Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_right365 ദിവസത്തെ...

365 ദിവസത്തെ കഠിനാധ്വാനമാണ്​; ത​െൻറ ഗാനം റീമിക്​സ്​ ചെയ്​തവർക്കെതിരെ റഹ്​മാൻ

text_fields
bookmark_border
365 ദിവസത്തെ കഠിനാധ്വാനമാണ്​; ത​െൻറ ഗാനം റീമിക്​സ്​ ചെയ്​തവർക്കെതിരെ റഹ്​മാൻ
cancel

ബോളിവുഡിൽ സമീപകാലത്തായി കണ്ടുവരുന്ന രീതിയാണ്​ പഴയ ഹിറ്റ്​ ഗാനങ്ങളുടെ പുതിയ പതിപ്പിറക്കൽ. റീമിക്​സ്​, റീബൂട ്ട്​, വേർഷൻ 2.0 തുടങ്ങിയ പേരുകളിട്ട്​ വിളിച്ച്​ പല സിനിമകളിലായി പ്രമോഷന്​ വേണ്ടി ഇത്തരം ഗിമ്മിക്കുകൾ പ്രയോഗി ക്കാറുണ്ട്​. ഇതിൽ പല റീമിക്​സ്​ പാട്ടുകൾക്ക്​ സംഗീതപ്രേമികളുടെ ഇടയിൽ നിന്നും വലിയ വിമർശനങ്ങളും ഉയരാറുണ്ട്​. അത്തരത്തിൽ വലിയ വിവാദത്തിന്​ തിരികൊളുത്തിയിരിക്കുകയാണ്​ ഒരു റീമിക്​സ്​ ഗാനം.

2009ൽ പുറത്തിറങ്ങിയ രാകേഷ്​ ഒാംപ്രകാശ്​ ചിത്രമാണ്​ ഡെൽഹി 6. ഒരു മ്യൂസിക്കൽ ഡ്രാമ വിഭാഗത്തിൽപെട്ട ചിത്രത്തിന്​ സംഗീതം നൽകിയത്​ എ.ആർ റഹ്​മാന ായിരുന്നു. അഭിഷേക്​ ബച്ചനും സോനം കപൂറും പ്രധാനവേഷത്തിലെത്തിയ ചിത്രത്തിലെ ‘മസാക്കലി’ എന്ന ഗാനം ആ വർഷത്തെ ചാർ ട്ട്​ ബസ്റ്ററുകളിലൊന്നായിരുന്നു. പ്രസൂണ്‍ ജോഷി എഴുതിയ വരികള്‍ക്ക് റഹ്മാന്‍ സംഗീതം നല്‍കി മോഹിത് ചൗഹാൻ ആലപിച്ച മസാക്കലിക്കും ഒടുവിൽ ഒരു റീമിക്​സ്​ എത്തിയിരിക്കുന്നു. സിദ്ധാർഥ്​ മൽഹോത്രയും താര സുതരിയയും അഭിനയിച്ച ഗാനത്തിന്​ മസാക്കലി 2.0 എന്നാണ്​ പേര്​ നൽകിയിരിക്കുന്നത്​.

ഗാനം ഇറങ്ങിയതുമുതൽ നിരവധിയാളുകൾ വിമർശനവുമായി സമൂഹമാധ്യമങ്ങളിൽ എത്തി. റഹ്​മാൻ അതിമനോഹരമായി സംഗീത സംവിധാനം നിർവഹിച്ച ഗാനത്തെ നശിപ്പിച്ചു എന്ന തരത്തിലായിരുന്നു കൂടുതൽ കമൻറുകളും. ഒടുവിൽ റഹ്​മാനും പ്രതികരണവുമായി എത്തിയിരിക്കുകയാണ്​.

എല്ലാവരും ഒറിജിനൽ മസാക്കലി കാണണമെന്നാണ്​​ റഹ്​മാ​​െൻറ ആഹ്വാനം. കുറുക്കുവഴികളില്ലാതെ ശരിയായ രീതിയിൽ തയാറാക്കിയ ഗാനമാണ്​. ഉറക്കമില്ലാത്ത രാത്രികൾ. 200ലധികം സംഗീതജ്ഞർ, എഴുതിയും തിരുത്തിയും തലമുറകളോളം നിലനിൽക്കുന്ന സംഗീതത്തിനായി 365 ദിവസത്തെ ക്രിയാത്മകമായ പ്രവർത്തനം -അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

സംവിധായകൻ, സംഗീതജ്ഞൻ, ഗാന രചയിതാവ്​ എന്നിവരടങ്ങിയ ടീമും അവരെ പിന്തുണച്ച താരങ്ങളുടേയും ഡാൻസ്​ ഡയറക്​ടറുടേയും അണിയറപ്രവർത്തകരുടേയും കഠിനാധ്വാനമാണ്​ ആ ഗാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മസാക്കലി 2.0 ക്കെതിരായ റഹ്​മാ​​െൻറ ട്വീറ്റ്​ ഏറ്റെടുത്തിരിക്കുകയാണ്​ സോഷ്യൽ മീഡിയ. റഹ്​മാനെ വരെ പ്രകോപിപ്പിക്കുന്ന വിധത്തിലാണ്​ റീമിക്​സെന്നാണ്​ അവർ പറയുന്നത്​. തുള്‍സി കുമാറും സാഷെ ടണ്‍ഡനുമാണ് റീമിക്സ് പാടിയിരിക്കുന്നത്. തനിഷ് ബാഗ്ചിയാണ് സംഗീതം ഒരുക്കിയത്. നേരത്തെ പല പഴയ ബോളിവുഡ്​ ഗാനങ്ങൾക്കും റീമിക്​സ്​ ഒരുക്കിയതി​​െൻറ പേരിൽ തനിഷ്​ക്​ വിമർശനം നേരിട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi 6masakali song
News Summary - AR Rahman takes a dig at Masakali 2.0-music news
Next Story