Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_rightമതം മണക്കുന്ന ടിയാൻ

മതം മണക്കുന്ന ടിയാൻ

text_fields
bookmark_border
മതം മണക്കുന്ന ടിയാൻ
cancel

പൊതുവെ മതങ്ങളെ കൈകാര്യം ചെയ്യാൻ മടിക്കുന്നവരാണ്​ സിനിമക്കാർ. തൊട്ടാൽ പൊള്ളുന്ന വിഷമാണെന്നതുത​െന്ന കാരണം. അടുത്തകാലത്ത്​ മതങ്ങളെയെല്ലാം കണക്കിന്​ പരിഹസിച്ച സിനിമയായിരുന്നു രാജ്​കുമാർ ഹീരാനിയുടെ പി.കെ. സത്യസന്ധതയും നിഷ്​പക്ഷതയും കൊണ്ട്​ ജനപ്രിയമായിരുന്നു പി.കെയുടെ ഇതിവൃത്തം. മലയാളത്തിലെ ആദ്യ പാൻ ഇന്ത്യൻ സിനിമയെന്ന വിശേഷണം പേറിയാണ്​ മുരളി ഗോപി തിരക്കഥയെഴുതി ജിയെൻ കൃഷ്​ണകുമാർ സംവിധാനം ചെയ്​ത ​ടിയാൻ തീയറ്ററ​ുകളിൽ എത്തിയിരിക്കുന്നത്​. ഒറ്റവാക്കിൽ ടിയാനൊരു മതം മണക്കുന്ന സിനിമയാണ്​. മതകീയമല്ലാത്ത, അത്തരം ചിഹ്നങ്ങൾ ദൃശ്യമല്ലാത്ത ഒറ്റ രംഗവും ടിയാനിലില്ല. ഭാരത ഭൂമിയിലെ പ്രബല മതങ്ങളായ ഹൈന്ദവ ഇസ്​ലാമിക ദർശനങ്ങളിലെ ആശയങ്ങളുടെ സമൃദ്ധമായ ഉപയോഗമാണ്​ ടിയാനെ വ്യത്യസ്​തമാക്കുന്നത്​. ഇത്രമേൽ മതാത്മകമായ സിനിമകൾ മലയാളത്തിൽ ഇതിനുമുമ്പ്​ ഉണ്ടായിട്ടില്ലെന്ന്​ പറയാം. നേരത്തെ ഉണ്ടായിട്ടുള്ള പല മത കേന്ദ്രീകൃത മലയാള സിനിമകളും ഏതെങ്കിലും ഒരാശയ​െത്ത ചുറ്റിപ്പറ്റിയുള്ളതായിരുന്നു. ഹൈന്ദവ, ഇസ്​ലാമിക ദ്വന്തങ്ങളിലെ ആദാന പ്രദാനങ്ങളെ ഗൗരവകരമായി കൈകാര്യം ചെയ്യുന്ന സിനിമയെന്ന നിലയിൽ ടിയാൻ ആഴത്തിലുള്ള വായന ആവശ്യപ്പെടുന്നുണ്ട്​. പി.കെയിൽ മതങ്ങളെല്ലാം പ്രതിക്കൂട്ടിലായിരുന്നു. നർമ്മത്തി​​​​​​​െൻറ അണമുറിയാത്തൊരു ധാര പി.കെയിൽ ഉണ്ടായിരുന്നു. പക്ഷെ ടിയാനിൽ ഇതൊന്നുമില്ല. രണ്ട്​ സിനിമകളും അതി​​​​​​​െൻറ ജനിതകഘടനയിൽ തന്നെ വ്യത്യസ്​തമാണെന്ന്​ സാരം. 

ടിയാ​നിലെ സിനിമയും ടിയാനെന്ന സിനിമയും 
എത്രമാത്രം സിനിമാറ്റിക്​ ആണ്​ ടിയാൻ? തീർച്ചയായും കച്ചവടച്ചേരുവകളെല്ലാം കുട്ടിച്ചേർത്ത ആൾക്കുട്ട സിനിമയാണിത്​. ജനസാമാന്യത്തെ രസിപ്പിക്കാനുതകുന്ന അടിപിടിയും നായകത്വവും ക്രൂരനായ വില്ലനും ജയപരാജയങ്ങളും കൃത്യമായി സമാസമം ചേർത്തിരിക്കുന്നു സിനിമയിൽ. പുരോഗമനപരമെന്ന്​ പറയാവുന്നൊരു രാഷ്​ട്രീയവും സിനിമ മുന്നോട്ടുവെക്കുന്നുണ്ട്​. എല്ലാത്തരം കുടിയൊഴിപ്പിക്കലുകൾക്കുമെതിരേയുള്ള പോരാട്ടങ്ങൾക്ക്​ ​െഎക്യദാർഢ്യം പകരുന്ന സിനിമയാണിത്​. കോർപ്പറേറ്റുകളും മത മാഫിയയും തമ്മിലുള്ള അവിശുദ്ധകുട്ടുകെട്ടി​​​​​​​െൻറയും ആൾദൈവങ്ങളുടെ പിന്നാമ്പുറങ്ങളിൽ അടിഞ്ഞുകുടുന്ന ചോരയും ഭയവും മരണവും കട്ടപിടിച്ചുകിടക്കുന്ന ഇരുട്ടുകളെയും ടിയാൻ പ്രശ്​നവൽക്കരിക്കുന്നു. ആൾദൈവങ്ങളോടുള്ള കലഹം ഇതിനുമുമ്പും മലയാളത്തിൽ ഉണ്ടായിട്ടുണ്ട്​. ഏകലവ്യൻ സിനിമയിൽ പ്രധാന വില്ലൻ അതിക്രൂരനായൊരു ആൾദൈവമായിരുന്നു. പി.കെയിലും ആൾദൈവം തന്നെയായിരുന്നു മുഖ്യവില്ലൻ. 

രണ്ട്​ നായകന്മാരാണ്​ സിനിമയിൽ. ഇന്ദ്രജിത്ത്​ സുകുമാര​​​​​​​െൻറ പട്ടാഭിരാമ ഗിരിയെന്ന ബ്രാഹ്​മണനും പ്രിഥിരാജ്​ സുകുമാര​​​​​​​െൻറ അസ്​ലൻ മുഹമ്മദെന്ന ബോ​​ംബെക്കാരൻ ദാദയും. വില്ലനായ ആൾദൈവം മഹാശയ ഭഗവാനായി മുരളിഗോപിയും എത്തുന്നു. കഥാപാത്ര സൃഷ്​ടിയിലും പരിസരനിർമ്മാണത്തിലും നല്ല കയ്യടക്കം മുരളിഗോപി പ്രകടിപ്പിച്ചിട്ടുണ്ട്​. ത​​​​​​​െൻറ മുൻകാല സിനിമയായ ലെഫ്​റ്റ്​ റൈറ്റ്​ ലെഫ്​റ്റ്​ പോലെ പഴുതടച്ചതും സുഭദ്രവുമായ കഥാപാത്ര സൃഷ്​ടിയാണ്​ ടിയാനിലേതെന്ന്​ പറയാനാകില്ല. എങ്കിലും ആഴത്തിലുള്ള വായനയും മനനവും ഉ​െള്ളാരാളുടെ കയ്യൊപ്പ്​ ടിയാ​​​​​​​െൻറ തിരക്കഥയിലും സംഭാഷണങ്ങളിലും കാണാനാകും. വേദഗ്രന്ഥങ്ങ​െളപറ്റിയുള്ള ഗൗരവകരമായൊരു നിരീക്ഷണം പട്ടാഭിരാമഗിരിയെകൊണ്ട്​ മുരളിഗോപി പറയിക്കുന്നുണ്ട്​. ‘​േവദങ്ങളുടെ പകർത്തിയെഴുത്തുകാരനാണ്​ നാം. പകർത്തിയെഴുതു​േമ്പാൾ എല്ലാം നാം എഴുതാറുണ്ട്​. പക്ഷെ ​ൈദവവചനവും കപടരായ മനുഷ്യർ കടത്തിക്കൂട്ടിയ വചനവും നമുക്ക്​ തിരിച്ചറിയാനാകും. എല്ലാം എഴുതുമെങ്കിലും ജീവിതത്തിലേക്ക്​ എടുക്കാറുള്ളത്​ ദൈവ വചനം മാത്രമാണ്​’. ഇൗ സംഭാഷണത്തിൽ ആഴത്തിലുള്ള കാഴ്​ച്ചകളുടെ സൂക്ഷ്​മദർശനമുണ്ട്​ എന്നത്​ സമ്മതിക്കാതിരിക്കാനാകില്ല.

ആഢ്യ​ൈഹന്ദവതയുടെ പുനരുൽപ്പാദനം
പറയു​േമ്പാൾ പുരോഗമനാത്മകമെന്ന്​ തോന്നുന്നൊരു ആഢ്യഹൈന്ദവത സിനിമയിലുടനീളം തളംകെട്ടി നിൽക്കുന്നുണ്ട്​. ഇ​െതാരു വെറും പറച്ചിലായി അവസാനിപ്പിക്കേണ്ടതല്ല. തീർച്ചയായും സിനിമയിൽ നിന്നുള്ള തെളിവുകൾ പരിശോധിക്കേണ്ടതുണ്ട്​. സിനിമയിലെ ആദ്യ നായകൻ പട്ടാഭിരാമഗിരിയെന്ന മലയാളി വേരുകളുള്ള ബ്രാഹ്​മണൻ, ആദിശങ്കര​​​​​​​െൻറ അദ്വൈത ദർശനങ്ങൾ പേറുന്നൊരു മഠത്തി​​​​​​​െൻറ ഇന്നത്തെ കണ്ണിയാണ്​. നൂറ്റാണ്ടുകളായി വേദസംരക്ഷണവും വേദ പഠനവുമായി കാലംകഴിക്കുന്ന ബ്രാഹ്​മണ കുലത്തിലെ അംഗം. ആയുധവിദ്യ അറിയില്ലെങ്കിലും ജ്ഞാനത്തി​​​​​​​െൻറ  കാര്യത്തിൽ ഗിരി​ സ്വാമി അഗ്രഗണ്യനാണ്​. മറ്റൊരു നായകനായ അസ്​ലൻ മുഹമ്മദ്​ ബോംബെയെ കിടുകിടാ വിറപ്പിക്കു​െനാരു ദാദയാണ്. ദാദയെന്ന്​ പറയു​േമ്പാൾ നായകനായതിനാൽ നല്ലവനായ ദാദയെന്ന്​ പ്രത്യേകം പറയേണ്ടതില്ലല്ലൊ. അടിയും ഇടിയും കൊല്ലും കൊലയും അസ്​ലന്​ ജീവിതത്തിൽ പതിവാണ്​. ഇദ്ദേഹത്തി​​​​​​​െൻറ ഭാര്യയാക​െട്ട ആധുനികയും അമ്പലവാസിയുമായൊരു ഹിന്ദു പെൺകുട്ടിയും. അസ്​ലന്​ അല്ലാഹുവി​​​​​​​െൻറ തണലുണ്ടെന്നാണ്​ എല്ലാവരും വിശ്വസിക്കുന്നത്​. കഥാപാത്ര സൃഷ്​ടിയിലെ ഇരട്ട വ്യക്​തിത്വം ഇവിടെ തുടങ്ങുന്നു. പട്ടാഭിരാമഗിരി നൂറ്റാണ്ടുകുടെ വേരുകളുള്ള പാരമ്പര്യമുള്ള ഒരാളാകു​േമ്പാൾ അസ്​ലൻ എങ്ങോ പൊട്ടിമുളച്ചൊരു കഥാപാത്രം മാത്രമാണ്​. ഒന്ന്​ ജഞാനത്തേയും മറ്റൊന്ന്​ ഹിംസയേയും പ്രതിനിധാനം ചെയ്യുന്നു. സിനിമയിലുടനീളം ഇത്തരം ദ്വന്ത്വങ്ങളെ സമൃദ്ധമായി ഉപയോഗിച്ചിട്ടുണ്ട്​. ഹൈന്ദവതയിലെ ശൈവ വൈഷ്​ണവ പാരമ്പര്യങ്ങളിലെ സംഘർഷങ്ങളും സിനിമയിൽ കാണാം. മറ്റ്​ മതങ്ങളുടെ വരവിന്​ മുമ്പ്​ ഭാരതദേശം ശൈവ വൈഷ്​ണവ സംഘർഷ ഭൂമിയായിരുന്നല്ലൊ. വില്ലനായ മഹാശയ ഭഗവാൻ ശൈവ പൂജകനാണ്. അയാളെ അസുരനെന്ന്​ തന്നെയാണ്​ സിനിമയുടെ ഒരുഭാഗത്ത്​ വി​േ​ശഷിപ്പിക്കുന്നത്​. അസുര നിഗ്രഹത്തിന്​ നിയോഗിക്കപ്പെട്ട ബ്രാഹ്​മണനായി ഗിരി സ്വാമിയും അയാളെ സഹായിക്കാനായി അസ്​ലനും വരികയാണ്​.   

അഹം ബ്രഹ്​മാസ്​മിയും അനൽഹഖും 
വിമർശനങ്ങൾക്കൊപ്പം കാണേണ്ട മറ്റൊരു വസ്​തുത സിനിമ ഹൈന്ദവ ഇസ്​ലാമിക ദർശനങ്ങള​ുടെ യോജിപ്പി​​​​​​​െൻറ തലങ്ങളും അന്വേഷിക്കുന്നുണ്ട്​ എന്നതാണ്​. ഹൈന്ദവതയിലെ പുത്തൻ ആക്രമണോത്സുക ധാരയായ രാഷ്​ട്രീയ ഹിന്ദുത്വത്തി​​​​​​​െൻറ ചില കൊള്ളരുതായ്​മകളെ സിനിമ പ്രശ്​നവൽക്കരിക്കുന്നുണ്ട്​. മുസ്​ലിം വിരോധവും പശുരാഷ്​ട്രീയവും പലയിടത്തായി വിമർശിക്കപ്പെടുന്നു. സിനിമ എത്തിച്ചേരാൻ കൊതിക്കുന്നൊരു യോജിപ്പി​​​​​​​െൻറ തലം അഹം ബ്രഹ്​മാസ്​മിയിലേക്കും അനൽഹഖിലേക്കുമാണ്​. ആദി ശങ്കരൻ സ്​പോൺസർ ചെയ്​ത ‘അത്​ ഞാനാകുന്നു’ അല്ലെങ്കിൽ ‘ഞാനാണ്​ പരമ സത്യം’ എന്ന ആദർശമാണ്​ സിനിമയുടെ തത്വശാസ്​ത്രം. ഇതി​​​​​​​െൻറ ഇസ്​ലാമിക പാഠഭേദമായ ‘അനൽഹ​ഖ്​’ എന്ന സൂഫി ആശയത്തെ സിനിമ ഉയിർപ്പിക്കുന്നുണ്ട്​. പശ്​ചാത്തല സ​ംഗീതത്തിലുടനീളം അനൽഹഖും അഹം ബ്രഹ്​മാസ്​മിയും ചേർത്ത്​ തൊണ്ടകീറിപ്പാടി വെറുപ്പിക്കുന്നുണ്ട്​ ഗോപി സുന്ദർ. ഇൗ രണ്ട്​ ആശയങ്ങളേയും ചേർത്ത്​ നിരുപദ്രവവും മനുഷ്യത്വപരവുമായൊരു കലർപ്പി​​​​​​​െൻറ തത്വത്തെ പ്രതിനിദാനം ചെയ്യാനാണ്​ സിനിമ ശ്രമിക്കുന്നത്​. ഇവിടെ തിരക്കഥ അനുഭവിക്കുന്നൊരു പ്രതിസന്ധി ശങ്കര​​​​​​​െൻറ ആഢ്യബ്രാഹ്​മണ്യം എത്രമേൽ മണ്ണി​േലക്ക്​ ഇറങ്ങിവരും എന്നതാണ്​. സിനിമയിലൊരു ദലിത്​ കുടുംബമുണ്ട്​. അവർ വെള്ളമെടുക്കുന്നത്​ ഗിരിസ്വാമിയുടെ കിണറ്റിൽ നിന്നാണ്​. ഗിരിസ്വാമി അവരോട്​ അയിത്തം കൽപ്പിക്കുന്നില്ലെന്ന്​ ചുരുക്കം. അതിനപ്പുറത്തേക്ക്​ കഥാഗതി പുരോഗമിക്കു​േമ്പാൾ ബ്രാഹ്​മണനെ തൊഴുത്​ നിൽക്കുന്നൊരു ബിംബമായി ദലിത്​ കുടുംബത്തിലെ കുട്ടിയും ഒതുങ്ങിപ്പോകുന്നു. ഇവിടെയാണ്​ മുരളിഗോപിയുടെ പുത്തൻ ‘മതം’ അഥവാ ‘ദീൻ’ വലിയ സ്വത്വപ്രതിസന്ധിയിലേക്ക്​ ഇടറിവീഴുന്നത്​. ദലിതനെപ്പോലെ പുതിയ ദീനി​െല മുസ്​ലിം സ്വത്വവും അത്ര സ്വതന്ത്രമല്ല. ഒന്നാമത്​ അനൽഹഖ്​ എന്നത്​ യഥാർഥ മതത്തിൽ നിന്നുള്ള വ്യതിചലനമായാണ്​ ഇസ്​ലാമിക ലോകം കാണുന്നത്​. അതിനാൽ തന്നെ അത്തരം സമീകരണങ്ങൾ ഇസ്​ലാമികമല്ല എന്ന്​ പറയേണ്ടിവരും. മറ്റൊന്ന്​ ഒരുതരത്തിലുള്ള ശ്രേണീബദ്ധമായ സാമൂഹികഘടനയേയും ഇസ്​ലാം പ്രേത്​സാഹിപ്പിക്കുന്നില്ല എന്നതുതന്നെ. 

പുനർജന്മവും അധമബോധവും
എല്ലാ വിമർശങ്ങൾക്കും മുകളിൽ സിനിമ ചില നീചമായ ആശയങ്ങളും കടത്തിക്കൂട്ടുന്നുണ്ട്​. പുനർജന്മവുമായി ബന്ധപ്പെട്ട ആവിഷ്​കാരമാണത്​. സിനിമ ഇനിയും കാണാനുള്ളവർക്ക്​ അലോസരമുണ്ടാക്കുമെങ്കിലും ടിയാനിലെ ഏറ്റവും വിനാശാത്മകമായ ആശയമെന്ന നിലയിൽ അതേപറ്റി  പറയാതിരിക്കാൻ നിർവാഹമില്ല. സിനിമ പറയുന്നത്​ മനുഷ്യർ ജന്മബദ്ധരാണ്​ എന്നാണ്​. ഇതാദ്യം കാണുന്നത്​ അസ്​ലൻ മുഹമ്മദി​​​​​​​െൻറ രണ്ടാം വരവിലാണ്​. സംന്യാസിമാരാൽ ജ്ഞാനസ്​നാനം ചെയ്യപ്പെട്ട്​ അശുദ്ധികളെല്ലാം നീക്കി രണ്ടാം ജന്മത്തിലേക്ക്​ അയാൾ പ്രവേശിക്കുകയാണ്​. ഇവിടെ മരണം സ​ംഭവിക്കുന്നില്ലെങ്കിലും ജന്മം മാറുകയാണ്​. ഇവിടെവച്ച്​ മുസ്​ലിം എന്ന നിലയിലെ ചെയ്​ത ഹിംസകളെല്ലാം പരിഹരിക്കപ്പെടുന്നുണ്ട്​. എങ്കിലും മുസ്​ലിമായി ഇൗ ജന്മം തുടരാനാണ്​​ അനുഭാവപൂർവ്വം അദ്ദേഹത്തി​​​​​​​െൻറ ഗുരുക്കന്മാർ പറയുന്നത്​. പിന്നീടയാൾ കൂടുതൽ കരുത്തോടെ യഥാർഥ ദൈവജ്ഞാനം നേടിയവനായി മാറുന്നു. ഇതും കടന്ന്​ പൂർവ്വ ജന്മത്തിലെ മറ്റൊരു കാഴ്​ചയും സിനിമയിൽ കടന്നുവരുന്നുണ്ട്​. അതൊരു യുദ്ധചിത്രീകരണമാണ്​. റെയ്​ച്ചൂർ യുദ്ധ​മെന്നാണ്​ സിനിമയിൽ അതിനെ വിശദീകരിച്ചിരിക്കുന്നത്​. വിജയനഗര സാമ്രാജ്യവും ബീജാപൂർ സുൽത്താനേറ്റും തമ്മിൽ നടന്ന യുദ്ധമാണത്​. യുദ്ധത്തിൽ മുസ്​ലീം പ്രതിനിധാനമുള്ള ബീജാപൂർ പരാജയപ്പെടുകയും കൃഷ്​ണ നദിക്ക്​ പിന്നിലേക്ക് തുരത്തപ്പെടുകയും ചെയ്​തു.​  ഇതിൽ ഒന്നിച്ച്​ തോളോടുതോൾചേർന്ന്​ നിന്ന്​ പോരാടിയ പോരാളികളാണത്രെ പുതിയ കാലത്തെ ടിയാനിലെ നായകന്മാർ. ആരുടെ പടയാളികളാണ്​ ഇവരെന്ന്​ വ്യക്​തമായി പറയുന്നില്ലെങ്കിലും സൂചകങ്ങൾ കൃത്യമാണ്​ എന്നതാണ്​ യാഥാർഥ്യം. ചുരുക്കത്തിൽ സംഘപരിവാറെന്ന ഒരുവള്ളത്തിൽ ചവിട്ടിത്തന്നെയാണ്​ ടിയാൻ നിൽക്കുന്നത്​. ദലിതനും മുസ്​ലിമും ബൗദ്ധനുമെല്ലാം സാംസ്​കാരികമായി കീഴ്​പ്പെടുന്ന ആഢ്യ ബ്രാഹ്​മണ്യമെന്ന ഏക ആശ്രയത്തിലേക്കാണ്​ സിനിമ പ്രേക്ഷകനെ ക്ഷണിക്കുന്നത്​. പക്ഷെ അങ്ങിനെ എത്താൻ ഇപ്പോഴുള്ള ചില്ലറ ഹിംസകൾ ഒഴിവാക്കണമെന്നും തിരക്കഥാകൃത്ത്​ പറയുന്നുണ്ട്​. പരസ്​പര യോജിപ്പിലുടെ നിങ്ങൾ നിങ്ങളുടെ സ്വത്വത്തിലേക്ക്​ മടങ്ങൂ എന്നും സിനിമ പറയാതെ പറയുകയാണ്​. 
 

Show Full Article
TAGS:Tiyaan Jiyen Krishnakumar Murali Gopy Prithviraj Sukumaran indrajith sukumaran suraj venjaramoodu ananya Padmapriya 
News Summary - Tiyan Review Jiyen Krishna, Prithviraj sukumaran and Indrajith Murali gopy
Next Story