Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightബെല്ലചാവോ;...

ബെല്ലചാവോ; വിമോചനഗീതം വീണ്ടും മുഴങ്ങു​േമ്പാൾ

text_fields
bookmark_border
ബെല്ലചാവോ; വിമോചനഗീതം വീണ്ടും മുഴങ്ങു​േമ്പാൾ
cancel

19ാം നൂറ്റാണ്ടി​​​​​െൻറ മധ്യത്തിൽ ഇറ്റലിയിലെ ധാന്യപ്പാടങ്ങളിലും താഴ്​വരകളിലും ഒട്ടിയ വയറുമായി പണിയെടുത്തി രുന്ന കർഷകരുടെ നാവിൻ തുമ്പിൽ ഏതാനും വരികളുണ്ടായിരുന്നു. അവരതിൽ ഉൗർജവും ആശ്വാസവും കണ്ടെത്തി. 21ാം നൂറ്റാണ്ടിൽ ശ ീതീകരിച്ചമുറിയിലിരുന്ന്​ ബർഗർ നുണഞ്ഞ്​ വെബ്​സീരീസ്​ കാണുന്നവരുടെ ചുണ്ടിലും അതേ വരികൾ ആവർത്തിക്കപ്പെട്ടു. അ തേ വരികൾ ലോകത്തുള്ള വിമോചനപ്പോരാട്ടങ്ങൾക്കും ചെറുത്തുനിൽപുകൾക്കും ഉൗർജമേകിക്കൊണ്ടിരിക്കുന്നു. ​ഒരുപ​ക ്ഷേ, ചരിത്രത്തി​​​​​െൻറ യാദൃച്ഛികതയാവാം. അതല്ലെങ്കിൽ ആ വരികളിൽ ആവാഹിച്ച പ്രതിരോധത്തി​​​​​െൻറയും പോരാട്ടത ്തി​​​​​െൻറയും ശക്തിയാകാം. 19ാം നൂറ്റാണ്ടി​ലെ ഭൂവുടമകളെയും രണ്ടാം ലോക യുദ്ധകാലത്ത്​ സാക്ഷാൽ ഹിറ്റ്​ലർ ^മുസോ ളിനിമാരെയും വിറപ്പിച്ച ബെല്ലചാവോ വീണ്ടും ലോകമെമ്പാടും മുഴങ്ങുന്നു.

എന്താണ്​ ബെല്ലചാവോ (bella ciao)

ഇറ്റാലിയൻ ഭാഷയിൽ ഏറ്റവു ം പ്രിയപ്പെട്ടതിന് നൽകുന്ന വിട എന്നതാണ്​ ബെല്ലചാവോ എന്ന വാക്കിനർഥം. വടക്കൻ ഇറ്റലിയിലെ നെൽപ്പാടങ്ങളിലെ കർഷകര ുടെ നാവിൻതുമ്പിൽനിന്ന്​ ഉരുത്തിരിഞ്ഞ നാടൻപാട്ടായിട്ടാണ്​ ബെല്ലചാവോ രൂപപ്പെട്ടത്​ എന്ന്​ കരുതുന്നു​. വ്യവസായവിപ്ലവം സ്വാധീനിക്കാത്ത ദരിദ്രപ്രവിശ്യയായ ഇവിടങ്ങളിൽ സ്​ത്രീകളാണ്​ കൂടുതലായും ജോലിചെയ്​തിരുന്നത്​. ​െതാഴിലിടങ്ങളിൽനിന്ന്​ കടുത്ത ചൂഷണവും വേതനമില്ലായ്​മയും ഇവർ​ നേരിട്ടിരുന്നു​. ഇരുപതാം നൂറ്റാണ്ടി​​​​​െൻറ ആദ്യമെത്തിയപ്പോഴേക്കും ഇത്തരം അസംതൃപ്​തികൾ സംഘടിതരൂപങ്ങളായി മാറുകയും ​പ്രതിഷേധങ്ങളായി രൂപപ്പെടുകയും ചെയ്​തു. പല വരികൾ കൂടിച്ചേർത്ത്​ പാടിയ ബെല്ലചാവോ പ്രതിഷേധങ്ങളിൽ അലയടിച്ചു. ‘‘അതിരാവിലെ ഞങ്ങൾക്ക്​ കൃഷിയിടത്തിൽ പോകണം, കൊതുകുകൾക്കും പ്രാണികൾക്കുമിടയിൽ കഠിനാധ്വാനം ചെയ്യണം’’ എന്നർഥം വരുന്ന വരികളായിരുന്നു അവ​. ഇൗ വരികൾ എഴുതിയതോ കൃത്യമായി ക്രോഡീകരിച്ചതോ ആരാണെന്ന കാര്യത്തിൽ ഒരു വ്യക്തതയുമില്ല.

അതിജീവനപ്പോരാട്ടങ്ങളിൽ

രണ്ടാം ലോക യുദ്ധകാലത്താണ്​ ബെല്ലചാവോ തെരുവുകളിൽ തീപടർത്തിത്തുടങ്ങിയത്​. യുദ്ധം കൊടുമ്പിരിക്കൊണ്ട 1942-1945കളിൽ യുവാക്കൾ ഇത്​ പാടി തെരുവുകളിലേക്കിറങ്ങി. കർഷക പ്രതിഷേധത്തിൽ പാടിയിരുന്ന വരികളിൽ മാറ്റം വരുത്തി മരണത്തെ വരിക്കാനും ഭയമില്ല എന്ന വരികളുൾപ്പെടുന്ന വിപ്ലവഗീതമാക്കി ബെല്ലചാ​േവായിൽ അവർ ഉൗർജം കണ്ടെത്തി. ഇറ്റലിയിലെ ജർമൻ സൈനിക അധിനിവേശത്തിനും ഫാഷിസ്​റ്റ്​ നടപടികൾക്കുമെതിരെ വിപ്ലവഗീതം തെരുവുകളിൽ ഉയർന്നുകേട്ടു. നാസികളുടെയും ഫാഷിസ്​റ്റുകളുടെയും തോക്കിൻകുഴലുകൾക്കുമുന്നിൽ അവരത്​ ഉറക്കെച്ചൊല്ലി. രൂക്ഷമായ രക്ത​ച്ചൊരിച്ചിലുകൾക്കും ആഭ്യന്തരയുദ്ധത്തിനും ശേഷം ഇറ്റലി വിമോചനം നേടിയ​പ്പോഴേക്കും ബെല്ലചാവോ ഇറ്റലിയിൽ സുപരിചിതമായിരുന്നു.

ഫാഷിസ്​റ്റ്​ ഭരണത്തിനുശേഷവും പ്രതിഷേധങ്ങളിലും യുവാക്കൾ കൂടുന്നിടങ്ങളിലുമെല്ലാം ബെല്ലചാവോയുമുണ്ടായിരുന്നു. കളിയും രാഷ്​ട്രീയവും പിണഞ്ഞുകിടക്കുന്ന ഇറ്റാലിയൻ ഫുട്​ബാൾ ലീഗിലെ ഗാലറികളിൽനിന്നും പലകാലങ്ങളിലായി കാതടപ്പിക്കുന്ന ശബ്​ദത്തിൽ ബെല്ലചാവോ മുഴങ്ങി. ഇടതുപക്ഷ രാഷ്​ട്രീയാഭിമുഖ്യമുള്ള ലിവോണോ പ്രവിശ്യയിൽനിന്നുള്ളവരായിരുന്നു തങ്ങളുടെ ഫുട്​ബാൾ ക്ലബിനെ ഉത്തേജിപ്പിക്കാൻ ബെല്ലച്യാവോ ഗാലറിയിലെത്തിക്കുന്നതിൽ മുന്നിൽ. ടോം വെയിറ്റ്​സ്​, സ്​റ്റീവൻ അയോക്കി അടക്കമുള്ള പ്രശസ്​ത സംഗീതജ്ഞർ ബെല്ലച്യാവോയുമായി മ്യൂസിക്​ ആൽബങ്ങൾ പുറത്തിറക്കിയതോടെ ഇത്​ ഇറ്റലിക്കുപുറത്തേക്കും ഒഴുകി. സിനിമകളിലും ബെല്ലചാവോ ഉപയോഗിച്ചിട്ടുണ്ട്​.

സ്വാതന്ത്ര്യത്തി​​​​​െൻറയും വിമോചനത്തി​​​​െൻറയും പ്രതീകമായി മറ്റിടങ്ങളിലും ആ വരികൾ ഉപയോഗിക്കപ്പെട്ടു. 2015ൽ ഗ്രീസിൽ ഇടതുപക്ഷ പാർട്ടിയായ സിരിസ ഭരണത്തുടർച്ച നേടിയപ്പോൾ വിപ്ലവഗീതവുമായി യുവാക്കൾ തെരുവുകൾ കീഴടക്കി. സ്​പെയിനിലെ കാറ്റലോണിയൻ ​വിമോചനസമരങ്ങളിൽ പ്രക്ഷോഭകാരികൾ ഒന്നിച്ചിരുന്നു പാടിയ ബെല്ലച്യാവോ ഏറെ ശ്രദ്ധനേടിയിരുന്നു.

catalonia-revolt-11119.jpg
കാറ്റലോണിയ പ്രക്ഷോഭം

സീരീസിൽനിന്ന്​ സീരിയസാകുന്നു

സ്​പാനിഷ്​ വെബ്​സീരീസായ ലെ കാസ ​ഡെ പാപേൽ (La casa de papel) മണിഹെയ്​സ്​റ്റ്​ (money hiest) ആയി ഒാൺലൈൻ ഭീമൻമാരായ നെറ്റ്​ഫ്ലിക്​സ്​ സംപ്രേഷണം ചെയ്​തതോടെയാണ്​ ബെല്ലചാവോ വീണ്ടും ​േലാകമെമ്പാടും വൈറലായത്​​. യൂറോ അച്ചടിക്കുന്ന മഡ്രിഡിലെ റോയൻ മിൻറ്​ കൊട്ടാരം കവർച്ചസംഘം അധീനതയിലാക്കുന്നതും പൊലീസും കവർച്ചക്കാരും തുടർന്ന്​ നടത്തുന്ന മോസ്​ ആൻഡ്​ ക്യാറ്റ്​ കളികളുമാണ്​ പരമ്പരയുടെ ഇതിവൃത്തം. പരമ്പരയിലെ ഉദ്വേഗജനകമായ നിമിഷങ്ങളിലൊന്നിൽ കവർച്ചയുടെ മസ്തിഷ്കമായ ​പ്രഫസർ കൈകളുയർത്തി ബെല്ലചാവോ പാടുന്നതോടൊപ്പം ​പ്രേക്ഷകരും അതേറ്റുപാടുന്നു. ഇറ്റലിയിലെ ഫാഷിസ്​റ്റ്​ വിരുദ്ധ പോരാളിയായ ത​​​​െൻറ മുത്തച്ഛൻ പഠിപ്പിച്ചതാണ്​ ഇൗ വരികളെന്ന്​ പ്രഫസർ പറയുന്നുണ്ട്​. പരമ്പരയിലെ പല ഘട്ടങ്ങളിലും കവർച്ചക്കാർ ഇത്​ പാടി പ്രതിരോധം തീർക്കുന്നുണ്ട്.
വെബ്​ സീരീസിനൊപ്പം ബെല്ലച്യാവോയും ലോകമെമ്പാടും സൂപ്പർഹിറ്റായി. അർജൻറീനിയൻ ടീമിനെ പരിഹസിച്ചുകൊണ്ടുള്ള ബ്രസീൽ ആരാധകരുടെയും ഫ്രാൻസ്​ ഫുട്​ബാൾ ടീം ഒന്നിച്ചുപാടുന്ന ബെല്ലചാവോയും ​വൈറലായിരുന്നു. ലോകത്തി​ലെ വിവിധഭാഷകളിലായി അനേകം ​െബല്ലചാവോ മ്യൂസിക്​ ആൽബങ്ങളും പുറത്തുവന്നു.

ഇതോടൊപ്പം, ലോകമെമ്പാടുമുള്ള വിമോചന​പോരാട്ടങ്ങളിലേക്കും ചെറുത്തുനിൽപുകളിലേക്കും ​െബല്ലചാവോ തിരിച്ചുവന്നു​​. ​ഫ്രാൻസിലെ ഇന്ധന നികുതിക്കെതിരെയുള്ള മഞ്ഞക്കുപ്പായക്കാരുടെ സമരത്തിൽ, ഇറാഖിലെ മനുഷ്യാവകാശ സമരങ്ങളിൽ, യൂറോപ്പിലെ വനിതാവിമോചന റാലിയിൽ, അമേരിക്കയിലെ ട്രംപ്​ വിരുദ്ധ റാലിയിൽ, ഫലസ്​തീനിൽ, ചിലിയിൽ, കുർദിസ്​താനിൽ എല്ലാം മർദിതർ തങ്ങളുടെ ഭാഷയിൽ അതേറ്റുചൊല്ലി. കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോക്കെതിരെയും എ.ബി.വി.പിക്കെതിരെയും ജാദവ്പൂര്‍ യൂനിവേഴ്‌സിറ്റിയില്‍ ഇടത് വിദ്യാർഥി സംഘടനകൾ പ്രതിഷേധം തീർത്തത്​ ബെല്ലചാവോയുടെ ഇൗണത്തിലായിരുന്നു. പ്രതിഷേധഗാനങ്ങളിലൂടെ ശ്രദ്ധേയനായ പൂജൻസാഹിൽ ഇതേ ഈണത്തിലൊരുക്കിയ വാപ്പസ്​ ജാവോ സോഷ്യൽ മീഡിയകളിൽ പറന്നുനടന്നിരുന്നു. ഇറ്റലിയിലെ ഭൂപ്രഭുക്കന്മാരെയും ഹിറ്റ്​ലർ മുസോളിനിമാരെയും വിറപ്പിച്ച വിപ്ലവഗീതം വീണ്ടും മുഴങ്ങു​മ്പോൾ ഏകാധിപതികളെയും ഫാഷിസ്​റ്റുകളെയും അത്​ അസ്വസ്ഥമാക്കുന്നുണ്ടാകും. തീർച്ച.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:music storybella ciaomoneyheist
News Summary - bella ciao; the song of resistance
Next Story