Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒന്നിലധികം കാറുകൾ കൂട്ടിയിടിച്ച് അപകടം; 'സ്വദേശ്' നടി ഗായത്രിയും ഭർത്താവും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു

text_fields
bookmark_border
Gayathri Joshi
cancel

2004ൽ പുറത്തിറങ്ങിയ സ്വദേശ് എന്ന ചിത്രത്തിലൂടെ ഷാരൂഖ് ഖാന്‍റെ നായികയായി ശ്രദ്ധ നേടിയ താരം ഗായത്രി ജോഷിയും ഭർത്താവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. ഇറ്റലിയിൽ നടന്ന വാഹനാപകടത്തിൽ തലനാരിഴക്കാണ് ഇരുവരും രക്ഷപ്പെട്ടത്.

ഇറ്റലിയിലെ സർദീനിയയിലായിരുന്നു സംഭവം. ലംബോർഗിനിയും ഫെറാറിയും ഒരു കാമ്പർ വാനിനെ മറികടക്കുന്നതിനിടെ കൂട്ടിയിടിക്കുകയായിരുന്നു. പിന്നാലെ ഫെറാറി കാർ തലകീഴായി മറിഞ്ഞ് തീപിടിക്കുകയും വാഹനത്തിൽ സഞ്ചരിച്ചിരുന്നു സ്വിസ് ദമ്പതികൾ മരണപ്പെടുകയുമായിരുന്നു.

അതേസമയം തങ്ങൾ സുരക്ഷിതരാണെന്നും പരിക്കുകളില്ലെന്നും ഗായത്രി മാധ്യമങ്ങളോട് പറഞ്ഞു. ഇരുവരും ഇറ്റലിയിലാണ് താമസം. അപകടത്തിന്‍റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സ്വദേശായിരുന്നു ഗായത്രിയുടെ ആദ്യത്തേയും അവസാനത്തെയും ചിത്രം. പിന്നീട് ഒബ്രോയ് റിയൽറ്റി ലിമിറ്റഡിന്‍റെ എം.ഡി വികാസ് ഒബ്രോയിയുമായി വിവാഹിതയാകുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Swades actress Gayatri Joshi met with accident, escaped without injuries
Next Story