Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഞ്ച് വർഷത്തിന് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയ ഭാവനക്ക് സ്വീകരണമൊരുക്കി സഹപ്രവർത്തകർ

text_fields
bookmark_border
അഞ്ച് വർഷത്തിന് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയ ഭാവനക്ക് സ്വീകരണമൊരുക്കി സഹപ്രവർത്തകർ
cancel

അഞ്ച് വർഷത്തിന് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ ഭാവനക്ക് സ്വീകരണമൊരുക്കി സഹപ്രവർത്തകർ. ആദിൽ മൈമുനാത്ത് അഷ്‌റഫ് സംവിധാനം ചെയ്യുന്ന 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന സിനിമയിലൂടെയാണ് ഭാവന അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം മലയാളത്തിൽ തിരിച്ചെത്തുന്നത്.

സിനിമയുടെ സെറ്റിൽ ഭാവനയെ അണിയറപ്രവർത്തകർ കേക്ക് സമ്മാനിച്ചുകൊണ്ടായിരുന്നു വരവേറ്റത്. കേക്ക് മുറിക്കുന്ന ചിത്രങ്ങൾ ഭാവന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. മടങ്ങിവരവിൽ സ്‌നേഹം അറിയിച്ചവർക്കും സിനിമ സെറ്റിലെ സ്വീകരണത്തിനും നന്ദി പറഞ്ഞിരിക്കുകയാണ് ഭാവന.


'ൻറിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്'ൽ ഷറഫുദ്ദീനാണ് നായക വേഷത്തിലെത്തുന്നത്. ചിത്രത്തിന്‍റെ ടൈറ്റിൽ നടൻ മമ്മൂട്ടിയാണ് പുറത്തുവിട്ടത്. ബോൺഹോമി എൻറർടൈൻമെൻസിന്‍റെ ബാനറിൽ റെനീഷ് അബ്ദുൽ ഖാദറാണ് ചിത്രം നിർമിക്കുന്നത്.

'ന്റിക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന ചിത്രത്തിലൂടെയാണ് ഭാവന അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം മലയാളത്തിൽ തിരിച്ചെത്തുന്നത്.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Colleagues welcomed Bhavana who returned to Malayalam
Next Story