ന്യൂഡൽഹി: അജയ് ദേവ്ഗൺ- ഇല്യാന ഡിക്രൂസ് ചിത്രം ബാദ്ഷാഹോവിലെ 'മേരെ രക്ഷെ ഖമർ' എന്ന ഗാനം ഹിറ്റാകുന്നു. ജൂലൈ 14ന് പുറത്തിറങ്ങിയ ഗാനം ഒരു മാസത്തിനിടെ 5 കോടിയാളം ആളുകളാണ് കണ്ടത്. നുസ്റത്ത് ഫതഹ് അലി ഖാൻ ആലപിച്ച ഗസൽ ഗാനമായ 'മേരെ രക്ഷെ ഖമർ' ഗായകനായ റാഹത് ഫതഹ് അലി ഖാനാണ് പുതിയ രീതിയിൽ അവതരിപ്പിച്ച് പാടിയത്. തനിഷ്ക് ബാഗ്ചിയാണ് സംഗീത സഹായം നൽകിയത്.
അടിയന്തരാവസ്ഥാ കാലത്തിന്‍റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മിലൻ ലുത്രിയയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സെപ്തംബർ 1 ന് ചിത്രം തിയറ്ററുകളിൽ എത്തും. ഇമ്രാൻ ഹാഷ്മി, ഇഷ ഗുപ്ത എന്നിവരും ചിത്രത്തിലുണ്ട്.