പാകിസ്ഥാനി ഖവാലി ഗായകന്‍ അംജത് സാബ്രിയുടെ കൊലപാതകത്തോടെ സംഗീതത്തിനുമേലും തോക്കുകള്‍ ചൂണ്ടപ്പെടുന്നു എന്ന അവസ്ഥ സൃഷ്ടക്കപ്പെട്ടു. സൂഫി സംഗീതം പാടുന്ന ഖവാലി അത്തരത്തിലും ചോദ്യം ചെയ്യപ്പെടുന്നു പുതിയകാലത്ത്.
13ാം നൂറ്റാണ്ടോടെ രൂപപ്പെട്ടതായി കരുതുന്ന ഖവാലി സംഗീതം ഇന്ത്യയും പാകിസ്ഥാനും അതിര്‍ത്തി പങ്കുവെക്കുന്ന പഞ്ചാബ് സിന്ധ് മേഖലകളിലാണ് കൂടുതലും പരിപോഷിപ്പിക്കപ്പെട്ടത്. ഇന്ന് ലോകത്തധികം അറിയപ്പെടുന്ന ഖവാലി സംഗീതജ്ഞരില്‍ പ്രമുഖര്‍ പാകിസ്ഥാനി സംഗീതജ്ഞരാണ്. ഖവാലിയെ ആദ്യമായി ലോകത്തിന് മുന്നിലത്തെിച്ച് അതിന്‍െറ അതിശയകരമായ സാന്നിധ്യം ലോക സംഗീതാരാധകര്‍ക്ക് തുറന്നുകൊടുത്തത് നുസ്രത്ത് ഫത്തേ അലിഖാനാണ്.
അദ്ദേഹത്തിന്‍െറ പിതാവ് ഫത്തേ അലിഖാന്‍ ജനഹൃദയങ്ങളെ കീഴടക്കിയെങ്കിലും അദ്ദേഹത്തിന് വിദേശത്ത് പാടാന്‍ താല്‍പരല്‍മുണ്ടായിരുന്നില്ല. ഖവാലി സംഗീതം വിദേശത്ത് വളര്‍ത്തിയതില്‍ സാഫ്രിക്കും വലിയ പങ്കുണ്ട്. സാഫ്രിയും നുസ്രത്തും തമ്മില്‍ പല കാര്യങ്ങളിലും സാമ്യവുമുണ്ട്. രണ്ടുപേരും വരുന്നത് മഹത്തായ ഖവാലി പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്ന്. രണ്ടുപേരും പിതാക്കന്‍മാരില്‍ നിന്ന് സംഗീതം അഭ്യസിച്ചവര്‍. തങ്ങളുടെ അത്യപാര റേഞ്ചുള്ള ശബ്ദം കൊണ്ട് ആദ്യമായി കേള്‍ക്കുന്നവരെയും അല്‍ഭുതപരതന്ത്രരാക്കുന്ന ശബ്ദത്തിന്‍െറയും സംഗീതത്തിന്‍െറയും ഉടമകള്‍. രണ്ടുപേരും ജീവതത്തിന്‍െറ പകുതി മാത്രമത്തെിയപ്പോള്‍ പ്രശസ്തിയുടെ ഉത്തുംഗതയില്‍ നില്‍ക്കെ വിധിക്ക് കീഴടങ്ങേണ്ടി വന്നവര്‍. ഫത്തേ അലിഖാന്‍ കടുത്ത പ്രമേഹരോഗത്തത്തെുടര്‍ന്നുള്ള വൃക്കരോഗത്താലാണ് 48ാം വയസ്സില്‍ മരണത്തിന് കീഴടങ്ങിയതെങ്കില്‍ അജ്ഞാതരുടെ ആക്രമണത്തിന് കീഴടങ്ങുകയായിരുന്നു 45ാം വയസ്സില്‍ സാബ്രി.
സാബ്രിയുടെ കുടുംബം മുഴുവന്‍ ഖവാലി സംഗീതത്തിനായി സമര്‍പ്പിക്കപ്പെട്ടതായിരുന്നു. അറുപതുകളില്‍ തരംഗമായിരുന്നു സാബ്രിയുടെ പിതാവും ഗുരുവുമായിരുന്ന ഗുലാം ഫരീദ് സാബ്രിയുടെ സംഗീതം. അദ്ദേഹത്തിന്‍െറ സഹോദരന്‍ മഖ്ബൂല്‍ സാബ്രിയും ലോകപ്രശസ്താനയ ഖവാലി ഗായകനാണ്. അന്‍പതുകളില്‍ സബ്രി സഹോദരന്‍മാര്‍ എന്നറിയപ്പെട്ട ഇവരുടെ സംഗീതം പാകിസ്ഥാനില്‍ വലിയ അലയൊലിയാണ് സൃഷ്ടിച്ചത്.
ഇന്ത്യയില്‍ ഉത്തര്‍പ്രദേശിലെ പട്യാലയില്‍ ജനിച്ച സംഗീതജ്ഞനും കവിയുമായ അമീര്‍ ഖുസ്റുവാണ് ഖവാലി സംഗീതത്തിന്‍െറ ഉപജ്ഞാതാവ്. ഇന്ത്യയിലും പാകിസ്ഥാനിലും പ്രശസ്തമായ ഗസലും ഇദ്ദേഹത്തിന്‍െറ സൃഷ്ടിയാണ്. ഇന്ത്യന്‍ ക്ളാസിക്കല്‍ സംഗീതത്തില്‍ പേഴസ്യന്‍, അറബിക്, ടര്‍ക്കിഷ് അംശങ്ങള്‍ ചേര്‍ന്ന് കാലാകാലങ്ങളായി വികസിച്ചുവന്ന സൂഫി സംഗീതശാഖയാണ് ഖവാലി. ഹിന്ദുസ്ഥാനി സംഗീതം ആസ്വദിക്കാന്‍ വലിയ താല്‍പര്യമില്ലാത്ത സാധാരണക്കാര്‍ക്കും ആസ്വദിക്കാവുന്നതരത്തില്‍ ജനപ്രിയമായാണ് ഖവാലിയുടെ രൂപകല്‍പന. മലയാളത്തിലും ഇതിന്‍െറ ചുവടുപിടിച്ച് ചില ഗാനങ്ങള്‍ ഉണ്ടായിട്ടുണ്ട്.