You are here

ഉണ്ടയുടെ അതിരില്ലാ രാഷ്​ട്രീയം-റിവ്യു

unda-23

മാവോയിസ്​റ്റുകളെന്ന്​ കേട്ടു കേൾ​വി മാത്രമുള്ള, ഏറ്റുമുട്ടലെന്നാൽ സെക്ര​േട്ടറിയറ്റിന്​ മുന്നിലെ സമരക്കാരുമായുള്ള ഏറ്റുമുട്ടൽ എന്നുമാത്രം ധാരണയുള്ള, തോ​െക്കടുത്ത്​ വെടിവെയ്​ക്കുന്നത്​ സിനിമകളിൽ മാത്രം കണ്ട്​ പരിചയമുള്ള ഒരുകൂട്ടം പൊലീസുകാർ ഇന്ത്യയിലെ ഏറ്റവും രക്​തരൂക്ഷിതവും അപകടകരവുമായ ജില്ലകളിലൊന്നായ ബസ്​തറിലേക്ക്​ തെരഞ്ഞെടുപ്പ്​ ഡ്യൂട്ടിക്ക്​ പോയാൽ എങ്ങിനെയിരിക്കും. ഖാലിദ്​ റഹ്​മാൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ ഉണ്ട കൈകാര്യം ചെയ്യുന്നത്​ ഇൗ പൊലീസുകാരുടെ കഥയാണ്​. 

പാൻ ഇന്ത്യൻ എന്ന തലത്തിൽ മലയാളത്തിൽ ഇതിനുമുമ്പ്​ വന്ന ധാരാളം സിനിമകളുണ്ട്​. അതിൽ മിക്കതും അധോലോക, പട്ടാള കഥകളായിരുന്നു. മറ്റ്​ ചിലതാക​െട്ട തീവ്രവാദവും ഭീകരവാദവും മാത്രം ആഖ്യാന വിഷയങ്ങളാക്കി സംവേദനക്ഷമമല്ലാതെ ഒടുങ്ങുകയായിരുന്നു​ പതിവ്​. ടിയാനെപ്പോലെ ചില സിനിമകൾ വിഷയത്തിലെ വക്രീകരണംകൊണ്ട്​ വല്ലാതെ വെറുപ്പിച്ചിട്ടുമുണ്ട്​. ഇൗ വരണ്ട ഭൂമികയിലേക്ക്​ തെളിനീരുപോലെ ഒഴുകിയെത്തുന്ന സിനിമയാ​െണന്നതാണ്​​ ഉണ്ടയുടെ ഏറ്റവും വലിയ പ്രത്യേകത. കൈകാര്യംചെയ്യുന്ന വിഷയത്തി​​​​െൻറ അവ്യാജമായ അടിത്തറ തന്നെയാണ് ഉണ്ടയുടെ കരുത്ത്​. സംഭവിക്കാൻ സാധ്യതയുണ്ട്​ എന്ന്​ ​േപ്രക്ഷകനെ ബോധ്യപ്പെടുത്തുന്ന കഥാഗതിയും സിനിമ പരിസരവും ഉണ്ടയെ ആസ്വാദനക്ഷമമാക്കുന്നു. ഗൗരകരമായ വിഷയത്തെ ലളിതമായി അവതരിപ്പിക്കുന്നതിൽ എഴുത്തുകാരൻ ഹർഷാദും സംവിധായകനും ഏറെക്കുറെ വിജയിച്ചതും സിനിമക്ക്​ മുതൽക്കൂട്ടാണ്​. 

unda-movie-2

മറ്റൊരു സവിശേഷത ജനപ്രിയ സിനിമക്കാവശ്യമായ ചേരുവകൾ ഉണ്ടയിൽ വേണ്ടുവോളമുണ്ടെന്നതാണ്​. മാവോവാദം പോലെ അത്ര ലളിതമല്ലാത്ത വിഷയം കൈകാര്യം ചെയ്യു​േമ്പാഴുണ്ടാകുന്ന സങ്കീർണ്ണതകൾ ഒഴ​ിവാക്കാനായി​ട്ടുണ്ട്​. ഇച്ചിരി നർമ്മവും നിത്യജീതിതത്തിൽ കാണാൻ കഴിയുന്ന സാഹസികതയും വീരനല്ലെങ്കിലും  ശൗര്യമുള്ള നായകനുമൊ​െക്കയായി ഉണ്ട നല്ല സിനിമാനുഭവമാണ്​​. സിനിമ​െക്കാരു നായികയില്ല, എന്നുമാത്രമല്ല സ്​ത്രീ കഥാപാത്രമെന്ന്​ പറയാൻ ഒന്നുരണ്ടുപേർ മാത്രമാണുള്ളത്​. സമ്പൂർണ്ണമായ ‘പുരുഷാധിപത്യം’ സിനിമയെ ഒട്ടും ബാധിക്കാതെ നോക്കാനായതും മുതൽക്കൂട്ടാണ്​. 

പൊലീസ്​ ജീവിതം

സമ്പൂർണ്ണമായൊരു പൊലീസ്​ കഥയാണ്​ ഉണ്ട. ഛത്തീസ്​ഗഡിലെ ബസ്​തർ ജില്ലയിലേക്ക്​ തെര​െഞ്ഞടുപ്പ്​ ഡ്യൂട്ടിക്ക്​ പോകുന്ന ഒരുകൂട്ടം പൊലീസുകാരാണിതിലെ കഥാപാത്രങ്ങൾ. ഒട്ടും പരിചിതമല്ലാത്ത സാഹചര്യങ്ങളിൽ മനുഷ്യനുണ്ടാകുന്ന ആകുലതകൾ ഇവരേയും ബാധിക്കുന്നുണ്ട്​. വിനോദയാത്രയെന്ന പോലെ തുടങ്ങി ഗൗരവമായ സംഭവങ്ങളിലേക്കിവർ എടുത്തെറിയപ്പെടുകയാണ്​ സിനിമയിലെ മനുഷ്യർ. മമ്മൂട്ടിയെക്കൂടാ​െത അർജുൻ അശോകൻ, റോണി ഡേവിഡ്​, ൈഷെൻ ടോം ചാക്കോ, ജേക്കബ്​ ഗ്രിഗറി, ലുഖ്​മാൻ, അഭിറാം പൊതുവാൾ, ഗോകുലൻ, നൗഷാദ്​ ബോംബെ, ദിലീഷ്​ പോത്തൻ, ഭഗവാൻ തിവാരി, സംവിധായകൻ രജ്ഞിത്ത്​ തുടങ്ങിയവരാണ്​ ഉണ്ടയിലെ പ്രധാന അഭിനേതാക്കൾ.

എസ്​.​െഎ മണികണ്ഠൻ സി.പിയായാണ്​ മമ്മൂട്ടി എത്തുന്നത്​. പൗരുഷത്തി​​​​െൻറ, അധമത്വത്തി​​​​െൻറ, വിലക്ഷണതയുടെ പൊലീസ്​ വേഷങ്ങൾ കെട്ടിയാടിയ നടനിൽ നിന്ന്​ മണികണ്​ഠനാകു​േമ്പാൾ വലിയ പരിവർത്തനമാണ്​ ഇൗ അനുഗ്രഹീത നടനുണ്ടാകുന്നത്​.  ഒാടിക്കിതക്കുന്ന, പേടിച്ച്​ വിറക്കുന്ന, ക്ഷമ പറയുന്ന നായകനാണ്​ മണികണ്ഠൻ. പ്രധാന കഥാപാത്രം എന്നതിൽ കവിഞ്ഞ്​ അയാൾക്ക്​ നായക പരിവേഷങ്ങളുമില്ല. മറ്റ്​ നടന്മാരുടേയും കൃത്യവും നിയന്ത്രിതവുമായ അഭിനയം ഉണ്ടക്ക്​ മുതൽക്കൂട്ടാണ്​.
 

വിചാരണ ചെയ്യപ്പെടുന്ന ജനാധിപത്യം

സിനിമ ഗൗരവകരമായ രണ്ട്​ ചോദ്യങ്ങളാണുയർത്തുന്നത്​. പൗരന്മാ​െരന്ന നിലയിൽ നമ്മെ എത്രമാത്രം ഭരണകൂടം ഗൗനിക്കുന്നുണ്ടെന്നതാണ്​ ആദ്യത്തേത്​. എത്രയമാത്രം സുരക്ഷിതത്വം നാം ഭരണകൂടത്തിൽനിന്ന്​ അനുഭവിക്കുന്നുണ്ട്​. ഭരണകൂടംതന്നെ മർദ്ദകോപാധിയായി മാറുന്നിടത്ത്​ പൗര​​​​െൻറ സുരക്ഷ​ അവസാന പരിഗണന മാത്രമാ​െണന്ന​ ശരിയായ തീർപ്പാണ്​ ഉണ്ടയിലേത്​. ഇൗ രാജ്യത്തെ ഒാരോ മനുഷ്യനും പോരാടി ജീവിക്കേണ്ടത്​ അവനവ​​​​െൻറ കടമയാണെന്ന്​ സിനിമ ഒാർമ്മപ്പെടുത്തുന്നുണ്ട്​. 
സിനിമ ഉയർത്തുന്ന രണ്ടാമത്തെ ചോദ്യം ആരുടെ ജനാധിപത്യമാണ്​ നമ്മുടെ രാജ്യത്തെന്നതാണ്​. ആരാണിതി​​​​െൻറ ശത്രുക്കൾ?. നാം കേട്ട്​ പരിചയിച്ച ധാരാളം ശത്രുക്കൾ രാജ്യത്തിനുണ്ട്​.

യഥാർഥത്തിൽ അവർതന്നെയാണൊ നാം യുദ്ധംചെയ്​ത്​ പരാജയപ്പെടുത്തേണ്ട ശത്രുക്കൾ. അതൊ ജനാധിപത്യത്തി​​​​െൻറ യഥാർഥ ശത്രുക്കൾക്ക്​ സംരക്ഷണമൊരുക്കി അവർ ഇട്ടുതരുന്ന മറ്റേതൊ അദൃശ്യ ശത്രുവിന്​ പിന്നാലെ പായുകയാണൊ നാം. ഇവിടേയും സിനിമ ശരിയായ തീർപ്പിലെത്തുന്നിടത്താണ്​ ഉണ്ടയിലെ രാഷ്​ട്രീയം കൃത്യമാകുന്നത്​. ‘ഇനി നമുക്ക്​ മാവോയിസ്​റ്റുകളെ പിടിക്കാം’ എന്ന്​ പി സി അജി​ പീറ്റർ പറയുന്നിടത്ത്​ ഉണ്ട തീർക്കുന്ന പരിഹാസം അതി​​​​െൻറ ഉന്നതി പ്രാപിക്കുന്നുണ്ട്​. ​
 

unda-movie-54

ന്യൂട്ടനും ഉണ്ടയും തമ്മിൽ 
2017ലാണ്​ അമിത്​ വി മസൂർക്കർ സംവിധാനം ചെയ്​ത ന്യുട്ടൻ എന്ന സിനിമ പുറത്തിറങ്ങുന്നത്​. രാജ്​കൂമാർ റാവു അവതരിപ്പിച്ച ന്യൂട്ടൻ എന്ന സർക്കാർ ഉദ്വേഗസ്​ഥനാണതിലെ കേന്ദ്ര കഥാപാത്രം. ന്യുട്ടൻ ഛത്തീസ്​ഗഡിലെ ബസ്​തറിലേക്ക്​ ഇലക്ഷൻ നടത്താൻ പോവുകയാണ്​. ഇന്ത്യൻ ജനാധിപത്യം അഭിമുഖീകരിക്കുന്ന അതിതീവ്ര പ്രതിസന്ധിയെ നർമ്മത്തിൽ പൊതിഞ്ഞവതരിപ്പിച്ച ഗംഭീര സിനിമയാണ്​ ന്യുട്ടൻ. മികച്ച ഹിന്ദി സിനിമക്കുള്ള ദേശീയ പുരസ്​കാരവും ന്യുട്ടന്​ ലഭിച്ചിട്ടുണ്ട്​. ന്യൂട്ടൻ കണ്ടവർക്ക്​ ഉണ്ട അതി​​​​െൻറ പൊലീസ്​ പതിപ്പാണെന്ന്​ തോന്നാം. മറ്റൊരു ദൃഷ്​ടികോണിൽ നിന്ന്​ കാര്യങ്ങളെ നോക്കിക്കാണാനുള്ളൊരു ശ്രമമാണിത്​. 

unda-23

രണ്ട്​ സിനിമയിലും വേണ്ടുവോളമുള്ളത്​ സത്യസന്ധതയാണ്​. അത്​ തന്നെയാണ്​ ഇരു സിനിമകളുടേയും മേന്മയും. ഇന്ത്യയിലെ ദളിത്​ ജീവിതങ്ങൾ നേരിടുന്ന പ്രതിസന്ധി, വാസസ്​ഥലങ്ങളിൽ നിന്ന്​ ആട്ടിയോടിക്കപ്പെടുന്ന ലക്ഷക്കണക്കിന്​ മനുഷ്യരു​െട ആകുലതകൾ, ​ഒരു സേനാ വിഭാഗമെന്ന നിലയിൽ പൊലീസ്​ അനുഭവിക്കുന്ന അവഗണനകൾ തുടങ്ങി ഉണ്ട ഉയർത്തുന്ന ഗൗരവമേറിയ വിഷയങ്ങൾ അനവധിയാണ്​. കൃത്യമായ വിഷയങ്ങൾ ക​െണ്ടത്തിയാൽ തട്ടിപ്പുകളില്ലാതെ വലിയ കാര്യങ്ങൾ സംസാരിക്കാൻ മലയാള സിനിമക്കാകും എന്നതി​​​​െൻറ തെളിവുകുടിയാണ്​ ഉണ്ട. 

Loading...
COMMENTS