന ആൽബമാണ് അദ്ദേഹത്തെ പ്രശ്സതിയുടെ കൊടുമുിയിലേക്ക് ഉയർത്തിയത്. 50 വർഷത്തെ സംഗീത ജീവിതത്തിനിടയിൽ 70േലറെ ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. 1960-70 കാലഘട്ടത്തിലിറങ്ങിയ ‘ജെഡിൽ ഒാൺ മൈ മൈൻഡ്’, ‘വിചിത ലൈൻമാൻ’, ‘ഗ്ലാവ്സ്റ്റോൺ’, ‘കൺട്രി ബോയി’, ‘റൈൻസ്സ്റ്റോൺ കൗബോയ്’ തുടങ്ങിയ ആൽബങ്ങൾ വൻ ഹിറ്റായിരുന്നു. 1967ൽ കൺട്രി, പോപ് കാറ്റഗറിയിൽ നാല് ഗ്രാമി അവാർഡുകൾ നേടി ഗ്ലെൻ ചരിത്രം സൃഷ്ടിച്ചു.
നടനും ടി.വി അവതാരകനുമായിരുന്ന ഇദ്ദേഹം ‘ദി ഗ്ലെൻ കാംെബൽ ഗുഡ്െടെം അവർ’ എന്ന ഷോയും അവതരിപ്പിച്ചിരുന്നു. കാംബെലിെൻറ ജീവിതവും അൽഷിമേഴ്സുമായുള്ള പോരാട്ടവും വിവരിക്കുന്ന െഎ വിൽ ബി മീ’ എന്ന ഡോക്യൂെമൻററി 2014ൽ പുറത്തിറങ്ങി. ഭാര്യ കിം കാംെബലും എട്ടു മക്കളും അടങ്ങുന്നതാണ് ഗ്ലെൻ കാംെബലിെൻറ കുടുംബം.