‘മാതളത്തേനുണ്ണാൻ...’ പാടിയത് മോഹൻലാലോ വി.ടി. മുരളിയോ ? 

16:36 PM
12/01/2020

‘ഉയരും ഞാൻ നാടാകെ’ എന്ന ചിത്രത്തിൽ ഗായകൻ വി.ടി. മുരളി ആലപിച്ച ‘മാതളത്തേനുണ്ണാൻ പാറിപ്പറന്നുവന്ന മാണിക്യക്കുയിലാളേ...’ എന്ന ഗാനവുമായി ബന്ധപ്പെട്ട് വിവാദം. ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോ ആയ ബിഗ് ബോസിൽ നടൻ മോഹൻലാൽ ‘മാതളത്തേനുണ്ണാൻ’ എന്ന പാട്ട് താൻ പാടിയതാണെന്ന് അവകാശപ്പെട്ടിരുന്നു. ഇതിനെതിരെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരിക്കുകയാണ് വി.ടി. മുരളി. 

മോഹൻലാലിന്‍റെ അവകാശവാദം സുഹൃത്തുക്കളാണ് തന്നെ വിളിച്ചറിയിച്ചതെന്ന് വി.ടി. മുരളി പറയുന്നു. ഇത് വിശ്വസിക്കാൻ കഴിഞ്ഞില്ല. തുടർന്ന് പരിപാടിയുടെ പുന:സംപ്രേഷണം കണ്ടെന്നും പാവപ്പെട്ട പാട്ടുകാരന്‍റെ പിച്ചച്ചട്ടിയിലും കൈയിട്ടു തുടങ്ങിയോയെന്നും വി.ടി. മുരളി ചോദിക്കുന്നു. 

വി.ടി. മുരളിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം... 

പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത് മോഹൻലാൽ അഭിനയിച്ച് 1985ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ഉയരും ഞാൻ നാടാകെ’. ഇതിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ‘മാതളത്തേനുണ്ണാൻ...’ എന്ന ഗാനം ഒ.എൻ.വി. കുറുപ്പ് രചിച്ച് കെ.പി.എൻ. പിള്ള സംഗീതം പകർന്ന് വി.ടി. മുരളി ആലപിച്ചതാണ്. ‘ഓത്തുപള്ളീലന്നു നമ്മൾ പോയിരുന്ന കാലം...’ വി.ടി. മുരളി പാടിയ മറ്റൊരു ഹിറ്റ് ഗാനമാണ്. 

 

Loading...
COMMENTS