Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുരുഷന്മാരുടെ ലോകത്തെ ധീരയായ സ്ത്രീ; പൊന്നിയൻ സെൽവനിലെ തൃഷയുടെ ക്യാരക്ടർ പോസ്റ്റർ

text_fields
bookmark_border
കുന്ദവായ് രാജകുമാരിയെയാണ് തൃഷ അവതരിപ്പിക്കുന്നത്
Ponniyin Selvan Movie Trisha Krishnans Character poster Went Viral
cancel
Listen to this Article

ഇന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്നം സംവിധാനം ചെയ്യുന്ന 'പൊന്നിയൻ സെൽവൻ'. ചിത്രത്തിലെ തൃഷയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. മദ്രാസ് ടാക്കീസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തിൽ 'കുന്ദവായ്' രാജകുമാരിയെയാണ് തൃഷ അവതരിപ്പിക്കുന്നത്. പുരുഷന്മാരുടെ ലോകത്തെ ധീരയായ സ്ത്രീ എന്ന ക്യാപ്ഷനും പോസ്റ്ററിലുണ്ട്. നേരത്തെ ഐശ്വര്യ റായി ബച്ചൻ, വിക്രം, കാർത്തി തുടങ്ങിയവരുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടിരുന്നു. ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് ഐശ്വര്യ റായി എത്തുന്നത്.

രണ്ട് ഭാഗങ്ങളിലായി പുറത്ത് ഇറങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം സെപ്റ്റംബർ 30 നാണ് റിലീസ് ചെയ്യുക. ലൈക പ്രൊഡക്ഷൻസും മദ്രാസ് ടാക്കീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തമിഴ് കൂടാതെ തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങി ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തുന്നുണ്ട്.

ഐശ്വര്യ റായി, തൃഷ, ജയം രവി, പ്രഭു, ശരത് കുമാർ, കാർത്തി, വിക്രം, റഹ്മാൻ, ജയറാം, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷമി, ലാൽ എന്നീ താരങ്ങൾ സിനിമയുടെ ഭാഗമാകും. കൽക്കി കൃഷ്ണമൂർത്തിയുടെ പ്രശസ്ത നോവലായ പൊന്നിയൻ സെൽവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്.



Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ponniyin Selvan Movie Trisha Krishnan's Character poster Went Viral
Next Story