Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightടൗൺഷിപ് ഉദ്ഘാടനം...

ടൗൺഷിപ് ഉദ്ഘാടനം നേട്ടമാക്കാൻ എൽ.ഡി.എഫ്

text_fields
bookmark_border
ടൗൺഷിപ് ഉദ്ഘാടനം നേട്ടമാക്കാൻ എൽ.ഡി.എഫ്
cancel

ക​ൽ​പ​റ്റ: മു​ണ്ട​ക്കൈ ഉ​രു​ൾ​ദു​ര​ന്ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​നാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ജ​നം ന​ൽ​കി​യ​ത് ആ​കെ 773.98 കോ​ടി. ഈ ​തു​ക ഉ​പ​യോ​ഗി​ച്ചാ​ണ് അ​തി​ജീ​വി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി ക​ൽ​പ​റ്റ​യി​ൽ ടൗ​ൺ​ഷി​പ് ഒ​രു​ക്കു​ന്ന​ത്.ഇ​തി​ന്റെ നി​ർ​മാ​ണ​ത്തി​ന​ട​ക്കം നി​ധി​യി​ൽ നി​ന്ന് ഇ​തു​വ​രെ ചെ​ല​വ​ഴി​ച്ച​ത് 165.87 കോ​ടി രൂ​പ. ചൊ​വ്വാ​ഴ്ച​​ത്തെ ക​ണ​ക്കു​പ്ര​കാ​രം ഇ​നി ബാ​ക്കി​യു​ള്ള​ത് 608.11 കോ​ടി രൂ​പ​യാ​ണ്.ക​ൽ​പ​റ്റ ബൈ​പാ​സി​ന​രി​കി​ലു​ള്ള എ​ൽ​സ്റ്റ​ൺ എ​സ്റ്റേ​റ്റി​ലെ 49.5 ഹെ​ക്ട​റി​ലാ​ണ് 410 വീ​ടു​ക​ള​ട​ങ്ങു​ന്ന ടൗ​ൺ​ഷി​പ് നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ മാ​ർ​ച്ച് 27ന് ​മു​ഖ്യ​മ​ന്ത്രി ത​റ​ക്ക​ല്ലി​ട്ട പ​ദ്ധ​തി ഒ​രു കൊ​ല്ലം ക​ഴി​ഞ്ഞ​പ്പോ​ൾ​ത​ന്നെ ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കി 178 വീ​ടു​ക​ൾ അ​തി​ജീ​വി​ത​ർ​ക്ക് കൈ​മാ​റാ​നാ​യ​ത് സ​ർ​ക്കാ​റി​ന്റെ നേ​ട്ട​മാ​ണ്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ.​ഡി.​എ​ഫ് ത​ങ്ങ​ളു​ടെ വ​ൻ​നേ​ട്ട​മാ​യി ഇ​ത് ഉ​യ​ർ​ത്തി​ക്കാ​ണി​ക്കും. ടൗ​ൺ​ഷി​പ്പി​ന്റെ ആ​കെ ചെ​ല​വ് 299 കോ​ടി രൂ​പ​യാ​ണ്. 1000 ച​തു​ര​ശ്ര അ​ടി​യി​ൽ നി​ർ​മി​ക്കു​ന്ന ഒ​രു വീ​ടി​ന് ജി.​എ​സ്.​ടി​യും അ​ഞ്ചു വ​ർ​ഷം വ​രെ​യു​ള്ള അ​റ്റ​കു​റ്റ പ​ണി​ക​ളെ​ല്ലാം ചേ​ർ​ത്ത് ആ​കെ 27 ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ്.


മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ൽ​നി​ന്ന് ചെ​ല​വ​ഴി​ച്ച​ത്

ഉ​രു​​ൾ​ദു​ര​ന്ത​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വ​യ​നാ​ട് ക​ല​ക്ട​ർ​ക്ക് -7.65 കോ​ടി

ദു​ര​ന്ത​ബാ​ധി​ത​രു​ടെ വീ​ട്ടു​വാ​ട​ക -50 ല​ക്ഷം

മാ​താ​പി​താ​ക്ക​ൾ ന​ഷ്ട​പ്പെ​ട്ട കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം -2.1 കോ​ടി

ടൗ​ൺ​ഷി​പ്പി​നാ​യി സ്​​പെ​ഷ​ൽ ഓ​ഫി​സ​ർ​ക്ക് അ​ഡ്വാ​ൻ​സ് -20 കോ​ടി

ടൗ​ൺ​ഷി​പ്പി​ൽ വീ​ട് വേ​ണ്ടെ​ന്ന് തീ​രു​മാ​നി​ച്ച​വ​ർ​ക്ക് -13.91 കോ​ടി

ടൗ​ൺ​ഷി​പ് പ​ദ്ധ​തി മു​ൻ​കൂ​റാ​യി ക​രാ​റു​കാ​രാ​യ ഊ​രാ​ളു​ങ്ക​ലി​ന് -40.04 ല​ക്ഷം

കു​ടും​ബ​ശ്രീ​യു​ടെ ഉ​പ​ജീ​വ​ന പി​ന്തു​ണ പ​ദ്ധ​തി​ക്ക് -3.62 കോ​ടി

ടൗ​ൺ​ഷി​പ്പി​ന് എ​ൽ​സ്റ്റ​ൺ എ​സ്റ്റേ​റ്റ് ഏ​റ്റെ​ടു​ക്ക​ൽ -43.56 കോ​ടി

ടൗ​ൺ​ഷി​പ് സ്ഥ​ല​ത്തെ മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്ക​ൽ -2.81ല​ക്ഷം

ദു​ര​ന്ത ഇ​ര​ക​ൾ​ക്കു​ള്ള ചി​കി​ത്സ ചെ​ല​വ് - ആ​റു കോ​ടി

ടൗ​ൺ​ഷി​പ് പ​ദ്ധ​തി ന​ട​ത്തി​പ്പ് (പി.​ഐ.​യു) ഓ​ഫി​സ് സ്ഥാ​പി​ക്കാ​ൻ -72.66 ല​ക്ഷം

എ​ൽ​സ്റ്റ​ൺ എ​സ്റ്റേ​റ്റ് ഏ​റ്റെ​ടു​ക്ക​ൽ ന​ഷ്ട​പ​രി​ഹാ​രം -77.55 ല​ക്ഷം

വൈ​ദ്യു​തി ലൈ​നു​ക​ൾ സ്ഥാ​പി​ക്കാ​ൻ -78.64 ല​ക്ഷം

ജ​ല​അ​തോ​റി​റ്റി പൈ​പ്പ് ലൈ​നു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കാ​ൻ -36 ല​ക്ഷം

ടൗ​ൺ​ഷി​പ് ക​രാ​റു​കാ​ർ​ക്കു​ള്ള മൊ​​​ബ​ലൈ​സേ​ഷ​ൻ അ​ഡ്വാ​ൻ​സ് -39.8 കോ​ടി

മൃ​ഗ​പ​രി​പാ​ല​ന മേ​ഖ​ല​യി​ലെ മൈ​ക്രോ പ്ലാ​ൻ​പ​ദ്ധ​തി -90.17 ല​ക്ഷം

മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ർ​ക്കു​ള്ള ധ​ന​സ​ഹാ​യം -നാ​ല് ല​ക്ഷം

കി​ഫ്കോ​ണി​ന് സെ​ന്റേ​ജ് ചാ​ർ​ജ് -4.02 കോ​ടി

കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളു​ടെ വാ​യ്പ​ക​ളു​ടെ പ​ലി​ശ തു​ക അ​നു​വ​ദി​ച്ച​ത് -1.94 കോ​ടി

30.7.2025 വ​രെ​യു​ള്ള ദു​ര​ന്ത​ബാ​ധി​ത​രു​ടെ ബാ​ങ്ക് വാ​യ്പ​ക​ൾ ഏ​റ്റെ​ടു​ത്ത വ​ക​യി​ൽ -18.76 കോ​ടി

-ആ​കെ ചെ​ല​വ് 165.87 കോ​ടി രൂ​പ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mundakkai landslideLDFtownship projectInaugration
News Summary - LDF to make township inauguration a success
Next Story