Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_right...

ജീവിതത്തിലേക്കുള്ള കുടിയേറ്റ തൊഴിലാളികളുടെ നടത്തം; ഉള്ളം പൊള്ളിക്കും ചാവുനടപ്പാട്ട്​

text_fields
bookmark_border
Death-Walk-Song
cancel

രാജ്യത്തെ കെട്ടിപ്പടുക്കുന്നതിൽ അനിഷേധ്യമായ പങ്കുവഹിച്ചവരാണ്​ ഒാരോ കുടിയേറ്റ തൊഴിലാളികളും. കോവിഡ്​ മഹാമാരി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളെയും നിശ്ചലമാക്കിയപ്പോൾ പകച്ചുപോയത്​ അവരും കൂടിയായിരുന്നു. രാജ്യത്ത്​ പ്രഖ്യാപിച്ച ലോക്​ഡൗൺ ആ പാവങ്ങൾക്ക്​ സമ്മാനിച്ചത്​ തീരാത്ത ദുരിതമായിരുന്നു. ഭക്ഷണമില്ലാത്തതും തൊഴിൽ നഷ്​ടവും വൃത്തിഹീനമായ സാഹചര്യങ്ങളിലുള്ള താമസവും അവരിൽ ഭയം ജനിപ്പിക്കാൻ തുടങ്ങി. അതിഥി തൊഴിലാളികളെ സംരക്ഷിക്കാനും അവർക്ക്​ പാർപ്പിടവും ഭക്ഷണവും ഒരുക്കാനും സംസ്ഥാനങ്ങൾക്ക്​ നിർദേശം നൽകിയിരുന്നു. കേരളമടക്കമുള്ള ചില സംസ്ഥാനങ്ങൾ അത് തുടക്കം മുതലേ​ നടപ്പാക്കുകയും ചെയ്​തു. എന്നാൽ, കോവിഡ്​ ഭീതിയിൽ എങ്ങനെയെങ്കിലും സ്വന്തം നാട്​ പിടിക്കാനുള്ള ചിന്തയായിരുന്നു പലർക്കും. 

നൂറും അഞ്ഞൂറും കിലോമീറ്ററുകൾ താണ്ടി നടക്കാൻ ആയിരുന്നു അവർ തീരുമാനിച്ചത്​. ഭക്ഷണം തീരുമോ വഴിയിൽ തളർന്നുവീഴുമോ എന്നുള്ള ചിന്തകൾ അവരെ ഭയപ്പെടുത്തിയില്ല. ജീവിതം തിരിച്ചുപിടിക്കാനുള്ള യാത്രയിലായിരുന്നു അവർ. എന്നാൽ, കുടിയേറ്റ തൊഴിലാളികളെ വിധി വെറുതെ വിട്ടില്ല. വഴിയിൽ ചിലർ തളർന്നുവീണ്​ മരിക്കാൻ തുടങ്ങി. വാഹനാപകടങ്ങളിലും ചിലർക്ക്​ ജീവൻ നഷ്​ടമായി. എന്നാൽ സ്വന്തം നാട്ടിലേക്കുള്ള കാൽനടയാത്രക്കിടെ റെയിൽ പാളത്തിൽ വിശ്രമിക്കുകയായിരുന്ന ഹതഭാഗ്യരായ ഒരു തൊഴിലാളി സംഘത്തിന്​ ജീവൻ നഷ്​ടമായത്​ ട്രെയിൻ കയറിയിറങ്ങിയിട്ടായിരുന്നു.

രാജ്യത്തെ ഞെട്ടിച്ച സംഭവം കേന്ദ്രത്തിനെതിരെയുള്ള ജനങ്ങളുടെ രോഷപ്രകടനത്തിന്​ കൂടി കാരണമായി. തൊഴിലാളികളെ സംരക്ഷിക്കാൻ ഭരണകർത്താക്കൾക്ക്​ കഴിയാതെ പോയതിൽ രാജ്യം പ്രതിഷേധത്തിന്​ തുടക്കം കുറിച്ചു. ലോക്​ഡൗണി​​െൻറ ഇൗ രണ്ടരമാസക്കാലം ദിവസവേതന തൊഴിലാളികൾക്ക്​ നരകജീവിതമാണ്​ സമ്മാനിച്ചത്​. 

അവരുടെ വേദനകളുടെ നേർസാക്ഷവുമായി എത്തിയിരിക്കുകയാണ്​ കൊച്ചിയിലെ കലക്​ടീവ്​ ഫേസ്​ വൺ. മട്ടാഞ്ചേരിയിലെ ഉരു ആർട്ട് ഹാർബറി​​െൻറ സഹകരണത്തോടെ അവർ നിർമിച്ച സംഗീതം ആൽബമായ ‘ചാവുനടപ്പാട്ട്​’ ചങ്കിൽകൊള്ളുന്ന വരികളിലൂടെ ആസ്വാദകരുടെ ഉള്ളം പൊള്ളിക്കുകയാണ്​. ജീവിതം തിരികെ പിടിക്കാനുള്ള തൊഴിലാളികളുടെ നടത്തമാണ്​ ചാവുനടപ്പാട്ട്​. 

'നാട്ടുമ്പുറത്ത് വളര്‍ന്നതാണ്, പട്ടണം തീണ്ടി പുലര്‍ന്നതാണ്, രണ്ടിന്നും ഇടയിലെങ്ങാണ്ടോ വെച്ച് വണ്ടിക്കടിയീപ്പെട്ടരഞ്ഞതാണ്' ഇങ്ങനെ പോകുന്നു വരികൾ. കവിയും ഗാനരചയിതാവും നിരൂപകനുമായ അൻവർ അലിയാണ്​ വരികൾ എഴുതിയിരിക്കുന്നത്​. ജോൺ പി. വർക്കിയാണ്​ പാട്ട്​ പാടി അഭിനയിച്ചിരിക്കുന്നത്​. ഡോൺ വിൻസ​െൻറാണ്​ സംഗീത സംവിധാനം നിർവഹിച്ചത്​. പ്രേം ശങ്കറാണ്​ വിഡിയോ സംവിധാനം ചെയ്​തിരിക്കുന്നത്​. പ്രശസ്​ത സംവിധായകൻ രാജീവ്​ രവിയുടെ നേതൃത്വത്തിലുള്ളതാണ്​ കലക്​ടീവ്​ ഫേസ്​ വൺ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Migrant workersChavunadappattu
News Summary - Death-Walk Song-music news
Next Story