Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഐശ്വര്യ കേരള യാത്രയിൽ...

ഐശ്വര്യ കേരള യാത്രയിൽ മുനീറില്ല; പരസ്യവിമർശനവുമായി യൂത്ത്​ ലീഗ്​

text_fields
bookmark_border
ഐശ്വര്യ കേരള യാത്രയിൽ മുനീറില്ല; പരസ്യവിമർശനവുമായി യൂത്ത്​ ലീഗ്​
cancel

കോഴിക്കോട്​: രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫി​‍െൻറ ഐശ്വര്യ കേരള യാത്രയിൽ പ്രതിപക്ഷ ഉപനേതാവ്​ ഡോ. എം.കെ മുനീറിനെ തഴഞ്ഞതിനെതിരെ യൂത്ത്​ ലീഗ്​ സംസ്​ഥാന സെക്രട്ടറിയുടെ പരസ്യവിമർശം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ക്യാപ്റ്റൻ, സ്വാഭാവികമായും പ്രതിപക്ഷ ഉപനേതാവും മുസ്​ലിം ലീഗ് നിയമസഭാ പാർട്ടി ലീഡർ ആയ ഡോ. എം.കെ. മുനീറിനെ ജാഥയുടെ ഉപനായകൻ ആക്കിയില്ലെങ്കിലും കോ-ഒാർഡിനേറ്റർമാരിലെങ്കിലും ഉൾപ്പെടുത്തേണ്ടതല്ലേ എന്ന്​ ആഷിഖ്​ ചെലവൂർ ഫേസ്​ബുക്കിലൂടെ ചോദിച്ചു.

ഐശ്വര്യ കേരള യാത്ര പോസ്​റ്ററിൽ മുനീർ ഇല്ല. ഹൈദരലി ശിഹാബ് തങ്ങളുടെ ചിത്രം വെക്കേണ്ട സ്ഥാനത്തല്ല വെച്ചത്. കഴിഞ്ഞ നാലര വർഷക്കാലം പ്രതിപക്ഷനിരയിൽ ശക്തമായ സാന്നിധ്യവും പോരാട്ടവും നടത്തിയ മുനീറിനെ ഉൾക്കൊള്ളിക്കാതിരിക്കുന്നത് അനീതിയാണെന്നും യൂത്ത്​ ലീഗ്​ സംസ്​ഥാന സെക്രട്ടറി കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MK MuneerYouth LeagueAishwarya Kerala Yatra
Next Story