Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മനോഹരമായ കവർ വേർഷനുമായി കണ്ണാംത്തുമ്പി; പിന്നിൽ ഒൗസേപ്പച്ചനും പ്രമോദ് പപ്പനും
text_fieldsbookmark_border
കമലിന്‍റെ ഹിറ്റ് ചിത്രമായ 'കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികളി'ലെ സൂപ്പര്‍ ഹിറ്റ് ഗാനമായ 'കണ്ണാംത്തുമ്പി പോരാമോ....'എന്ന ഗാനത്തിഴന്‍റെ കവർ വേർഷൻ പുറത്ത്. മമ്മൂട്ടിയാണ് ഫേസ്ബുക്ക് പേജിലൂടെ ഗാനം പുറത്തിറക്കിയത്.
സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ തന്നെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ആധുനിക സാങ്കേതിക മികവില്‍ വീണ്ടും ഒരുക്കിയത്. ക്യൂബ്സ് ഇന്റര്‍ നാഷണല്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെ പൂര്‍ണ്ണമായും ദുബൈയില്‍ വെച്ച് ചിത്രീകരിച്ച മ്യൂസിക്കല്‍ ആല്‍ബം പ്രമോദ് പപ്പന്‍ ആണ് സംവിധാനം.
ബേബി ഫ്രേയ, ബേബി ആയ എന്നിവരാണ് അഭിനയിച്ചത്. ഹരിത ഹരീഷാണ് ഗാനമാലപിച്ചത്. പ്രമോദ് പപ്പന്‍, ഷിഹാബ് ഒമല്ലൂര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റിങ് -സച്ചിന്‍. സത്യം ഓഡിയോസാണ് വിപണിയിലെത്തിക്കുന്നത്.
വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
Next Story

