മറുനാട്ടിൽ പണിയെടുത്ത് ആരോഗ്യം ക്ഷയിച്ച് നാട്ടിലേക്ക് മടങ്ങേണ്ടി വന്നവരാണ് പ്രവാസി ആരോഗ്യ ഇൻഷുറൻസ് ഗുണഭോക്താക്കളിൽ ഭൂരിഭാഗവും. വരുമാനമാർഗങ്ങൾ അടഞ്ഞുപോയ ഈ മനുഷ്യരോട് ഭീമൻതുക പ്രീമിയം ആവശ്യപ്പെടുന്നത് ചികിത്സാനിഷേധത്തിന് തുല്യമാണ്.