മൈ​ലാ​ഞ്ചി​ത്തോ​പ്പി​ൽ  പാ​ട്ടി​ൻ​മ​ഴ പൊ​ഴി​ഞ്ഞു...

  • . ഗാ​യ​ക​ർ​ക്ക് ആ​ദ​ര​വു​മാ​യി  ആ​ശ വാ​ർ​ഷി​കാ​ഘോ​ഷം

23:34 PM
18/04/2017

കോഴിക്കോട്: അനുരാഗ ഗാനംപോലെ... അഴകിെൻറ അല പോലെ... ഭാവഗായകൻ പി. ജയചന്ദ്രെൻറ സ്വരമാധുരി ഉയർന്നപ്പോൾ ഗൃഹാതുരത്വത്തിെൻറ വസന്തകാലത്തേക്ക് തിരിച്ചുപോവുകയായിരുന്നു ടാഗോർഹാളിൽ നിറഞ്ഞുകവിഞ്ഞ സംഗീതാസ്വാദകരുടെ സദസ്സ്. അസോസിയേഷൻ ഫോർ സോഷ്യോ മ്യൂസിക്കൽ ആൻഡ് ഹ്യുമാനിറ്റേറിയൻ ആക്ടിവിറ്റീസിെൻറ (ആശ) ഏഴാം വാർഷികത്തിെൻറ ഭാഗമായി  ‘മൈലാഞ്ചിത്തോപ്പ്’ എന്ന പേരിൽ ഒരുക്കിയ സംഗീതസന്ധ്യയിലാണ് ജയചന്ദ്രൻ തനിക്കേറെ പ്രിയപ്പെട്ട പാട്ടുപാടിയത്. സംഗീതരംഗത്തെ കുലപതികൾക്ക് പുരസ്കാര സമർപ്പണവും ചടങ്ങിൽ നടന്നു. ഗാനാലാപനരംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട പി. ജയചന്ദ്രന് ആശ പ്രസിഡൻറ് കെ. മുഹമ്മദ് ഈസ ഉപഹാരം നൽകി ആദരിച്ചു. കവിയും ഗാനരചയിതാവുമായ കാനേഷ് പൂനൂരിന് സാഹിത്യ സപര്യ പുരസ്കാരം എം. ജയചന്ദ്രൻ സമ്മാനിച്ചു. 

സംഗീതപ്രതിഭകളായ ബീഗം റാബിയ, പരത്തുള്ളി രവീന്ദ്രൻ, ഹമീദ് തെക്കേപ്പുറം, കുഞ്ഞാവ എന്ന മൊയ്തീൻ എന്നിവർക്ക് സാന്ത്വന പുരസ്കാരങ്ങളും ഗായകരായ എം.എസ്. നസീം, ഫാരിഷ ഖാൻ, കോഴിക്കോട് റഹ്മത്ത്, സി.വി.എ. കുട്ടി ചെറുവാടി എന്നിവർക്ക് വന്ദന പുരസ്കാരങ്ങളും സമ്മാനിച്ചു.തുടർന്ന് കണ്ണൂർ ഷരീഫ്, രഹന എന്നിവരുടെ നേതൃത്വത്തിൽ സിനിമകളിലെയും നാടകങ്ങളിലെയും മാപ്പിളപ്പാട്ടുകൾ കോർത്ത് സംഗീതസന്ധ്യ അരങ്ങേറി. മീഡിയവൺ ചാനലിലെ പതിനാലാം രാവ് റിയാലിറ്റി ഷോ വിജയികളായ ശംഷാദ്, തീർഥ സുരേഷ്, നികേഷ് എന്നിവരും ഗാനമാലപിച്ചു. ഫൈസൽ എളേറ്റിൽ, ഇ. ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ആശ ജന. സെക്രട്ടറി കെ.കെ. അബ്ദുൽ സലാം സ്വാഗതവും  ട്രഷറർ നൗഷാദ് അരീക്കോട് നന്ദിയും പറഞ്ഞു. 

COMMENTS