Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_rightസൂഫിയും സുജാതയും;...

സൂഫിയും സുജാതയും; പ്രണയവീഞ്ഞുകളുടെ പുതിയ കുപ്പികൾ

text_fields
bookmark_border
സൂഫിയും സുജാതയും; പ്രണയവീഞ്ഞുകളുടെ പുതിയ കുപ്പികൾ
cancel

നൂറ്​ ദിവസത്തെ സിനിമ വരൾച്ചക്കുശേഷം മോളിവുഡിൽ റിലീസ്​ചെയ്​ത സിനിമയാണ്​ സൂഫിയും സുജാതയും. നിരവധി വിവാദങ്ങളും വിപ്ലവകരമായ പലമാറ്റങ്ങളും സിനിമയുടെ പുറത്തിറങ്ങലുമായി ബന്ധപ്പെട്ട്​ മലയാളത്തിലുണ്ടായി. ഓവർ ദി ടോപ്പ്​ (ഒ.ടി.ടി) പ്ലാറ്റ്​ഫോമിലൂടെ പുറത്തുവന്ന ആദ്യ മലയാള സിനിമയാണ്​ സൂഫിയും സുജാതയും. ആമസോൺ ​ൈപ്രമിലാണ്​ സിനിമ റിലീസ്​ ചെയ്​തത്​. ചെറിയൊരുവിഭാഗം പ്രേക്ഷകരെങ്കിലും ഒ.ടി.ടി എന്ന പുതിയ മേച്ചിൽപ്പുറം അ​ന്വേഷിച്ചെത്തി എന്നതാണ്​ ഇക്കാലയളവിലുണ്ടായ വിപ്ലവം. 


സിനിമയുടെ ഇരുട്ടും വെളിച്ചവും
സിനിമയെ സ്വകാര്യ അനുഭവമാക്കുന്നതിൽ തീയറ്ററുകൾക്ക്​ വലിയ സ്​ഥാനമുണ്ടായിരുന്നു. തടസമില്ലാതെ, ഒറ്റ ഇടവേളയിൽ തുടർച്ചയായൊരു കലാനുഭവം ഒരുക്കുന്നതിലും തീയറ്ററുകൾ കാര്യമായ പങ്കുവഹിച്ചിരുന്നു. ഒ.ടി.ടിയിൽ ഇത്തരം സാധ്യതകൾ കുറവാണ്​. അവിടെ നിങ്ങൾ സിനിമ കാണുന്നത്​ ചിലപ്പൊ മൊബൈലിലികാം. അല്ലെങ്കിൽ ലാപ്​ടോപ്പിലൊ ഡെസ്​ക്​ടോപ്പിലൊ ആകാം.

സിനിമയോട്​ അത്രയധികം അഭിനിവേശമുള്ളവർ സ്വകാര്യമായൊരുക്കുന്ന പ്രൊജക്​ടർ ഉപയോഗിച്ചെന്നും വരാം. പക്ഷെ അതൊന്നും ഒരു തീയറ്റർ അനുഭവം സാധ്യമാക്കുകയില്ല. ആസ്വാദനത്തെ തടസപ്പെടുത്തുന്ന മറ്റൊരു പ്രശ്​നമാണ്​ ഇടവേളകൾ. എപ്പോൾ വേണമെങ്കിലും കാണാമെന്ന സൗകര്യം പ്രേക്ഷകനെ അലസനും ഗൗരവമില്ലാത്തവനുമാക്കും. ഒരു മഹാമാരി പടിവാതിൽക്കൽ വന്നുനിൽക്കുന്ന ഇക്കാലത്ത്​ നമ്മുക്കീ കുറവുകളെല്ലാം മാറ്റിവയ്​ക്കാം. പുതിയ സിനിമ ഉത്സവത്തിൽ പ​ങ്കുചേരാം. 

സൂഫിക്കും സുജാതക്കുമൊപ്പം
സൂഫിയും സുജാതയും ഒരു കുഞ്ഞ്​ സിനിമയാണ്​. വലിയ ബഹളങ്ങളൊ ആൾക്കൂട്ടമൊ ഒന്നുമില്ലിതിൽ​. ഇതൊരു പ്രണയ സിനിമയാണെന്ന്​ നിസംശയം പറയാം. കാരണം പ്രണയം മാത്രമാണിതിലുള്ളത്​. മലയാളത്തിൽ നാം ഇതുവരെ പരിചയിച്ചിട്ടില്ലാ​ത്ത പശ്​ചാത്തലത്തിലാണ്​ സിനിമ നടക്കുന്നത്​. കാസർഗോ​ട്ടെ ഒരു അതിർത്തി ഗ്രാമമാണ്​​ സിനിമ നടക്കുന്ന സ്​ഥലം. ദർഗകളും ജിന്നുകളും പഴയ തറവാടുകളും പഴഞ്ചൻ മനുഷ്യരും അന്ധവിശ്വാസങ്ങളും നിറഞ്ഞുനിൽക്കുന്ന ഗ്രാമമാണിത്​. ഇവിടത്തെ രണ്ട്​ മനുഷ്യർ തമ്മിൽ ഉടലെടുക്കുന്ന അസാധാരണ പ്രണയമാണ്​ സൂഫിയും സുജാതയും പറയുന്നത്​. സൂഫി പശ്​ചാത്തലം ഉള്ളതുകൊണ്ടുത​ന്നെ സംഗീതത്തിന്​​ ഏറെ പ്രാധാന്യമുണ്ട്​. മനസിൽ തങ്ങിനിൽക്കുന്നില്ലെങ്കിലും കഥാ പശ്​ചാത്തലത്തിന്​ ചേരുന്നതാണ്​ സംഗീതം. ​

കഥയും കഥാപാത്രങ്ങളും
സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ​ സുജാതയേയും സൂഫിയേയും അവതരിപ്പിക്കുന്നത്​ അദിതി റാവു ഹൈദരിയും ദേവ്​ മോഹനുമാണ്​. ദേവ്​ മോഹ​​​​​​​െൻറ അരങ്ങേറ്റ സിനിമയാണിത്​. മറ്റൊരു പ്രധാന കഥാപാത്രമായ രാജീവായി നടൻ ജയസൂര്യയും അഭിനയിക്കുന്നു. സിദ്ദിഖ്​, ഹരീഷ്​ കണാരൻ, കലാരഞ്​ജിനി, മാമുക്കോയ തുടങ്ങിയവരാണ്​ മറ്റ്​ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്​.

പ്രമുഖമായൊരു നായർ തറവാട്ടിലെ ഒറ്റമോളാണ്​ സുജാത. അവൾക്ക്​ സംസാരിക്കാൻ കഴിയില്ല. നൃത്തമാണവളുടെ ലോകം. ഇവി​േടക്ക്​ ദേവ്​ മോഹ​​​​​​​െൻറ സൂഫി കടന്നുവരുന്നതും അവർ തമ്മിൽ പ്രണയം ഉടലെടുക്കുന്നതുമാണ്​ സിനിമ പറയുന്നത്​. ജിന്ന്​ പളളിയെന്ന ദർഗ കേന്ദ്രീകരിച്ചാണ്​ സിനിമ വികസിക്കുന്നത്​. നാട്ടിലെ സിദ്ധനായ അബൂബ്​ തങ്ങളുടെ ശിഷ്യനാണ്​ സൂഫി. സൂഫിസത്തിലെ സംഗീതവും നൃത്തവും മിത്തുകളും വിശ്വാസങ്ങളുമെല്ലാം സിനിമയിലുടനീളം ഇഴചേർന്നിരിക്കുന്നു.

സിനിമയുടെ രാഷ്ട്രീയം 
പ്രണയമാണ്​ സൂഫിയും സുജാതയിലേയും രാഷ്​ട്രീയം. വിവാദമായേക്കാവുന്ന മറ്റ്​ വിഷയങ്ങളെയൊന്നും സിനിമ സ്​പർശിച്ചി​ട്ടേയില്ല. സൂഫിയുടേയും സുജാതയുടേയും പ്രണയത്തിൽ പതിവുപോലെ വില്ലന്മാരാകുന്നത്​ മതവും മാതാപിതാക്കളും തന്നെ. ചിലയിടങ്ങളിലെല്ലാം ലൗ ജിഹാദ്​ പോലെ തൊട്ടാൽ പൊള്ളുന്ന വിഷയങ്ങളെ ഒന്ന്​ പരാമർശിച്ച്​ പോകുന്നതല്ലാതെ അതൊന്നും കൈകാര്യം ചെയ്യാൻ സംവിധായകൻ നരണിപ്പുഴ ഷാനവാസ്​ ശ്രമിച്ചിട്ടില്ല. എല്ലാത്തരത്തിലും വ്യത്യസ്​തരായ രണ്ടുമനുഷ്യർ തമ്മിലുണ്ടാക​ുന്ന പ്രണയവും സംഘർഷവും നേർരേഖയിൽ പറഞ്ഞുപോവുകയാണ്​ അണിയറക്കാർ ചെയ്​തിരിക്കുന്നത്​. സിനിമയെ വിരസമാക്കുന്നതും ഈയൊരു സമീപനമാണ്​. സൂഫിയും സുജാതയും നൽകുന്ന സിനിമാനുഭം ശൂന്യമാണ്​. 

വിധി
പറഞ്ഞു പഴകിയൊരു കഥാസന്ദർഭത്തെ പുതിയരീതിയിൽ അവതരിപ്പിക്കുകയാണ്​ സിനിമ ചെയ്​തിരിക്കുന്നത്​. അതിൽ സംവിധാനപരമായൊരു മേന്മയൊ കലാപരമായ ഉൾക്കാഴ്​ചയൊ രാഷ്​ട്രീയമായ നവഭാവുകത്വമൊ ​െകാണ്ടുവരാൻ സിനിമക്കാകുന്നില്ല. ഒരു ടി.വി പരമ്പരക്കുവേണ്ട അസംസ്​കൃതവസ്​തു മാത്രമാണിതിലുള്ളത്​. അതിൽ ദുർബലമായ ചില കൂട്ടിച്ചേർക്കലുകൾ മാത്രമെയുള്ളു. അഭിനേതാക്കൾ തങ്ങളുടെ ഭാഗം നന്നായി പൂർത്തിയാക്കിയിട്ടുണ്ട്​. പലർക്കുംകാര്യമായൊന്നും ചെയ്യാനില്ലെന്നതും സത്യമാണ്​. സൂഫിക്കും സുജാതക്കും അഞ്ചിൽ രണ്ടര മാർക്ക്​.   
LATEST VIDEO

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalamreviewsoofiyum sujathayum
News Summary - Sufiyum Sujathayum review: An illusion worth 'listening' to
Next Story