Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightMusic Featurechevron_rightവയസ്സ്​ 106, ഏപ്രിലിൽ...

വയസ്സ്​ 106, ഏപ്രിലിൽ ഇറങ്ങുന്നത്​ ആറാമത്തെ ആൽബം -സംഗീതമാണ് ജീവിതമെന്ന്​ കോളറ്റ്​ മേസ്​

text_fields
bookmark_border
വയസ്സ്​ 106, ഏപ്രിലിൽ ഇറങ്ങുന്നത്​ ആറാമത്തെ ആൽബം -സംഗീതമാണ് ജീവിതമെന്ന്​ കോളറ്റ്​ മേസ്​
cancel

സ്​പൂൺ കൊണ്ട്​ എന്തെങ്കിലും കോരി കുടിക്കാനൊക്കെ ആ വിറയാർന്ന വിരലുകൾക്ക്​ ബുദ്ധിമുട്ടായിരിക്കും. പക്ഷേ, കറുപ്പിലും വെളുപ്പിലും നിരയാർന്ന്​ നിൽക്കുന്ന പിയാനോയുടെ കീബോർഡുകളിൽ അമരു​േമ്പാൾ ആ ചുക്കിച്ചുളിഞ്ഞ വിരലുകൾ വിറക്കാറേയില്ല. മാസ്​മരിക സംഗീതത്തിന്‍റെ സൗന്ദര്യം മു​ഴുവൻ ആ വിരലുകളിലേക്ക്​ 106ാം വയസ്സിലും ആവാഹിച്ചെടുക്കും ​പാരീസിലെ കോളറ്റ്​ മേസ്​.

പിയാനോയുമായുള്ള കോളറ്റിന്‍റെ ചങ്ങാത്തം തുടങ്ങിയിട്ട്​ ഒരു നൂറ്റാണ്ടിലേറെയായി. നാലാം വയസ്സിൽ കർക്കശക്കാരായ മാതാപിതാക്കൾ നൽകിയ ഏകാന്തതയിൽ നിന്ന്​ സാന്ത്വനമെന്ന നിലക്കാണ്​​ കോളറ്റ്​ സംഗീതത്തെ കൂട്ടുപിടിച്ചത്​. ഇപ്പോൾ 106ാം വയസ്സിൽ ആറാമത്തെ സംഗീത ആൽബം പുറത്തിറക്കാനൊരുങ്ങുകയാണ്​ ഈ മുത്തശ്ശി. 'സംഗീതം എന്‍റെ ഭക്ഷണമാണ്​. എന്‍റെ ആത്​മാവിനും ഹൃദയത്തിനും അത്​ വിരുന്നൊരുക്കുന്നു' -സംഗീതം തന്‍റെ ജീവിതത്തിൽ എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന്​ പറയുന്നു കോളറ്റ്​ മേസ്​.

1914ൽ ഒരു ഇടത്തരം കുടുംബത്തിലായിരുന്നു കോളറ്റിന്‍റെ ജനനം. വീട്ടിൽ തന്നെയായിരുന്നു പഠനം. വളരെ കർക്കശക്കാരിയായിരുന്ന അമ്മയായിരുന്നു അധ്യാപിക. ഒരു കീടനാശിനി കമ്പനിയിൽ മാനേജരായിരുന്നു അച്​ഛൻ. ചെറുപ്പത്തിൽ തന്നെ പിയാനോ വായനയിൽ പ്രവീണ്യം നേടാൻ കോളറ്റിനായി. ക്ലാസിക്​ ഫ്രഞ്ച്​ ​കംപോസർമാരായ ഫ്രെഡറിക്​ ഷോപാൽ, ക്ലോഡ്​ ഡുബിസി, ജർമ്മൻ സംഗീതജ്​ഞനായ റോബർട്ട്​ ഷൂമൻ എന്നിവരുടെ സഗീതത്തിൽ തൽപരയായിരുന്ന കോളറ്റ്​ പാരീസിലെ ഇ​േകാൽനോമാൽ ഡി മ്യൂസികോയിലാണ്​ പഠിച്ചത്​. ഇവിടെ നിന്ന്​ ഇറങ്ങിയ ശേഷം ചില സംഗീത സ്​കൂളുകളിൽ അധ്യാപികയായി ജോലി നോക്കി.

ഈ പ്രായത്തിലും സുഖമായി പിയാനോ വായിക്കാനാകുന്നതിന്‍റെ രഹസ്യവും അവർ പറയുന്നുണ്ട്​. യോഗയും വിരൽ കൊണ്ട്​ ​ചെയ്യാവുന്ന ജംനാസ്റ്റിക്​സും ശീലമാക്കിയത്​ കൊണ്ടാണ്​ ഇത്​ സാധിക്കുന്നത്​. 'നിങ്ങളുടെ നാവ്​ രുചിയുള്ള ഭക്ഷണങ്ങൾ തേടുന്നത്​ പോലെയാണ്​ എന്‍റെ വിരലുകൾ പിയാനോയുടെ കീബോർഡിനെ തേടുന്നത്​'-അവർ പറയുന്നു.

തന്‍റെ മാതാവ്​ എല്ലാവർക്കുമൊരു പ്രചോദനമാണെന്ന്​ മകൻ ഫബ്രിസെ മേസ്​ ചൂണ്ടിക്കാട്ടുന്നു. 'എന്തിനോടെങ്കിലുമുള്ള അഭിനിവേശം നിങ്ങളിൽ നശിച്ചിട്ടില്ലെങ്കിൽ ഏത്​ പ്രായത്തിലും നിങ്ങൾക്കത്​ ചെയ്യാനാകുമെന്നാണ്​ അമ്മ എപ്പോഴും പറയുന്നത്​. അവരുടെ തമാശകൾ, സന്തോഷം, ജീവിത​ത്തോടുള്ള സ്​നേഹം എന്നിവയെല്ലാം ഏതൊരാൾക്കും ഊർജം പകരും'- ​ഫബ്രിസെ മേസ് പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Colette Maze
News Summary - 106-year-old French pianist to release her sixth album
Next Story