Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightഎ.ആർ. റഹ്​മാൻ: അർജുനൻ...

എ.ആർ. റഹ്​മാൻ: അർജുനൻ മാഷ്​ വളർത്തിയ പ്രതിഭ

text_fields
bookmark_border
എ.ആർ. റഹ്​മാൻ: അർജുനൻ മാഷ്​ വളർത്തിയ പ്രതിഭ
cancel
camera_alt?????? ??????????????????? ?.??. ??????? (??? ??????)

ഒരുപാട്​ ഹിറ്റ്​ ഗാനങ്ങൾക്കൊപ്പം ഇന്ത്യൻ സംഗീത ലോകത്തിന്​ എം.കെ. അർജുനൻ മാസ്​റ്റർ നൽകിയ വലിയൊരു സംഭാവനയു ടെ കഥയാണിത്​. ത​​െൻറ ചിരകാലാഭിലാഷ പൂർത്തീകരണ​െമന്നോണം ‘കറുത്ത പൗർണമി’യുടെ സംഗീതസംവിധാനച്ചുമതല എം.കെ. അർജുനൻ മാസ്​റ്ററെ തേടിയെത്തുന്നു. ഈ സമയത്ത്​ തനിക്ക്​ നല്ലൊരു സഹായിയെ ​േവണമെന്ന തോന്നൽ അദ്ദേഹത്തിൽ ​ശക്​തമായിരുന ്നു. ഇക്കാര്യം അർജുനൻമാഷ്​ ആവശ്യപ്പെട്ടത്​ ഗുരുതുല്യനായ ദേവരാജനോട്​. അങ്ങനെയാണ്​ ത​​െൻറ വിശ്വസ്തനായ ആർ.കെ. ശേഖറിനെ ദേവരാജൻമാഷ്​ അർജുനനെ ഏൽപിച്ചുകൊടുത്തത്​.

മരണംവരെ ദേവരാജൻ മാഷി​​െൻറ വിശ്വസ്​തനായിരുന്നു ആർ.കെ. ശേഖർ. മലയാള ചലച്ചിത്ര ലോകത്ത്​ പിറവിയെടുത്ത അനവധി ഹിറ്റ് ഗാനങ്ങളുടെ പിറവി ശേഖറി​​െൻറ മദ്രാസിലെ വീട്ടിലായിരുന്നു. ശേഖറി​​െൻറ മകനാക​ട്ടെ, ഈ സഹവാസത്തിനിടയിൽ പാട്ടിനോടും ക​േമ്പാസിങ്ങിനോടുമൊക്കെ വല്ലാത്ത താൽപര്യമായിരുന്നു. കംപോസിങ്ങിനിടെ പുറത്തുപോകുമ്പോൾ, അതുവരെ ചെയ്തുവച്ച ഈണം ഹാർമോണിയത്തിൽ വന്നിരുന്നു മീട്ടുമായിരുന്നു ദിലീപെന്ന ഈ കൊച്ചുബാലൻ. സംഗീതത്തോടുള്ള അവ​​െൻറ അകമഴിഞ്ഞ താൽപര്യം അർജുനനെ ഹഠാദാകർഷിച്ചു.

ഇതിനിടയിലാണ്​ 1976 ൽ ശേഖറി​​െൻറ അപ്രതീക്ഷിത മരണം. അതോടെ ജീവിതം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്നറിയാതെ അദ്ദേഹത്തി​​െൻറ ഭാര്യ വിഷമാവസ്​ഥയിലായി. സംഗീതത്തിൽ കമ്പമുള്ള മകനെ ഏതെങ്കിലും സ്​റ്റുഡിയോയിൽ കൊണ്ടുപോയി പരിചയപ്പെടുത്തണമെന്ന്​ അവർ അർജുനൻ മാസ്​റ്ററോട്​ അഭ്യർഥിച്ചു. അന്ന്​ ദിലീപിന്​ 13 വയസു മാത്രം. ശേഖറി​​െൻറ മരണശേഷം ആ കുടുംബത്തിനു താങ്ങാകാൻ കുറച്ചുകാലം അർജുനൻ മാഷ്​ മദ്രാസിൽ വാസമുറപ്പിച്ചിരുന്നു. ദിലീപിന്​ ആദ്യ സ്​റ്റുഡിയോ സജ്ജമാക്കിക്കൊടുക്കുംവരെ കൂട്ടുകാര​​െൻറ കുടുംബത്തിനു താങ്ങായി അദ്ദേഹം ഉണ്ടായിരുന്നു.

അങ്ങനെയാണ്​ 1981ൽ ദിലീപിനെക്കൊണ്ട് അർജുനൻ എ.വി.എം സ്​റ്റുഡിയോയിൽ കീ ബോർഡ് വായിപ്പിക്കുന്നത്​. ‘അടിമച്ചങ്ങല’യിലെ ‘ഏറനാട്ടിൻ മണ്ണിൽനിന്നുണർന്നെണീറ്റിടും...’ എന്ന ഗാനം അർജുനൻ ഒരുക്കിയത്​ ആ കൊച്ചുമിടുക്ക​​െൻറ സഹായത്താലായിരുന്നു. പറക്കമുറ്റാത്ത പയ്യനെ സംഗീതലോകത്തേക്ക്​ ആനയിച്ചതിനും​ കൊണ്ടുനടക്കുന്നതിനെ പല പ്രമുഖ സംഗീതസംവിധായകരും അർജുനനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ, ​അദ്ദേഹം അതൊന്നും ഗൗനിച്ചില്ല. പിന്നീട്​ ദിലീപി​​െൻറ കീ ബോർഡ് സ്പർശത്തിലായിരുന്നു അർജുനൻമാഷി​​െൻറ ഈണങ്ങളിലേറെയും പിറവി കൊണ്ടത്​. അർജുനൻ മാഷി​​െൻറ നിർലോഭ പിന്തുണയിൽ അവനിലെ പ്രതിഭ വളർന്നു പന്തലിച്ചപ്പോൾ ഇന്ത്യക്ക്​ ലഭിച്ചത്​ എ.ആർ. റഹ്​മാൻ എന്ന വിശ്വപ്രസിദ്ധ സംഗീത സംവിധായകനെയായിരുന്നു. പഴയ ദിലീപാണ്​ പിൽക്കാലത്ത്​ റഹ്​മാൻ ആയി വളർന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arjunan master
News Summary - AR Rahman’s mentor, music director MK Arjunan dies
Next Story