Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നൊ​ബേ​ൽ  സ്വീ​ക​രി​ക്കു​മെ​ന്ന്​ ഡി​ല​ൻ 

text_fields
bookmark_border
നൊ​ബേ​ൽ  സ്വീ​ക​രി​ക്കു​മെ​ന്ന്​ ഡി​ല​ൻ 
cancel

ലണ്ടൻ: വാർത്തകൾക്കൊടുവിൽ ഇൗ ആഴ്ച സ്റ്റോക്ഹോമിലെത്തി നൊബേൽ പുരസ്കാരം സ്വീകരിക്കുമെന്ന് വിഖ്യാത പോപ്ഗായകൻ ബോബ് ഡിലൻ അറിയിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് ഡിലനെ സാഹിത്യത്തിനുള്ള നൊബേലിന് തെരഞ്ഞെടുത്തത്. 

എന്നാൽ, പലവിധ കാരണങ്ങൾ പറഞ്ഞ് കഴിഞ്ഞ ഡിസംബറിൽ നടന്ന ചടങ്ങിൽ സമ്മാനം വാങ്ങാൻ ഡിലൻ എത്തിയില്ല. സ്റ്റോക്ഹോമിൽ സ്വകാര്യ ചടങ്ങിൽെവച്ചാണ് അദ്ദേഹം പുരസ്കാരം സ്വീകരിക്കുകയെന്ന് പുരസ്കാരസമിതി അറിയിച്ചു. അന്ന് അദ്ദേഹത്തിെൻറ സംഗീതപരിപാടികളുമുണ്ടാകും. 

സമിതി തന്നെയാണ് ഡിലൻ പുരസ്കാരം വാങ്ങാനെത്തുമെന്ന വിവരം പുറത്തുവിട്ടതും. സാഹിത്യ നൊബേൽ ലഭിക്കുന്ന ആദ്യ പാട്ടെഴുത്തുകാരനും ഗായകനുമാണ് ഇൗ 75കാരൻ. നിരവധിതവണ ബന്ധപ്പെട്ടിട്ടും ഡിലെൻറ ഭാഗത്തുനിന്ന് പ്രതികരണമുണ്ടാവാഞ്ഞപ്പോൾ ഉത്തരവാദിത്തമില്ലാത്തയാളെന്ന് നൊബേൽ സമിതി കുറ്റപ്പെടുത്തിയിരുന്നു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - bob dilan on nobel price victort
Next Story