Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightഇംഗ്ലീഷ്​ മ്യൂസിക്​...

ഇംഗ്ലീഷ്​ മ്യൂസിക്​ ആൽബവുമായി ഉക്രൈനിൽ നിന്നും ഒരു കോട്ടയംകാരൻ (അഭിമുഖം)

text_fields
bookmark_border
arun-mohan.png
cancel

ക്രൈനിലെ ഒരുകൂട്ടം മെഡിക്കൽ വിദ്യാർഥികൾ ഒരുക്കിയ ഇംഗ്ലീഷ്​ ആൽബമാണ്​ ‘എയ്​ഞ്ചൽസ്​ കാണ്ട്​ ഫ്ലൈ’. മുന്നണിയിലും പിന്നണിയിലുമായി സിംബാബ്​വേ, മാലിദ്വീപ്​, ഇന്ത്യ, ഉക്രൈൻ, എന്നീ രാജ്യങ്ങളിലെ പ്രതിഭകൾ. പോപ്​ ഗാനങ്ങളെ വെല്ലുന്ന ദൃശ്യങ്ങളടങ്ങിയ  ആൽബത്തി​​​െൻറ സംവിധായകനാക​െട്ട കോട്ടയം കൂടല്ലൂർ സ്വദേശിയായ അരുൺ മോഹൻ.

യൂട്യൂബിൽ മികച്ച പ്രതികരണം നേടുന്ന ആൽബം പുറത്ത്​ വന്നതിന്​ പിന്നിൽ ചെറുതല്ലാത്ത ഒരു കഥയുണ്ട്​. ചെറുപ്പം തൊട്ട്​ സിനിമയിൽ കയറിപ്പറ്റണം എന്ന ആഗ്രഹവുമായി നടന്ന കോട്ടയംകാരനായ പയ്യനിൽ നിന്ന്​ ഒരു പ്രൊഫഷണൽ വീഡിയോഗ്രാഫറിലേക്കും ആൽബം സംവിധായകനിലേക്കും അരുൺ മോഹനെന്ന മലയാളി വളർന്ന കഥ.

arun mohan

2011ൽ ​മെഡിക്കൽ പഠനത്തിനായി ഉക്രൈനിലെ ഒരു യൂണിവേഴ്​സിറ്റിയിൽ ചേർന്നതായിരുന്നു അരുൺ. ആറ്​ വർഷം കൊണ്ട്​ ഡോക്​ടറായി പുറത്തുവന്ന അരുൺ പക്ഷെ ആദ്യം ത​​​െൻറ കഴിവ്​ തെളിയിച്ചത്​ ഒരു ഇംഗ്ലീഷ്​ ആൽബം സംവിധാനം ചെയ്​താണ്​. അരുണി​​​​​െൻറ വിശേഷങ്ങളിലേക്ക്​.

 

മെഡിക്കൽ വിദ്യാർഥിയായ താങ്കൾ ദൃശ്യങ്ങളുടെ ​േലാകത്തേക്ക്​ കടന്നുവരു​ന്നത്​ എങ്ങനെയാണ്​

ചെറുപ്പം മുതലേ മനസ്സിൽ കയറിക്കൂടിയതാണ്​ സിനിമയും വീഡിയോഗ്രാഫിയും. ഞാൻ എന്താണ്​ എന്നറിയുന്നതിന്​ മുമ്പ്​ വരെ എ​​​െൻറ ബാല്യകാല സ്വപ്​നത്തെ ആരും പിന്തുണച്ചില്ല എന്ന്​ പറയാം. മുമ്പും ഞാൻ ചില വർക്കുകൾ ചെയ്​തിട്ടുണ്ട്​. ആരും ശ്രദ്ധിച്ചില്ല. എന്നാൽ എയ്​ഞ്ചൽസ്​ കാണ്ട്​ ഫ്ലൈ എനിക്കൊരു പിടിവള്ളിയായി. നല്ല പ്രതികരണമാണ്​ വിദേശികളിൽ നിന്നും മലയാളികളിൽ നിന്നുമൊക്കെ ലഭിക്കുന്നത്​. സന്തോഷം.

ANGELS CAN'T FLY

അങ്ങേയറ്റം പ്രൊഫഷണലായി ഒരു ‘ഇംഗ്ലീഷ്​ ആൽബം’ സംവിധാനം ചെയ്യുന്നു. എവിടെ നിന്നായിരുന്നു പഠനം?

ഇൗ ആൽബത്തി​​​െൻറ ക്യാമറയും എഡിറ്റിങ്ങും സംവിധാനവും നിർവഹിച്ചത്​ ഞാൻ തന്നെയാണ്​. ഉക്രൈനിൽ കഴിഞ്ഞ ആറ്​ വർഷമായി വീഡിയോഗ്രാഫിയും ഫോ​േട്ടാഗ്രാഫിയും പരിശീലിക്കുകയായിരുന്നു ഞാൻ. മെഡിക്കൽ പഠനത്തോടൊപ്പം സ്വപ്​നമായ സിനിമയിലേക്ക്​ എത്തിപ്പെടാനുള്ള ശ്രമത്തി​​​െൻറ ഭാഗമായായിരുന്നു പരിശീലനം. യൂട്യൂബിൽ വീഡിയോഗ്രാഫിയുടെ ട്യു​േട്ടാറിയൽ വീഡിയോകൾ കണ്ടായിരുന്നു പഠിച്ച്​ തുടങ്ങിയത്​. നെറ്റ്​ബുക്കുകളിൽ തിരഞ്ഞും മറ്റും പഠനം തുടർന്നു. ഷോർട്ട്​ ഫിലിമുകളും കല്യാണ വീഡിയോകളും മ്യൂസിക്​ ആൽബങ്ങളും ചെയ്​തിട്ടുണ്ട്​. ഇതിനായി ഏതെങ്കിലും ഫിലിം സ്​കൂളിൽ പോയിട്ടില്ല. ഒരു പ്രൊഫഷണലി​​​െൻറ കീഴിൽ വർക്ക്​ ചെയ്​തിട്ടുമില്ല. കഴിഞ്ഞ ആറ്​ വർഷത്തെ എ​​​െൻറ കഠിനാധ്വാനത്തി​​​െൻറ ഫലമാണ്​ എയ്​ഞ്ചൽസ്​ കാണ്ട്​ ഫ്ലൈ എന്ന ആൽബം.

yula-poster


എയ്​ഞ്ചൽസ്​ കാണ്ട്​ ഫ്ലൈ എന്ന ആൽബത്തിലൂടെ എന്താണ് പറയാനുദ്ദേശിക്കുന്നത്​?

മാലാഖമാർ സ്വർഗത്തിൽ അല്ല ജീവിക്കുന്നത്​ അവർ നമ്മളിൽ തന്നെയുണ്ട്​ എന്നൊരു സന്ദേശമാണ്​ ആൽബത്തിലൂടെ നൽകാൻ ഉദ്ദേശിച്ചത്​. മാലാഖമാരെ എളുപ്പം നമുക്ക്​ കണ്ടെത്താനാവില്ല. അവരുടെ രൂപം നാം പ്രതീക്ഷിക്കുന്ന രീതിയിലുമായിരിക്കില്ല. എന്നാൽ അവരെ നമുക്ക്​ അനുഭവിക്കാം. നമ്മൾ ഒരു അപകടത്തിൽ പെടു​േമ്പാൾ സഹായിക്കുന്നത് നാം​ പ്രതീക്ഷിക്കാത്ത ചിലരായിരിക്കാം. ഒരാളുടെ രൂപം അല്ലെങ്കിൽ ധരിച്ച വസ്​ത്രം വച്ച്​ അയാളെ അളക്കാൻ പാടില്ല. എന്നൊരു കുഞ്ഞു സന്ദേശമാണ്​ നൽകാൻ ആഗ്രഹിച്ചത്​.

SINGER

ആൽബത്തിലെ വിദേശ ഗായകരെയും അഭിനേതാക്കളെയും പരിചയപ്പെടുത്താമോ​?

സിംബാബ്​വേക്കാരനായ ഗബ്രിയേൽ ടെക്​നോൻ ആണ്​ സംഗീത സംവിധാനം നിർവഹിച്ചത്​. ആൽബത്തിലെ റാപ്​ ​കൈകാര്യം ചെയ്​തതും ഗ്രബ്രിയേലാണ്. പ്രധാന ഗായിക ഫാത്തിമ ഷിഫ്​നി മാലിദ്വീപ്കാരിയാണ്​. ​ ഗാനരംഗങ്ങളിൽ പ്രത്യക്ഷപ്പെട്ട എയ്​ഞ്ചൽ സിങ്ങർ ബൈന ജൂലിയയും മെഡിക്കൽ വിദ്യാർഥിനിയാണ്​. മറ്റ്​ പ്രധാന താരങ്ങൾ ഉക്രൈനിലുള്ള പ്രൊഫഷണലും അല്ലാത്തതുമായ അഭിനേതാക്കളാണ്​.

SHOOTING.png

മനോഹരമായ ദൃശ്യങ്ങളാണ്​ എയ്​ഞ്ചൽസ്​ കാണ്ട്​ ഫ്ലൈയുടെ പ്രത്യേകത, ആൽബത്തി​​​െൻറ ചിത്രീകരണത്തെ കുറിച്ച്​?

രണ്ട്​ വർഷം മുമ്പാണ്​ എനിക്ക്​ പാട്ട്​​ ലഭിക്കുന്നത്​. എന്നാൽ അത്​ നല്ലൊരു ആൽബമാക്കി മാറ്റിയെടുക്കാൻ എ​​​​െൻറ കയ്യിൽ ഒന്നുമുണ്ടായിരുന്നില്ല. നമുക്ക്​ സ്​പോൺസർമാരുമില്ല. പണം വേണം. രണ്ട്​ വർഷത്തോളം അതിനുവേണ്ടിയുള്ള പെടാപാടിലായിരുന്നു. കഷ്​ടപ്പെട്ട്​ പണിയെടുത്താണ്​ ​െപ്രാഫഷണലായി ആൽബം പൂർത്തീകരിക്കാനുള്ള സെറ്റപ്പ്​ ആക്കിയെടുത്തത്​. പ്രീപ്രൊഡക്ഷൻ വർക്ക്,​ 16 ദിവസത്തെ ഷൂട്ടിങ്​ അടക്കം​ മൂന്ന്​ മാസം കൊണ്ട്​ ആൽബം പൂർത്തിയാക്കുകയായിരുന്നു. മൂന്ന്​ ഷെഡ്യൂളുകളായായിരുന്നു ചിത്രീകരണവും മറ്റ്​ വർക്കുകളും.

PACK-UP

ആൽബം പൂർത്തീകരിക്കുന്നതിന്​ സുഹൃത്തുക്കളുടെ ഭാഗത്ത്​ നിന്നും എത്രത്തോളം സഹായം ലഭിച്ചു.

ഷൂട്ടിങ്​ സ്​പോട്ടുകളിലേക്കുള്ള യാത്രകളിലടക്കം എല്ലാ മേഖലകളിലും മികച്ച പിന്തുണയും സഹായവും നൽകിയ സഹപാഠികൾക്കും​ ഇതിൽ വർക്ക്​ ചെയ്​ത മറ്റെല്ലാ ആർട്ടിസ്​റ്റുൾക്കും അവകാശപ്പെട്ടതാണ്​ ആൽബത്തി​​​െൻറ വിജയം. അവർ എന്നിലർപ്പിച്ച വിശ്വാസമാണ്​ എനിക്ക്​ ലഭിച്ച ഉൗർജം. അതാണ്​​ ആൽബമായി പുറത്ത്​ വന്നിരിക്കുന്നത്​. ഇൗ അവസരത്തിൽ അവർക്കെല്ലാം എ​​​െൻറ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയാണ്​.

എന്താണ്​ പ്രേക്ഷകരോട്​ പറയാനുള്ളത്​?

ഒരുപാട്​ കഷ്​ട​പ്പാടുകൾക്ക്​ നടുവിൽ പൂർത്തീകരിച്ചതാണ്​ എയ്​ഞ്ചൽ കാണ്ട്​ ഫ്ലൈ എന്ന ആൽബം. ആറ്​ വർഷമായി ഇതിനുള്ള തയ്യാറെടുപ്പിലായിരുന്നു. എല്ലാവരുടെയും പിന്തുണയും പ്രാർഥനയും വേണം.​ എല്ലാവരും കാണുക, പങ്ക്​വെക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsVideo songANGELS CAN'T FLYARUN MOHAN
News Summary - ANGELS CAN'T FLY VIDEO SONG BY ARUN MOHAN - MUSIC
Next Story