You are here

ഉയരെ പറന്ന് -റിവ്യൂ

വിഷ്​ണു. ജെ
09:35 AM
28/04/2019
UYARE-54

നിങ്ങൾ ആത്മാർഥമായി ഒന്ന്​ ആഗ്രഹിച്ചാൽ അത്​ സഫലമാക്കാൻ ഇൗ ലോകം മുഴുവൻ നിങ്ങൾക്കൊപ്പം നിൽക്കുമെന്ന്​ പറഞ്ഞത്​​ പൗലോ കോയ്​ലോയാണ്​. ഉയരെയുള്ള സ്വപ്​നങ്ങൾ കാണുകയും അത്​ സഫലീകരിക്കുകയും ചെയ്​ത നായകൻമാരുടെയും നായികമാരുടെയും കഥകൾ പല തവണ നമ്മൾ കേട്ടതാണ്​. അത്തരത്തിൽ വലിയൊരു സ്വപ്​നത്തെ എത്തിപിടിക്കാൻ ശ്രമിക്കുന്ന പല്ലവിയെന്ന (പാർവതി) പെൺകുട്ടിയുടെ കഥ പറയുകയാണ്​ 'ഉയരെ' എന്ന ചിത്രത്തിലൂടെ സംവിധായകൻ മനു അശോക്​. എന്നാൽ, കഠിന ജീവിത സാഹചര്യങ്ങളിലൂടെ​ കടന്നു പോകുന്ന പല്ലവിക്ക്​ ആ സ്വപ്​നങ്ങൾ എത്തിപിടിക്കുകയെന്നത്​ അത്ര എളുപ്പമല്ല​. നിശ്​ചയദാർഢ്യത്തോടെ അത്തരം സാഹചര്യങ്ങളെല്ലാം തരണം ചെയ്ത്​ എല്ലാവർക്കും പ്രചോദനമായി മാറുകയാണ്​ പല്ലവി രവീന്ദ്രൻ എന്ന നായിക ഉയരെയിൽ.

അതിരുകളില്ലാത്ത ആകാശത്ത്​ പറക്കുക എന്നതായിരുന്നു പല്ലവിയുടെ ചെറുപ്പം മുതലുള്ള സ്വപ്​നം. അതിനായി പെലറ്റാവണമെന്ന്​ അവൾ കുട്ടിക്കാലത്ത്​ തന്നെ തീരുമാനിച്ചിരുന്നു. ഡിഗ്രി പഠനം പാതിയിൽ അവസാനിപ്പിച്ച്​ മുംബൈയിൽ പൈലറ്റ്​ ട്രെയിനിങ്​ അക്കാദമിയിൽ പല്ലവി​െയ എത്തിച്ചത്​ പറക്കാനുള്ള അടങ്ങാത്ത അഭിനിവേശമായിരുന്നു. എന്നാൽ, പിന്നീടുണ്ടാവുന്ന ഒരു സംഭവം പല്ലവിയുടെ ജീവിതത്തെ കീഴ്​മേൽ മറിക്കുകയാണ്​. ആരും തളർന്ന്​ പോവുന്ന ഒരു ഘട്ടത്തിൽ നിന്ന്​ പല്ലവിയുടെ അതിജീവനത്തി​​​​​​​​െൻറ കഥയാണ്​ ഉയരെയിൽ കാണിക്കുന്നത്​.

UYARE-43

അഭിനയത്തി​​​​​​​​െൻറ കാര്യത്തിൽ ത​​​​​​​​െൻറ സ്ഥാനം മലയാള സിനിമയിൽ എത്രയോ ഉയരെയാണെന്ന്​ പാർവതി പുതിയ ചിത്രത്തിലൂടെ കാണിച്ച്​ തരുന്നുണ്ട്​. ത​​​​​​​​െൻറ സ്വപ്​നം സാക്ഷാൽക്കരിക്കാനായി കഠിനമായി പ്രയ്​തനിക്കുന്ന പെൺകുട്ടിയായും ആസിഡ്​ ആക്രമണം നേരിടേണ്ടി വന്ന ഇരയായുമെല്ലാം പാർവതി അസാധ്യമായ പ്രകടനം കാഴ്​ചവെക്കുന്നു. ജീവിതത്തിലെ ഒരു പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിന്ന കാമുകനെ അവളൊരിക്കലും തള്ളി പറയുന്നില്ല. പക്ഷേ ത​​​​​​​​െൻറ വ്യക്​തി ജീവിതത്തിന്​ മേൽ അയാൾ വിലങ്ങ​ുകൾ തീർക്കു​േമ്പാൾ ഒരു മടിയും കൂടാതെ കാമുകനോട്​ നോ പറയാനും പല്ലവിക്ക്​ സാധിക്കുന്നുണ്ട്​.

എല്ലാം നഷ്​ടപ്പെട്ട്​ നിൽക്കു​േമ്പാൾ തനിക്ക്​ മുന്നിലേക്ക്​ പ്രണയവും മറ്റൊരു ജീവിതവും വെച്ചു നീട്ടിയയാളോട്​ സ്​നേഹപൂർവം അത്​ നിരസിച്ച്​ തനിക്കിപ്പോഴൊരു സൗഹൃദമാണ്​ ആവശ്യമെന്ന്​ ആർജവത്തോടെ പറയാനും പല്ലവിക്ക്​ കഴിയുന്നു​. നായകന്​ കീഴിൽ മാത്രം ഒതുങ്ങി കഴിയുകയെന്ന പതിവ്​ മലയാള നായിക സങ്കൽപ്പങ്ങൾക്കൊപ്പം നടക്കുന്നവളല്ല പാർവതിയുടെ കഥാപാത്രം. മലയാളത്തിലെ നവശൈലി സിനിമാ മാറ്റത്തോടൊപ്പം ഉയർന്നു വന്ന പുതിയകാല നായിക സങ്കൽപ്പത്തെയാണ്​ പാർവതിയുടെ പല്ലവിയെന്ന നായിക ഉയർത്തി പിടിക്കുന്നത്​.

UYARE-54

പാർവതി കഴിഞ്ഞാൽ സിനിമയിൽ പിന്നീട്​ കൈയടി അർഹിക്കുന്നത്​ ​സിദ്ധിഖ​ും ടോവിനോയുമാണ്​​. മകളുടെ സ്വപ്​നങ്ങൾക്കൊപ്പവും പ്രതിസന്ധികളിലും കൂടെ നിൽക്കുന്ന അച്​ഛനായി സിദ്ധിഖ്​ അസാധ്യപ്രകടനം കാഴ്​ചവെച്ചിരിക്കുന്നു. ഉത്തരവാദിത്തങ്ങളൊന്നും വിശ്വസിച്ച്​ ഏൽപ്പിക്കാൻ കഴിയാത്ത അമുൽ ബേബിയെന്ന്​ പുറമേക്ക്​ തോന്നിപ്പിക്കു​േമ്പാഴും അടിയന്തിര സാഹചര്യങ്ങളിൽ ശക്​തമായ നിലപാടുകൾ എടുക്കാൻ കഴിയുന്ന ടോവിനോയുടെ കഥാപാത്രവും ​പ്രേക്ഷക​​​​​​​​െൻറ കൈയടിക്ക്​ അർഹനാണ്​. ഇമേജുകൾ നോക്കാതെ നെഗറ്റീവ്​ ടച്ചുള്ള പാർവതിയുടെ കാമുകനായ ആസിഫ്​ അലിയുടെ പ്രകടനവും മികച്ചതാണ്​. 

Uyare (2)

മലയാളത്തിന്​ ഇനിയും പ്രതീക്ഷവെക്കാവുന്ന സംവിധായകനാണെന്ന്​ ആദ്യ ചിത്രത്തിലൂടെ തന്നെ മനു അശോക് തെളിയിക്കുന്നുണ്ട്​. കാമ്പുള്ള തിരക്കഥയൊരുക്കി ഉയരെയെ ഉയരങ്ങളിൽ എത്തിച്ചതിൽ ബോബി-സഞ്​ജയ്​ ടീമും പ്രശംസയർഹിക്കുന്നു. സുബി ജോഹല്‍-രാജീവ് സുബ്ബ എന്നിവരുടെ മേക്ക്​അപ്പും നിലവാരത്തിലേക്ക്​ ഉയർന്നിട്ടുണ്ട്​. ഗോപിസുന്ദറി​​​​​​​​െൻറ സംഗീതവും തരക്കേടില്ലാത്തതാണ്​. രണ്ട്​ മണിക്കൂർ അഞ്ച്​ മിനിട്ട്​ ദൈർഘ്യമുള്ള ഉയരെ കണ്ട്​ തിയേറ്ററുകളിൽ നിന്നിറങ്ങു​േമ്പാൾ പ്രേക്ഷക​​​​​​​​െൻറ മനസിൽ പോസിറ്റീവ്​ ചി​ന്തകൾ നിറക്കാൻ ചിത്രം പര്യാപ്​തമാണ്​. പല്ലവിയുടെ ജീവിതം തിരശ്ശീലയിൽ കാണുന്ന ഒ​ാരോരുത്തർക്കും കൈയടിക്കാതെ തിയേറ്റർ വിട്ടിറങ്ങാനാവില്ല. അതു തന്നെയാണ്​ ഉയരെയുടെ വിജയവും.

Loading...
COMMENTS