ഇന്ത്യൻ സംഗീതവും ഭക്ഷണവും ഏറെ ഇഷ്ടം- എഡ് ഷീറൻ -video

13:26 PM
20/11/2017
edsheeran

മുംബൈ: ഇന്ത്യൻ സംഗീതവും ഭ‍‍ക്ഷണവും തനിക്കേറെ ഇഷ്ടമാണെന്ന് പ്രസിദ്ധ ഇംഗ്ലീഷ് ഗായകനും ഗാന രചയിതാവുമായ എഡ് ഷീറൻ.  വെള്ളിയാഴ്ചയാണ് ബോളിവുഡ് സിനിമാ നിർമ്മാതാവ്  ഫറാ ഖാന്‍റെ താര നിശയിൽ പങ്കെടുക്കാൻ ഷീറൻ മുംബൈയിലെത്തിയത്.

നീല കുർത്ത അണിഞ്ഞ് ഗിറ്റാറുമായെത്തിയ ഷീറനെ ആരവങ്ങളോടെയാണ് ആരാധകർ സ്വീകരിച്ചത്. ആരാധകരെ കണ്ട് വിസ്മയിച്ച ഷീറൻ വീണ്ടും മുംബൈയിലേക്ക് തിരികെ എത്തിയതിന്‍റെ സന്തോഷവും പങ്കുവെച്ചു. രണ്ട് വർഷം മുൻപ് താൻ ഇവിടെ എത്തിയപ്പോൾ കണ്ട അത്രയും ആവേശഭരിതരായ ആരാധകരെ ഇത്തവണയും കാണാൻ സാധിച്ചെന്നും ഷീറൻ പറഞ്ഞു. 

ലോകത്ത് തനിക്കേറ്റവും ഇഷ്ടമുള്ള സ്ഥലമാണ് ഇന്ത്യ. ഏറ്റവും സുന്ദരമായ സംസ്കാരങ്ങളിലൊന്നാണ് ഇന്ത്യയുടേത്.  ഇവിടുത്തെ സംഗീതവും, ഭക്ഷണവും ഏറെ ഇഷ്ടമാണ് -ഷീറൻ പറഞ്ഞു. 

ആരാധകർക്കായി ഇറേസർ, ബ്ലഡ് സ്ട്രീം, ഹാപ്പിയർ  തുടങ്ങിയ ആൽബങ്ങളും അദ്ദേഹം അവതരിപ്പിച്ചു.  ആദ്യ ഒരു മണിക്കൂറിന് ശേഷം ഷീറന്‍റെ എക്കാലത്തെയും മികച്ച ഹിറ്റായ ഷേപ്പ് ഒാഫ് യു ആരാധകർക്കായി പാടിയാണ് ഷീറൻ പരിപാടി അവസാനിപ്പിച്ചത്.

 

COMMENTS