Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_rightരഞ്ജിത്തിന്‍റെ കുടുംബ...

രഞ്ജിത്തിന്‍റെ കുടുംബ ഡ്രാമ -റിവ്യു

text_fields
bookmark_border
രഞ്ജിത്തിന്‍റെ കുടുംബ ഡ്രാമ -റിവ്യു
cancel

ലോകം ഒരു വേദിയാണെന്നും സ്ത്രീകളും പുരുഷന്മാരും അതിലെ കഥാപാത്രങ്ങളാണെന്നുമാണ് വിഖ്യാത എഴുത്തുകാരൻ ഷേക്‌സ്​പിയർ പറഞ്ഞത്. രഞ്ജിത്തും മോഹൻലാലും വർഷങ്ങൾക്ക് ശേഷം ഒന്നിച്ച ചിത്രം ഡ്രാമയും പറയുന്നത് കുടുബ ബന്ധങ്ങളിലെ ഈ നാടകത്തെ കുറിച്ചാണ്. ഇതേ പ്രമേയം പലതവണ മലയാള സിനിമ ചർച്ച ചെയ്തതാണ്. സത്യൻ അന്തിക്കാട്, പ്രിയദർശൻ ചിത്രങ്ങളെ​ല്ലാം കാമറ തിരിച്ചത് ഈ​ കുടുംബങ്ങളിലേക്കായിരുന്നു​. ആ പാറ്റേണിൽ തന്നെയാണ് ഡ്രാമയുടെ സ്ഥാനവും.

drama asha sharath

കട്ടപ്പനയിൽ നിന്നും ലണ്ടനിൽ മകളോടൊപ്പം താമസിക്കാനെത്തിയ റോസമ്മയുടെ മരണവും തുടർന്നുണ്ടാവുന്ന സംഭവങ്ങളുമാണ് ഡ്രാമയുടെ കഥാതന്തു. മരണത്തിനു ശേഷം സംസ്കാരം നാട്ടിൽ വച്ചു നടത്തണമെന്നായിരുന്നു റോസമ്മയുടെ ആഗ്രഹം. എന്നാൽ ജീവിതത്തിൽ തിരക്ക് പിടിച്ചോടുന്ന മക്കൾക്കും മരുമക്കൾക്കും ആ ആഗ്രഹം സാധിച്ചു കൊടുക്കാൻ സമയം ലഭിക്കുന്നില്ല. ഇതേ തുടർന്നുള്ള സംഭവങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നത്.

Dramama

തുടർന്ന് സംസ്കാരം ലണ്ടനിലെ തന്നെ നടത്താൻ നിശ്ചയിക്കുകയും ചെയ്യുന്നു. ഇതി​​​െൻറ ഒരുക്കങ്ങൾ ഡിക്സൺ(ദിലീഷ് പോത്തൻ) ഉടമസ്ഥതയിലുള്ള ഒരു കമ്പനിയെ ഏല്പിക്കുകയൂം ചെയ്യുന്നു. ആ സ്ഥാപനത്തിലെ ഫ്യൂണറൽ ഡയറക്​ടറായ രാജു(മോഹൻലാൽ ) ഇതിനായി എത്തുന്നതോടെയാണ് സിനിമയിലെ പിന്നിടുള്ള കഥ മുന്നോട്ട് പോകുന്നത്.

ഒരുപാട് സിനിമകളിൽ കണ്ട ക്ലിഷേയാണ് ഡ്രാമയും പിന്തുടരുന്നത്. തിരക്കുകൾക്കിടയിൽ അമ്മയുടെ സംസ്കാരത്തിനെത്തുന്നതും ബാധ്യത ആയി കാണുന്ന മക്കൾ. സ്വത്തുക്കൾക്കായി അവസാനമായി അമ്മക്കരികിലേക്കു എത്തുന്ന മകൾ. മരണത്തിലും കാശി​​​െൻറ കണക്കു മാത്രം നോക്കുന്നവർ. ഇതിനിടക്കും അമ്മയോട് സ്നേഹം പുലർത്തുന്ന മകനും മകളും. പണ്ടെങ്ങോ കണ്ടുമറന്ന സിനിമ കാഴ്ചകളെ അതെ രീതിയിൽ ആവർത്തിക്കുകയാണ് ഡ്രാമ. ഒട്ടും പുതുമ കൊണ്ടുവരാൻ സംവിധായകനു കഴിഞ്ഞിട്ടില്ല എന്ന് തന്നെ പറയേണ്ടിവരും. കഥ ലണ്ടനിലാണ്​ നടക്കുന്നതെന്നത്​ മാത്രമാണ്​ ഏക പുതുമ.

drama c-ggg

തുടക്കം മുതൽ പ്രവചിക്കാവുന്ന രീതിയിലാണ്​ ചിത്രത്തിന്‍റെ കഥ മുന്നോട്ട്​ പോകുന്നത്​. ആദ്യ സീൻ മുതൽ ഇത്​ ഒാരോ പ്രേക്ഷകനും മനസിലാകും. അപ്രതീക്ഷിതമായ ട്വിസ്​റ്റുകൾ വേണമെന്ന നിർബന്ധമല്ല, അവതരണത്തിലെങ്കിലും പുതുമ കൊണ്ടു വരാമായിരുന്നു.വിവാഹേതര ബന്ധവും, സ്​ത്രീവിരുദ്ധതയും, മദ്യപാനവും വേണമെന്ന നിർബന്ധം രഞ്​ജിത്​ ഡ്രാമയിലും പിന്തുടരുന്ന​​ുണ്ട്.

പഴയകാല സിനിമകളിലെ മോഹൻലാൽ തിരിച്ച്​ വരുന്നുവെന്നതാണ്​ ഡ്രാമയുടെ റിലീസിന്​ മുമ്പ്​ പ്രധാനമായും പറഞ്ഞ്​ കേട്ടത്​. പൂർണമായും ശരിയല്ലെങ്കിലും മോഹൻലാൽ തന്‍റെ വേഷം മനോഹരമാക്കി​. ലാലി​​​െൻറ ചില നുറുങ്ങ്​ നർമ്മങ്ങൾ പ്രേഷകരെ രസിപ്പിക്കുന്നുണ്ട്​.

drama asha sharr

രഞ്ജിത്തി​​​െൻറ മുൻ സിനിമകളിൽ കണ്ടിട്ടുള്ള അതെ താരനിരയും ചിത്രത്തിൽ വരുന്നു. സുരേഷ്​ കൃഷ്​ണ, ടി​നിടോം, കനിഹ, സുബി സുരേഷ്​ എന്നിവരാണ്​ റോസമ്മയുടെ മക്കളായി വേഷമിടുന്നത്​. എന്നാൽ ഇവർക്ക്​ സിനിമയിൽ കാര്യമായി ഒന്നും ചെയ്യാനില്ല.

ഒരു നട​​​െൻറയോ നടിക്കോ വെല്ലുവിളി ആവുന്ന കഥാസന്ദർഭങ്ങൾ ഡ്രാമയിലില്ല. എങ്കിലും അവരവരുടെ റോളുകൾ ഡ്രാമയിലെ മറ്റു താരങ്ങൾ മനോഹരമാക്കിയിട്ടുണ്ട്. സിനിമയുടെ രണ്ടാം പകുതിയിലാണ്​ ആശാ ശരത്ത്​ സ്​ക്രീനിലെത്തുന്നത്​. മോശമല്ലാത്ത ഒരു ശരാശരി സിനിമയെന്ന്​ ഡ്രാമയെ വിശേഷിപ്പിക്കാം. രണ്ടര മണിക്കൂർ കുടുംബവുമൊത്ത്​ തിയേറ്ററിൽ ചെലവഴിക്കാനുള്ള വക ഡ്രാമ നൽകുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohanlalmovie reviewdramaranjithMalayalam ReviewDrama MovieDRAമാdrama review
News Summary - Ranjith Mohanlal Drama Review-Movie Review
Next Story