Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightMultimediachevron_rightPodcastschevron_rightEditorialchevron_right...

ഇ​ന്ത്യ​യി​ലെ വ്യ​ത്യ​സ്ത സം​സ്ഥാ​ന​ക്കാ​ർ പ​ര​സ്പ​രം ആ​ശ​യ​വി​നി​മ​യ​ത്തി​ന് ഇം​ഗ്ലീ​ഷി​നു പ​ക​രം ഹി​ന്ദി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്നു. പാ​ർ​ല​മെ​ന്റ​റി ഔ​ദ്യോ​ഗി​ക ഭാ​ഷസ​മി​തി​യു​ടെ 37-ാമ​ത് യോ​ഗ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​തു പ​റ​ഞ്ഞ​ത്. സ്വാ​ഭാ​വി​ക​മാ​യും ഇ​തു വി​വാ​ദ​മാ​യി​രി​ക്കു​ന്നു. അ​ഹി​ന്ദി പ്ര​ദേ​ശ​ങ്ങ​ൾ​ക്കു​മേ​ൽ ഹി​ന്ദി അ​ടി​ച്ചേ​ൽപി​ക്കാ​ൻ മു​മ്പേ തുടങ്ങിയ ശ്ര​മ​ങ്ങ​ൾ ബി.​ജെ.​പി ഭ​ര​ണ​ത്തി​ൽ ശ​ക്തി​പ്പെ​ടു​ക​യാ​ണെ​ന്ന് അ​ഹി​ന്ദി​ക്കാ​ർ -പ്ര​ത്യേ​കി​ച്ച് തെ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ൾ -ക​രു​തു​ന്നു. വാ​സ്ത​വ​ത്തി​ൽ ഇ​ന്ത്യ​യി​ലെ 120 ല​ധി​കം ഭാ​ഷ​ക​ളി​ൽ ഒ​ന്നു മാ​ത്ര​മാ​ണ് ഹി​ന്ദി; അ​തു മാ​തൃ​ഭാ​ഷ​യാ​യി​ട്ടു​ള്ള​വ​രു​ടെ എ​ണ്ണം കൂ​ടു​ത​ലാ​ണെ​ന്നു മാ​ത്രം. ഭ​ര​ണ​ഘ​ട​ന​യു​ടെ എ​ട്ടാം ​ഷെ​ഡ്യൂ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ ഭാ​ഷ​ക​ൾ ത​ന്നെ 22 എ​ണ്ണ​മു​ണ്ട്. കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ​യും ഉ​ന്ന​ത കോ​ട​തി​ക​ളു​ടെ​യും മ​റ്റും ന​ട​ത്തി​പ്പി​ലെ സൗ​ക​ര്യ​ത്തി​നാ​​ണ് 343-ാം വ​കു​പ്പ​നു​സ​രി​ച്ച് ഔ​ദ്യോ​ഗി​ക ഭാ​ഷ പ​ദ​വി നി​ശ്ച​യി​ച്ച​ത്. അ​തി​ൽ​ത​ന്നെ ഹി​ന്ദി​ക്കൊ​പ്പം ഇം​ഗ്ലീ​ഷു​മു​ണ്ട്. ഇ​തു ദേ​ശീ​യ​ത​ല​ത്തി​ൽ ഭ​ര​ണ സൗ​ക​ര്യ​ത്തി​നു​ള്ള​താ​ണ്. സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​വ​രു​ടേ​താ​യ ഔ​ദ്യോ​ഗി​ക ഭാ​ഷ(​ക​ൾ) സ്വീ​ക​രി​ക്കാം. ഇ​ന്ത്യ​ക്ക് ദേ​ശീ​യ​ഭാ​ഷ ഇ​ല്ല; ഹി​ന്ദി അ​ട​ക്കം ഒ​ന്നും ദേ​ശീ​യ ഭാ​ഷ​യ​ല്ല. ഹി​ന്ദി​ക്ക് ക്ര​മേ​ണ കൂ​ടു​ത​ൽ പ്ര​ചാ​രം ന​ൽ​ക​​ണ​മെ​ന്ന് ഔ​ദ്യോ​ഗി​ക ഭാ​ഷ നി​യ​മം പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും അ​ത് അ​ഹി​ന്ദി​ക്കാ​ർ​ക്ക് സ്വീ​കാ​ര്യ​മാ​യ രീ​തി​യി​ലാ​ക​ണ​മെ​ന്നു കൂ​ടി നി​ഷ്ക​ർ​ഷി​ക്കു​ന്നു​ണ്ട്. ഇം​ഗ്ലീ​ഷും ഹി​ന്ദി​യും ഔ​ദ്യോ​ഗി​ക ഭാ​ഷ​ക​ളാ​യി നി​ശ്ച​യി​ച്ച ഭ​ര​ണ​ഘ​ട​ന, 15 വ​ർ​ഷം ക​ഴി​ഞ്ഞ് ഇം​ഗ്ലീ​ഷി​ന്റെ സ്ഥാ​നം കു​റ​ച്ചു​കൊ​ണ്ടു​വ​ര​ണ​മെ​ന്നും ഹി​ന്ദി​ക്ക് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​ക​ണ​മെ​ന്നും കൂ​ടി ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു. അ​തു​പ്ര​കാ​രം, 1965 ഓ​ടു കൂ​ടി ഇം​ഗ്ലീ​ഷി​നെ ഒ​ഴി​വാ​ക്കി ഹി​ന്ദി​ക്കു മാ​ത്രം ഔ​ദ്യോ​ഗി​ക പ​ദ​വി ന​ൽ​കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ നേ​ര​ത്തേ തു​ട​ങ്ങു​ക​യും അ​ഹി​ന്ദി സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് ക​ടു​ത്ത എ​തി​ർ​പ്പ് ഉ​യ​രു​ക​യും ചെ​യ്തു. അ​തി​രൂ​ക്ഷ​മാ​യ ഭാ​ഷാപ്ര​ക്ഷോ​ഭ​ങ്ങ​ൾ രാ​ജ്യ​ത്തി​ന്റെ ഐ​ക്യ​ത്തി​ന് ക്ഷ​ത​മേ​ൽപി​ക്കു​മെ​ന്നു വ​ന്ന​പ്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി നെ​ഹ്റു ഒ​രു ഉ​റ​പ്പു ന​ൽ​കി: അ​ഹി​ന്ദി​ക്കാ​ർ​ക്ക് ഇ​ഷ്ട​മി​ല്ലാ​ത്തി​ട​ത്തോ​ളം കാ​ലം ഇം​ഗ്ലീ​ഷി​നുപ​ക​രം ഹി​ന്ദി കൊ​ണ്ടു​വ​രി​ല്ലെ​ന്ന്. ഇ​പ്പോ​ൾ അ​മി​ത് ഷാ ​വീ​ണ്ടും അ​ടി​ച്ചേ​ൽ​പി​ക്ക​ലി​ന്റെ സൂ​ച​ന ന​ൽ​കി​യി​രി​ക്കു​ന്ന​ത് രാ​ജ്യ​ത്തി​ന്റെ ഐ​ക്യ​ത്തി​നു​​​വേ​ണ്ടി എ​ന്ന നി​ല​ക്കാ​ണെ​ന്ന​ത് വി​ചി​ത്രം​ത​െ​ന്ന. അ​ടി​ച്ചേ​ൽപി​ക്കി​ല്ലെ​ന്ന ഉ​റ​പ്പാ​ണ് 1967ൽ ​പാ​സാ​ക്കി​യ ഔ​ദ്യോ​ഗി​ക ഭാ​ഷ നി​യ​മ​ത്തി​ന്റെ കാ​ത​ൽ. അ​താ​ണ് ഐ​ക്യ​ത്തി​ന്റെ വ​ഴി.

'ഇ​ന്ത്യ​യു​ടെ ഭാ​ഷ'​യെ​ന്ന് അ​മി​ത് ഷാ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത് ഹി​ന്ദി​യെ ആ​ണ്. എ​ന്നാ​ൽ, മ​ല​യാ​ള​വും ത​മി​ഴും തെ​ലു​ങ്കും ഒ​ഡി​യ​യും ബം​ഗാ​ളി​യും ഇം​ഗ്ലീ​ഷു​മെ​ല്ലാം ഇ​ന്ത്യ​യു​ടെ ഭാ​ഷ​ക​ൾ ത​ന്നെ​യാ​ണ്. നി​യ​മം പാ​സാ​ക്കി മാ​റ്റി​യെ​ടു​ക്കാ​വു​ന്ന​ത​ല്ല ജ​ന​ങ്ങ​ളു​ടെ ഭാ​ഷ. അ​ത് അ​ടി​ച്ചേ​ൽപി​ക്കു​ന്ന​ത് ഫാ​ഷി​സ​മാ​ണ്. ഭാ​ഷാവൈ​വി​ധ്യം ഐ​ക്യ​ത്തി​ന് ത​ട​സ്സ​മാ​ണെ​ന്ന​തും ഫാ​ഷി​സ്റ്റ് കാ​ഴ്ച​പ്പാ​ടു​ത​ന്നെ. ഭ​ര​ണ​രം​ഗ​ത്ത് ഭാ​ഷാ​വൈ​വി​ധ്യം അ​സൗ​ക​ര്യ​മു​ണ്ടാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, ഡി​ജി​റ്റ​ൽ വി​ദ്യ പു​രോ​ഗ​മി​ക്കു​ന്ന മു​റ​ക്ക് ത​ൽ​ക്ഷ​ണ ത​ർ​ജമ​ക​ൾ ല​ഭ്യ​മാ​വു​ക​യും മു​മ്പു​ണ്ടാ​യി​രു​ന്ന അ​സൗ​ക​ര്യ​ങ്ങ​ൾ കു​റ​യു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇം​ഗ്ലീ​ഷി​നും ഹി​ന്ദി​ക്കും പു​റ​മെ 'പ്രാ​ദേ​ശി​ക'​മെ​ന്നു വി​ളി​ക്ക​പ്പെ​ടു​ന്ന മ​ല​യാ​ള​മ​ട​ക്ക​മു​ള്ള ഭാ​ഷ​ക​ൾ കൂ​ടി ഇ​ന്ത്യ​യു​ടെ ഔ​ദ്യോ​ഗി​ക ഭാ​ഷ​ക​ളി​ൽ​പ്പെ​ടു​ത്തു​മ്പോ​ഴാ​ണ് രാ​ജ്യ​ത്തി​ന്റെ ഐ​ക്യം ശ​ക്തി​​പ്പെ​ടു​ക. ആ ​വ​ഴി​ക്കാ​ണ് സ​ർ​ക്കാ​ർ ചി​ന്തി​ക്കേ​ണ്ട​ത്. സ്വി​റ്റ്സ​ർ​ല​ൻ​ഡ് പോ​ലു​ള്ള ചി​ല രാ​ജ്യ​ങ്ങ​ൾ അ​നേ​കം ഭാ​ഷ​ക​ളെ ഔ​ദ്യോ​ഗി​ക ഭാ​ഷ​ക​ളാ​യി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്; അ​തു​കൊ​ണ്ട് അ​വ​യു​ടെ ഐ​ക്യ​ത്തി​നോ പു​രോ​ഗ​തി​ക്കോ ഭം​ഗം വ​ന്നി​ട്ടി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, അ​വ​യെ സ​ഹാ​യി​ക്കു​ക​യാ​ണ് ബ​ഹു​ഭാ​ഷാ രീ​തി ചെ​യ്തി​ട്ടു​ള്ള​ത്. ആ​ഗോ​ള ഭാ​ഷ​യെ​ന്ന നി​ല​ക്കും ഇ​ന്ത്യ​ക്കു​ള്ളി​ൽ ബ​ന്ധ​ഭാ​ഷ​യെ​ന്ന നി​ല​ക്കും ഇം​ഗ്ലീ​ഷ് ന​മ്മു​ടെ പു​രോ​ഗ​തി​യെ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. ത​ന്നെ​യു​മ​ല്ല, ഈ ​ര​ണ്ടു നി​ല​ക്കും ഹി​ന്ദി അ​തി​ന് പ​ക​ര​മാ​കി​ല്ലതാ​നും.

ഏ​ക​ത്വ​വും ഐ​ക്യ​വും ര​ണ്ടാ​ണെ​ന്ന് നാം ​തി​രി​ച്ച​റി​ഞ്ഞേ തീ​രൂ. ഒ​രു രാ​ജ്യ​മെ​ന്നാ​ൽ ഒ​രു ഭാ​ഷ​യും ഒ​രു വേ​ഷ​വും ഒ​റ്റ ഭ​ക്ഷ​ണശീ​ല​വു​മൊ​ക്കെ​യാ​ണെ​ന്ന ചി​ന്ത ഉ​പേ​ക്ഷി​ക്കു​ക​ത​ന്നെ വേ​ണം. അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന ഏ​ക​ത ഐ​ക്യ​ത്തെ ത​ക​ർ​ക്കും. വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ പ​ത്താം​ത​രം വ​രെ ഹി​ന്ദി നി​ർ​ബ​ന്ധ​മാ​ക്കു​മെ​ന്ന അ​മി​ത് ഷാ​യു​ടെ പ്ര​സ്താ​വ​ന​യോ​ട് അ​വി​ട​ത്തു​കാ​ർ ശ​ക്ത​മാ​യ എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ചു​ക​ഴി​ഞ്ഞു. 2017ൽ ​ഒ​രു ​പ്ര​സം​ഗ​ത്തി​നി​ടെ ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു ഹി​ന്ദി​യെ ദേ​ശീ​യ ഭാ​ഷ​യെ​ന്ന് വി​ശേ​ഷി​പ്പി​ച്ച​തും യു.​എ​ന്നി​ൽ ഹി​ന്ദി അം​ഗീ​ക​രി​പ്പി​ക്കാ​ൻ അ​തേ വ​ർ​ഷം ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ച്ച​തും കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​ല്ലാം ബി​രു​ദ​ത​ല​ത്തി​ൽ ഹി​ന്ദി നി​ർ​ബ​ന്ധ കോ​ഴ്സാ​ക്ക​ണ​മെ​ന്ന് 2018ൽ ​കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ക​ൽ​പ​ന ഇ​റ​ക്കി​യ​തും ഐ​ക്യം വ​ള​ർ​ത്താ​ന​ല്ല സ​ഹാ​യി​ച്ച​ത്. ഹി​ന്ദി​ക്ക് അ​മി​ത പ​ദ​വി ന​ൽ​കാ​നും മ​റ്റു ഭാ​ഷ​ക​ളെ അ​വ​ഗ​ണി​ക്കാ​നു​മാ​ണ് അ​തെ​ല്ലാം വ​ഴി​വെ​ക്കു​ക. കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യു​ടെ അ​ജ​ണ്ട​യി​ൽ 70 ശ​ത​മാ​ന​വും ഹി​ന്ദി​യി​ലാ​ണെ​ന്നും എ​ട്ട് അ​ഹി​ന്ദി സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കാ​യി 22,000 ഹി​ന്ദി അ​ധ്യാ​പ​ക​രെ പു​തു​താ​യി നി​യ​മി​ച്ചി​ട്ടു​ണ്ടെ​ന്നും അ​മി​ത് ഷാ പ​റ​യു​മ്പോ​ൾ അ​തി​ന്, മ​റ്റു ഭാ​ഷ​ക​ളും ഭാ​ഷ​ക്കാ​രും പി​ന്ത​ള്ള​പ്പെ​ടു​ന്നു എ​ന്നു​കൂ​ടി അ​ർ​ഥ​മു​ണ്ട്. ആ​കാ​ശ​വാ​ണി​യു​ടെ​യും ദൂ​രദ​ർ​ശ​ന്റെ​യും പ്രാ​ദേ​ശി​ക കേ​ന്ദ്ര​ങ്ങ​ളി​ൽ​പോ​ലും ഹി​ന്ദി​യു​ടെ അ​തി​പ്ര​സ​ര​​മാ​ണ്. കേ​ന്ദ്ര സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളു​ടെ പേ​രു​ക​ൾ ഹി​ന്ദി​യി​ലേ ആ​കാ​വൂ എ​ന്ന് ആ​ർ​ക്കോ നിർ​ബ​ന്ധ​മു​ണ്ട് -'പോ​ഷ​ൺ ശ​ക്തി നി​ർ​മാ​ൺ സ്കീ​മും' 'സ്വ​മി​ത്വ യോ​ജ​ന'​യും 'ഗ​രീ​ബ് ക​ല്യാ​ൺ റോ​സ്ഗാ​ർ യോ​ജ​ന'​യും 'കി​സാ​ൻ ഊ​ർ​ജ സു​ര​ക്ഷ ഏ​വം ഉ​ത്ഥാ​ൻ മ​ഹാ​ഭി​യാ​നും' പോ​ലു​ള്ള അ​സം​ഖ്യം പേ​രു​ക​ൾ ഐ​ക്യ​ത്തി​ന്റെ​യോ ഉ​ൾ​ക്കൊ​ള്ള​ലി​ന്റെ​യോ വി​ക​സ​ന സ​ന്ദേ​ശ​മാ​ണോ അതോ അപരവത്​കരണത്തിന്‍റെയും പുറന്തള്ളലിന്‍റെയും സന്ദേശമാണോ ന​ൽ​കു​ന്ന​ത്? ഏ​തെ​ങ്കി​ലും ഭാ​ഷ​ക്ക് അ​മി​ത​മാ​യ ആ​നു​കൂ​ല്യം ന​ൽ​കു​ന്ന​ത് ഐ​ക്യം മാ​ത്ര​മ​ല്ല സ​മ​ത്വ​വും ന​ശി​പ്പി​ക്കു​ക​​യ​ല്ലേ ചെ​യ്യു​ക? ഹി​ന്ദി അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന​തി​നു പ​ക​രം ഇ​ത​ര ഭാ​ഷ​ക​ൾ​ക്ക് കൂ​ടു​ത​ൽ പ​രി​ഗ​ണ​ന ന​ൽ​കു​ക​യാ​ണ് ചെ​യ്യേ​ണ്ട​ത്

അ​ടി​​ച്ചേ​ൽ​പിച്ചി​ട്ട് എ​ന്ത് ഐ​ക്യം?

TAGS:Madhyamam EditorialHindiHindi National Language