Begin typing your search above and press return to search.
Homechevron_rightMultimediachevron_rightPodcastschevron_rightEditorialchevron_right...

ഇ​ന്ത്യ സ്വാ​ത​ന്ത്ര്യ​ത്തി​​ന്‍റെ 75ാം വാ​ർ​ഷി​ക​മാ​ഘോ​ഷി​ക്കു​േ​മ്പാ​ൾ താ​ലി​ബാ​ൻ അ​ഫ്​​ഗാ​നി​സ്താ​​െൻ​റ ത​ല​സ്​​ഥാ​ന​മാ​യ കാ​ബൂ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. താ​ലി​ബാ​ന്​ പൂ​ർ​ണ​മാ​യി രാ​ജ്യം പി​ടി​ച്ചെ​ടു​ക്കാ​ൻ മൂ​ന്നു​മാ​സം വേ​ണ്ടി​വ​രു​മെ​ന്ന അ​മേ​രി​ക്ക​യു​ടെ മു​ന്ന​റി​യി​പ്പ്​ വ​ന്നു​െ​കാ​ണ്ടി​രി​ക്കെ​യാ​ണ്​ അ​പ്ര​തീ​ക്ഷി​ത​മാ​യി കാ​ബൂ​ളി​​ന്‍റെ പ​ത​നം സം​ഭ​വി​ക്കു​ന്ന​ത്. അ​തി​നാ​ൽ, ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ൾ​ക്ക്​ സ്വ​ന്തം പൗ​ര​ന്മാ​രെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള സാ​വ​കാ​ശ​ം പോ​ലും ല​ഭി​ച്ചി​ല്ല. ത​ന്മൂ​ല​മു​ള്ള വി​ഭ്രാ​ന്തി​യിലാണ്​​ ന​മ്മു​ടെ രാ​ജ്യ​മി​പ്പോ​ൾ.ഇ​തെ​ഴു​തു​േ​മ്പാ​ൾ ന​മ്മു​ടെ ന​യ​ത​ന്ത്ര​കാ​ര്യാ​ല​യ സ്​​റ്റാ​ഫു​ൾ​പ്പെ​ടെ 120 പേ​രെ​യാ​ണ്​ സ്വ​ദേ​ശ​ത്തെ​ത്തി​ക്കാ​ൻ സാ​ധി​ച്ചി​രി​ക്കു​ന്ന​ത്. അ​തു​ത​ന്നെ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട തീ​വ്ര ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ. സ്വാ​ഭ​ാവി​ക​മാ​യും അ​മേ​രി​ക്ക​യു​ടെ ഇ​ട​പെ​ട​ൽകൊ​ണ്ട്​ മാ​ത്ര​മേ എ​ന്തെ​ങ്കി​ലും ഫ​ല​പ്രാ​പ്​​തി​യു​ണ്ടാ​വു​മാ​യി​രു​ന്നു​ള്ളൂ. അ​വ​ശേ​ഷി​ച്ച മൂ​വാ​യി​ര​ത്തോ​ളം ഇ​ന്ത്യ​ക്കാ​രി​ൽ 41 മ​ല​യാ​ളി​ക​ളു​മു​ണ്ട്​ എ​ന്നാ​ണ്​ വി​വ​രം. അ​വ​രെ തി​രി​കെ കൊ​ണ്ടു​വ​രാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ സം​സ്​​ഥാ​ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​റി​നോ​ടാ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്​.

കാ​ബൂ​ൾ തി​ക​ഞ്ഞ പ​രി​ഭ്രാ​ന്തി​യി​ലും അ​ര​ക്ഷി​താ​വ​സ്​​ഥ​യി​ലു​മാ​ണെ​ങ്കി​ലും ക്ര​മ​സ​മാ​ധാ​നം ത​ക​ർ​ന്ന​തായി​ റി​പ്പോ​ർ​ട്ടു​ക​ളി​​ല്ലെ​ന്ന​ത്​ ആ​ശ്വാ​സ​ക​ര​മാ​ണ്. സ​ത്യ​ത്തി​ൽ, താ​ലി​ബാ​​ന്‍റെ സ​മ്പൂ​ർ​ണ പു​ന​ര​ധി​വേ​ശ​ത്തി​​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ​നി​ന്ന്​ അ​മേ​രി​ക്ക​ക്ക്​ ഒ​രു​വി​ധ​ത്തി​ലും തോ​ളൊ​ഴി​യാ​നാ​വി​ല്ല. ഈ ​വ​ർ​ഷം മ​ധ്യ​ത്തോ​ടെ​ത​ന്നെ യു.​എ​സ്​ സൈ​നി​ക​രു​ടെ പി​ന്മാ​റ്റ​ത്തി​ന്​ വ​ഴി​യൊ​രു​ക്കാ​ൻ ഖ​ത്ത​റി​​ന്‍റെ ത​ല​സ്​​ഥാ​ന​മാ​യ ദോ​ഹ​യി​ൽ അ​മേ​രി​ക്ക​യു​ടെ​യും താ​ലി​ബാ​​ന്‍റെ​യും പ്ര​തി​നി​ധി​ക​ൾ ത​മ്മി​ലെ ച​ർ​ച്ച​ക​ൾ വ​ള​രെ നേ​ര​ത്തേ ആ​രം​ഭി​ച്ച​താ​യി​രു​ന്നു. ത​ങ്ങ​ളു​ടെ സൈ​ന്യം അ​ഫ്​​ഗാ​നി​​സ്താൻ വി​ടു​ന്ന​തോ​ടെ താ​ലി​ബാ​ൻ ത​ന്നെ​യാ​ണ്​ ആ ​രാ​ജ്യം പൂ​ർ​ണ​മാ​യി അ​ട​ക്കി​ഭ​രി​ക്കാ​ൻ പോ​വു​ന്ന​തെ​ന്ന്​ മു​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​നും പി​ൻ​ഗാ​മി ​േജാ ​ബൈ​ഡ​നും കൃ​ത്യ​മാ​യി അ​റി​യാ​മാ​യി​രു​ന്നു​താ​നും. ഏ​റ്റ​വു​മൊ​ടു​വി​ൽ ​ൈസ​നി​ക പി​ന്മാ​റ്റ​ത്തി​​ന്‍റെ കൃ​ത്യ​മാ​യ തീ​യ​തി​പോ​ലും തീ​രു​മാ​നി​ക്ക​പ്പെ​ട്ട​തു​മാ​യി​രു​ന്നു. ഇ​പ്പോ​ൾ പു​റ​ത്തുവ​ന്നി​രി​ക്കു​ന്ന ദോ​ഹ ഉ​ഭ​യ​ക​ക്ഷി ക​രാ​റും അ​ത്​ സ്​​ഥി​രീ​ക​രി​ക്കു​ന്നു.

എ​ങ്കി​ൽ അ​മേ​രി​ക്ക​യെ പൂ​ർ​ണ​മാ​യു​ം വി​ശ്വ​സി​ച്ച്​ അ​ഫ്​​ഗാ​നി​​സ്താ​​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന്​ സാ​​ങ്കേ​തി​ക വി​ദ​ഗ്​​ധ​രെ​യും ഉ​ദ്യോ​ഗ​സ്​​ഥ​രെ​യും ജോ​ലി​ക്കാ​രെ​യും ഉ​ദാ​ര​മാ​യ​യ​ച്ച ഇ​ന്ത്യ​യെ​പോ​ലു​ള്ള രാ​ജ്യ​ങ്ങ​ൾ​ക്ക്​ യ​ഥാ​സ​മ​യം വി​വ​രം ന​ൽ​കേ​ണ്ട പ്രാ​ഥ​മി​ക ബാ​ധ്യ​ത അ​മേ​രി​ക്ക​ക്കു​മു​ണ്ടാ​യി​രു​ന്നു. അ​ത​വ​ർ നി​റ​വേ​റ്റി​യി​ല്ല എ​ന്നാ​ണ്​ ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി​യു​ടെ ആ​ഴം കാ​ണു​േ​മ്പാ​ൾ വ്യ​ക്ത​മാ​വു​ന്ന​ത്. ഇ​മ്മാ​തി​രി കൊ​ല​ച്ച​തി അ​മേ​രി​ക്കൻ സാ​മ്രാ​ജ്യ​ത്വ​ത്തി​​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന്​ ആ​ദ്യ​മാ​യ​ല്ല ഉ​ണ്ടാ​വു​ന്ന​ത്. വി​യ​റ്റ്​​നാ​മി​ൽനി​ന്ന്​ അ​മേ​രി​ക്ക തോ​റ്റോ​ടി​യ​പ്പോ​ൾ അ​ത്​ സം​ഭ​വി​ച്ചു. അ​തി​ലേ​റെ, ലോ​കം പൊ​തു​വെ​ത്ത​ന്നെ വ​ഞ്ചി​ക്ക​പ്പെ​ട്ട സം​ഭ​വ​മാ​ണ്​ സ​ദ്ദാം ഹു​സൈ​​ന്‍റെ ഇ​റാ​ഖി​ൽ ക​ണ്ട​ത്. സ​ദ്ദാം അ​തീ​വ സം​ഹാ​രാ​യു​ധ​ങ്ങ​ൾ സം​ഭ​രി​ച്ചു​വെ​ച്ചി​രി​ക്കു​ന്നു എ​ന്നാ​രോ​പി​ച്ച്​ ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യെ​പ്പോ​ലും തെ​റ്റി​ദ്ധ​രി​പ്പി​ച്ച്​, ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി ടോ​ണി ​െബ്ല​യ​റി​നെ കൂ​ടെ​ക്കൂ​ട്ടി സ​ഖ്യ​ശ​ക്തി​ക​ളു​ടെ മു​ഴു​വ​ൻ പി​ന്തു​ണ​യോ​ടെ ഇ​റാ​ഖി​നെ ആ​ക്ര​മി​ച്ച്​ ത​ക​ർ​ത്തു​ക​ള​ഞ്ഞ വ​ൻ ശ​ക്തി​യാ​ണ്​ അ​​മേ​രി​ക്ക.

ബ​ഗ്​​ദാ​ദും ബ​സ്​റ​യും മ​റ്റു​ ന​ഗ​ര​ങ്ങ​ളു​മെ​ല്ലാം ചാ​ര​മാ​വു​ക​യും സ​ദ്ദാ​മി​നെ തൂ​ക്കി​ലേ​റ്റു​ക​യും ചെ​യ്​​ത​ശേ​ഷം എ​വി​ടെ സം​ഹാ​രാ​യു​ധ​ങ്ങ​ളു​ടെ കൂ​മ്പാ​രം? ജോ​ർ​ജ്​ ഡ​ബ്ല്യു ബു​ഷും ടോ​ണി ബ്ലെ​യ​റും പ​ച്ച​ക്ക​ള്ളം പ​റ​ഞ്ഞ്​ ഇ​സ്രാ​യേ​ലി​​ന്‍റെ മു​ഖ്യ​ശ​ത്രു​വി​നെ ക​ശ​ക്കി​യെ​റി​യുകയായി​രു​ന്നു​വെ​ന്ന്​ തെ​ളി​ഞ്ഞ​പ്പോ​ഴാ​ണ്​ ബ്രി​ട്ടീ​ഷ​മേ​രി​ക്ക​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്ക്​ തെ​റ്റു​പ​റ്റി എ​ന്ന്​ കു​മ്പ​സ​രി​ക്കേ​ണ്ടി​വ​ന്നത്​. ഇ​റാ​ഖാ​വ​​ട്ടെ പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു​ ശേ​ഷ​വും അ​ര​ക്ഷി​ത​മാ​യി തു​ട​രു​ന്നു. അ​തേ ച​രി​ത്ര​ത്തി​​ന്‍റെ ആ​വ​ർ​ത്ത​ന​മാ​ണി​പ്പോ​ൾ കാ​ബൂ​ളി​ലും കാ​ണാ​നാ​വു​ന്ന​ത​്​. 2001 സെ​പ്​​റ്റം​ബ​ർ 11ലെ ​വേ​ൾ​ഡ്​ ട്രേ​ഡ്​ സെ​ൻ​റ​ർ ആ​ക്ര​മ​ണ​ത്തി​നു​ത്ത​ര​വാ​ദി ഉ​സാ​മാ ബി​ൻ​ലാ​ദി​​ന്‍റെ അ​ൽ​ഖാ​ഇ​ദ​യാ​ണെ​ന്ന ന്യാ​യ​ത്തി​ൽ അ​യാ​ൾ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ അ​ഫ്​​ഗാ​നി​​സ്താ​നി​ലേ​ക്ക്​ രാ​യ്​​ക്കു​രാ​മാ​നം പ​ട്ടാ​ള​ത്തെ അ​യ​ച്ച്​ രാ​ജ്യ​ംത​ന്നെ പി​ടി​ച്ചെ​ടു​ത്ത​താ​ണ്​ 20 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ്​ അ​മേ​രി​ക്ക. ബി​ൻല​ാദി​നെ പാ​കി​സ്​​താ​നി​ലെ ആ​ബട്ടാബാ​ദി​ൽ​നി​ന്ന്​ 2011 മേ​യ്​ ര​ണ്ടി​ന്​ പി​ടി​കൂ​ടി അ​മേ​രി​ക്ക​ൻ പ​ട്ടാ​ള​ം ക​ഥ ക​ഴി​ച്ചി​ട്ടി​പ്പോ​ൾ പ​ത്തു​വ​ർ​ഷം ക​ഴി​ഞ്ഞു. ഒ​ന്നു​കി​ൽ ല​ക്ഷ്യം നേ​ടി​ക്ക​ഴി​ഞ്ഞ​ശേ​ഷം അ​ഫ്​​ഗാ​നി​​ൽ​നി​ന്ന്​ സൈ​നി​ക പി​ന്മാ​റ്റം ആ​വാ​മാ​യി​രു​ന്നു. അ​ഥ​വാ, താ​ലി​ബാ​​ന്‍റെ ഭീ​ഷ​ണി നി​ശ്ശേ​ഷം അ​വ​സാ​നി​പ്പി​ച്ചി​​ട്ടേ പി​ന്മാ​റാ​ൻ ത​യാ​റു​ള്ളൂ എ​ന്നാ​ണ്​ തീ​രു​മാ​ന​മെ​ങ്കി​ൽ ആ ​ല​ക്ഷ്യം നേ​ടി​​യി​​ട്ടേ പ​ട്ടാ​ള​ത്തെ പി​ന്മാ​റ്റാ​ൻ പാ​ടു​ണ്ടാ​യി​രു​ന്നു​ള്ളൂ.

കാ​ബൂ​ളി​ലെ പാവസ​ർ​ക്കാ​റി​നെ​യും സൈ​ന്യ​ത്തെ​യും വേ​ണ്ട​ത്ര ശ​ക്​​തി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന അ​വ​കാ​ശം ഉ​യ​ർ​ത്തി​യും എ​ന്നാ​ലും ത​ങ്ങ​ളു​ടെ ഉ​പ​ദേ​ഷ്​​ടാ​ക്ക​ൾ രാ​ജ്യ​ത്ത്​ തു​ട​രു​മെ​ന്നും വി​ശ്വ​സി​പ്പി​ച്ച​തി​നാ​ൽ വ​രും​വ​രാ​യ്​​ക​ക​ളെ വേ​ണ്ട​ത്ര വി​ല​യി​രു​ത്താ​തെ​യാ​ണ്​ ഇ​ന്ത്യ ര​ണ്ടു ബി​ല്യ​ൻ ഡോ​ള​റി​​ന്‍റെ നി​ക്ഷേ​പ​ം അ​ഫ്​​ഗാ​നി​ൽ ന​ട​ത്തി​യ​ത്. മാ​ത്ര​മ​ല്ല, ആ ​രാ​ജ്യ​ത്തെ ദ​ക്ഷി​ണേ​ന്ത്യ​ൻ കൂ​ട്ടാ​യ്​​മ​യാ​യ സാ​ർ​ക്കി​ൽ അം​ഗ​മാ​ക്കാ​ൻ നി​ർ​ണാ​യ​ക​മാ​യി പ്ര​വ​ർ​ത്തി​ച്ച​തും ഇ​ന്ത്യ​യാ​ണ്. റോ​ഡും പാ​ല​വും അ​ണ​ക്കെ​ട്ടു​ക​ളും മ​റ്റ്​ അ​ടി​സ്​​ഥാ​ന സൗ​ക​ര്യ​ങ്ങ​ളും തി​രു​ത​കൃ​തി​യാ​യി നി​ർമി​ച്ച ഇ​ന്ത്യ 970 കോ​ടി രൂ​പ ചെ​ല​വി​ട്ട്​ പാ​ർ​ല​മെ​ൻ​റ്​ മ​ന്ദി​ര​വും പ​ണി​തു​കൊ​ടു​ത്തു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദിയാണ്​ അ​തി​​ന്‍റെ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. ഇ​പ്പോ​ഴും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ര​വെ​യാ​ണ്​ ഒ​ന്ന​ട​ങ്കം താ​ലി​ബാ​ന്​ വി​ട്ടു​കൊ​ടു​ത്ത്​ ന​മ്മു​ടെ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കും​ ജോ​ലി​ക്കാ​ർ​ക്കും പ്രാ​ണ​നും​ കൊ​ണ്ടോ​ടേ​ണ്ടി​വ​ന്നി​രി​ക്കു​ന്ന​ത്.

മൊ​ത്തം പ​റ​ഞ്ഞാ​ൽ രാ​ജ്യ​ത്തി​​ന്‍റെ വി​ദേ​ശ​ന​യ​വും ന​യ​ത​ന്ത്ര​വും സ​ത്വ​ര പു​നഃ​പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കേ​ണ്ട സ​മ​യ​മാ​ണ്​ വ​ന്നി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യെ പ്ര​തി​യോ​ഗി​യാ​യി കാ​ണു​ന്ന പാ​കി​സ്​താ​നും ചൈ​ന​യു​മാ​ണ്​ ഇ​നി​യു​ള്ള നാ​ളു​ക​ളി​ൽ താ​ലി​ബാ​ൻ നി​യ​ന്ത്രി​ത അ​ഫ്​​ഗാ​നി​സ്​താ​നി​ലെ മു​ഖ്യ ​ക​ളി​ക്കാ​ർ എ​ന്നുവ​രു​േ​മ്പാ​ൾ ന​മ്മു​ടെ ന​ഷ്​​ട​ബോ​ധം ദ്വി​ഗു​ണീ​ഭ​വി​ക്കു​ന്നു. ഒ​രു വ​ൻ​ശ​ക്​​തി​യെ​യും ക​ണ​ക്കി​ൽ ക​വി​ഞ്ഞ്​ വി​ശ്വ​സി​ക്കാ​തെ​യും ആ​രു​ടെ​യും ശ​ത്രു​ത പ​രി​ധിവി​ട്ട്​ സ​മ്പാ​ദി​ക്കാ​തെ​യും ദേ​ശീ​യ​താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക​നു​സൃ​ത​വും എ​ന്നാ​ൽ, സ്വ​ത​ന്ത്ര​വു​മാ​യ ഒ​രു വ​ി​ദേ​ശ​ന​യം ഭ​രി​ക്കു​ന്ന​വ​ർ ആ​രാ​യാ​ലും രാ​ജ്യം പി​ന്തു​ട​ർ​ന്നേ മ​തി​യാ​വൂ. അ​ഫ്​​ഗാ​നി​സ്​താനി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ൽ ഇ​തു​വ​രെ അ​ഭി​പ്രാ​യ പ്ര​ക​ട​ന​ത്തി​നൊ​ന്നും മു​തി​രാ​തെ സ​സൂ​ക്ഷ്​​മം നി​രീ​ക്ഷി​ക്കു​ന്ന ഇ​ന്ത്യ​യു​ടെ നി​ല​പാ​ട്​ ക​രു​ത​ലോ​ടു കൂ​ടി​യ​തും വി​വേ​ക​പൂ​ർ​വ​വുമാ​യി എ​ന്നു​മാ​ത്രം പ​റ​യാം.

പു​നഃ​പ​രി​ശോ​ധി​​ക്ക​പ്പെ​ടേ​ണ്ട വി​ദേ​ശ​ന​യം

TAGS:editorial podcast Madhyamam Editorial Podcast