കാലംകെടുത്തിയ രാധികാവസന്തം
text_fieldsരാധികാ തിലക് സിനിമയിലത്തെും മുമ്പേ ഗായിക എന്ന നിലയില്‍ പേരെടുത്തിരുന്നു. ഇന്നത്തെപ്പോലെ ടി.വി റിയാലിറ്റി ഷോകളില്ലാതിരുന്ന കാലത്ത് പാടിത്തന്നെ വേണമായിരുന്നു ഗായികക്ക് കഴിവ് തെളിയിക്കാന്‍. അതിനുള്ള ഏറ്റവും നല്ല അവസരമായിരുന്നല്ളൊ സംസ്ഥാന സ്കൂള്‍-കോളജ് കലോല്‍സവങ്ങള്‍. രാധികക്ക് നല്ല സംഗീത പാരമ്പര്യമുണ്ട് കുടുംബപരമായും അല്ലാതെയും. എന്നാല്‍ അതായിരുന്നില്ല ഈ ഗായികയെ അന്ന് ശ്രദ്ധേയയാകിയത്. എം.ജി യൂണിവഴ്സിറ്റി കലോല്‍സവത്തില്‍ ലളിതഗാനത്തിന് ഒന്നാം സ്ഥാനം കിട്ടിയതോടെയാണ് ഈ ഗായിക വളരെ വേഗം ശ്രദ്ധേയയായത്. അതിനുശേഷം ആകാശവാണിയില്‍ ഗ്രേഡഡ് ആര്‍ട്ടിസ്റ്റായി. അക്കാലത്ത് ശ്രദ്ധേയമായ നിരവധി ലളിത ഗാനങ്ങള്‍ രാധിക പാടിയത് ധാരാളം പേരെ ആകര്‍ഷിച്ചു. പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥിന്‍െറ ‘ദ്വാപരയുഗത്തിന്‍െറ ഹൃദയത്തില്‍ നിന്നോ..’, കെ.പി.ഉദയഭാനുവിന്‍െറ ‘കൂടുംതേടി പാറിപ്പോകും’ തുടങ്ങിയവ ഇന്നും ആസ്വാദക ഹൃദയങ്ങളിലുള്ള പാട്ടുകളാണ്.
പറവൂര്‍ സിസ്റ്റേഴ്സ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പ്രശസ്ത കര്‍ണാടക സംഗീതജ്ഞര്‍ ജി.വേണുഗോപാലിന്‍െറ മുത്തശ്ശിമാരായിരുന്നു. ഇവരുടെ കുടുംബത്തിലെ തന്നെ അടുത്ത ബന്ധുക്കളാണ് രാധികാ തിലകും ഗായിക സുജാതയും. ഇത് ഇവരുടെ വലിയ സംഗീത പാരമ്പര്യമാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ അതൊന്നും സംഗീതത്തില്‍ ഉപയോഗിക്കാനോ ഒരു തരം ക്ളിക്കുകളുടെ പിറകേ പോകനോ ഈ അനുഗ്രഹീത ഗായിക ശ്രമിച്ചില്ല. കുറച്ച് പാട്ടുകേള പാടിയുള്ളൂ എങ്കിലും അവയിലൊക്കെയും ഓമനത്വമാര്‍ന്ന ശബ്ദത്താലും രൂപഭവാവത്താലും വ്യക്തിത്വം കാത്തുസൂക്ഷിക്കാന്‍ രാധികക്ക് കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്. 1989ല്‍ സിനിമാ രംഗത്തേക്ക് വന്നെങ്കിലും 91ല്‍ ശരത്തിന്‍െറ സംഗീതത്തില്‍ വേണുഗോപാലിനൊപ്പം ‘മായാമഞ്ചലില്‍ ഇതുവഴിയെ’ എന്ന ഗാനം പാടിയാണ് രാധിക തന്‍്റെ നേര്‍മയാര്‍ന്ന മെലഡിയുടെ നൂലിഴയില്‍ കോര്‍ത്ത ശബ്ദം മലയാള മനസില്‍ പ്രതിഷ്ഠിക്കുന്നത്. ‘ഒറ്റയാര്‍പട്ടാളം’ എന്ന വിജയിക്കാത്ത സിനിമയിലേതായിരുന്നെങ്കിലും ശരത്തിന്‍െറ മനോഹരമായ ഈണത്തിന് ശബ്ദസാമീപ്യം നല്‍കി രാധികയും വേണുഗോപാലും ചേര്‍ന്ന് ആ ഗാനം അനശ്വരമാക്കി. ഡ്യൂയറ്റില്‍ രണ്ട് ഗായകര്‍ക്കും തുല്യ പ്രാധാന്യമാണ് സംഗീത സംവിധായകന്‍ നല്‍കിയത്. അതില്‍ എന്തുകൊണ്ടും ഗായികയാണ് മികച്ചു നില്‍ക്കുന്നതെന്ന് നിസ്സംശയം പറയാം. പാടാന്‍ പ്രയാസമുള്ള പ്രയോഗങ്ങളായിരുന്നു ശരത് അതില്‍ ഉപയോഗിച്ചിരുന്നത്. ശബ്ദത്തിന്‍െറ ആഴവും സംഗീതബോധവുംകൊണ്ട് അത് അനായാസം പാടിവെക്കാന്‍ രാധികക്ക് കഴിഞ്ഞു. ഡ്യൂയറ്റില്‍ സാധാരണ മുന്നിട്ടു നില്‍ക്കുന്നത് ഗായകനായിരിക്കും. എന്നാല്‍ പ്രതിഭാധനരായ ഗായികമാര്‍ക്ക് ഇത് അനായാസം കീഴടക്കാന്‍ കഴിയും. എസ്.ജാനകിയും ചിത്രയുമൊക്കെ ഇതിനുദാഹരണമാണ്. അങ്ങനെ രാധികാ തിലക് തെളിയിച്ചതാണ് ഈ ഗാത്തിലൂടെ. എന്നാല്‍ ഇതു മാത്രമല്ല, എം.ജി.ശ്രീകുമാറിനൊപ്പം രവീന്ദ്രന്‍െറ സംഗീതത്തില്‍ ‘കന്‍മദം’ എന്ന ചിത്രത്തിനുവേണ്ടി ‘തിരുവാതിര തിരനോക്കിയ’ എന്ന ഗാനം പാടിയപ്പോഴും ഇത് ശ്രദ്ധേയമായിരുന്നു. ഗാനത്തിന്‍െറ പല്ലവിയിലെ ഒറ്റ സംഗതിതന്നെ ആര്‍ദ്രമാക്കിയ രാധിക അനുപല്ലവിയിലെ ഹൈപിച്ചില്‍ ഗായകനെക്കാള്‍ കൃത്യതയോടെയും ആഴത്തിലുമാണ് പാടിയിട്ടുള്ളതെന്ന് കാണാന്‍ കഴിയും. യേശുദാസിനൊപ്പം പാടിയ എന്‍െറയുള്ളടുക്കുംകൊട്ടി’ എന്ന ഹിറ്റ് ഗാനത്തിലും ഗായികയുടെ സാന്നിധ്യം ശ്രദ്ധേയമായി.
രാധികയുടെ സോളാ ഗാനങ്ങളെക്കാള്‍ ശ്രദ്ധേയമായിരുന്നു അവരുടെ പല ഡ്യൂയറ്റുകളും എന്നതുതന്നെ ഇതിന് തെളിവായിരുന്നു. എന്നാല്‍ മലയാള സിനിമാഗാന ലോകത്ത് സ്ഥിരമായ ഒരു ട്രാക്ക് റെക്കോഡ് ഈ ഗായികക്കുണ്ടായില്ല. ചിത്രയുടെ പെട്ടെന്നുണ്ടായ വളര്‍ച്ച പല ഗായികമാരെയും അക്കാലത്ത് ബാധിച്ചതില്‍ മലയാളികള്‍ക്ക് ദുഖത്തോടെ ഓര്‍ക്കാന്‍ കഴിയുന്നതാണ് രാധികാ തിലകിന്‍െറ കാര്യം, ഒപ്പം അകാലത്തിലുള്ള വേര്‍പാടും. ‘കൈതപ്പൂമണമെന്തേ ചഞ്ചലാക്ഷീ..’ എന്ന ‘സ്നേഹ’ത്തിലെ ഗാനം മലയാളം ധനുമാസക്കുളിരുപോലെ ആസ്വദിക്കുന്ന ഗാനമാണ്. ഇതാണ് രാധികയുടെ ഏറ്റവും ശ്രദ്ധേയമായ സോളോ. എന്നാല്‍ എല്ലാ വര്‍ഷവും ഗാനങ്ങള്‍ കിട്ടിക്കൊണ്ടിരുന്നു. പലതും ഡ്യൂയറ്റുകളും അപ്രധാന ഗാനങ്ങളുമായിരുന്നു. എന്നാല്‍ അക്കാലത്തൊക്കെയും ഗാനമേളകളില്‍ നിറസാന്നിധ്യമായിരുന്നു രാധിക. ശ്രതിശുദ്ധമായി പാടുന്ന ഗായകരെ മാത്രം ഉള്‍ക്കൊള്ളിക്കുന്ന കാര്യത്തില്‍ കര്‍ക്കശക്കാരനായ ഇളയരാജയുടെ സംഗീതത്തില്‍ യേശുദാസി
നൊപ്പം പാടാന്‍ രാധികക്ക് കഴിഞ്ഞത് (ഗുരു) അവരുടെ സംഗീതത്തിന്‍െറ അംഗീകാരമാണ്.
രവീന്ദ്രന്‍െറ സംഗീതതില്‍ നല്ല ഏതാനും ഗാനങ്ങള്‍ രാധിക പാടി. അമ്മക്കിളിക്കൂടിലെ ‘എന്തിനീ പാട്ടിന്’, നന്ദനത്തിലെ മനസില്‍ ‘മിഥുനമഴ’, ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടിയിലെ ‘മന്ദാരപ്പൂവെന്തേ’ തുടങ്ങിയ ഗാനങ്ങള്‍. അതിലേറെ ഹൃദ്യവും ശ്രദ്ധേയവുമായിരുന്നു ‘രവീന്ദ്രഗീതങ്ങള്‍’ എന്ന പേരിലിറങ്ങിയ ആല്‍ബത്തിലെ ‘മാമകമാനസ മാലികയില്‍’ എന്ന ഗാനം. നിരവധി ഭക്തിഗാന ആല്‍ബങ്ങളും പാടിയിട്ടുള്ള രാധികയുടെ ആലാപംകൊണ്ട് ശ്രദ്ധേയമായിരുന്നു പരമ്പരാഗത കൃഷ്ണസ്തുതിഗീതമായ ‘കണികാണുംനേരം കമലനേത്രന്‍െറ‘ എന്നത്. പി.ലീല പാടി അനശ്വരമാക്കിയ ഈ ഗാനം അവര്‍ക്കുശേഷം മലയാളം ഏറെ കേട്ടത് രാധികാ തിലകിന്‍െറ ശബ്ദത്തിലായിരുന്നു. എന്നാല്‍ നിനച്ചിരിക്കാതെ, ഒട്ടും കരുണയില്ലാതെയാണ് കാലം ആ നിര്‍മ്മലശബ്ദത്തെ കവര്‍ന്നെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
