Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_rightപാതാൾ ലോക്; സമകാലീന...

പാതാൾ ലോക്; സമകാലീന ഇന്ത്യയുടെ അധോലോകങ്ങൾ

text_fields
bookmark_border
പാതാൾ ലോക്; സമകാലീന ഇന്ത്യയുടെ അധോലോകങ്ങൾ
cancel

കോവിഡ്​ മഹാമാരി മനുഷ്യരുടെ ജീവിതശീലങ്ങൾ മാറ്റിമറിച്ചതിനൊപ്പം ​അവരുടെ വിനോദ വ്യവസ്​ഥയേയും അട്ടിമറിച്ചിട്ടുണ്ട്​. സിനിമകളായിരുന്നു 100 കൊല്ലമായി നമ്മെ ഏറ്റവുമധികം ആനന്ദിപ്പിച്ചിരുന്നത്​. സിനിമക്കൊപ്പം മനുഷ്യർ ചിരിക്കുകയും കരയുകയും ക്ഷോഭിക്കുകയും ചെയ്​തു. താൽക്കാലികമായെങ്കിലും വെള്ളിത്തിരകളിൽ വിരിഞ്ഞിരുന്ന വർണ്ണ വിസ്​മയം നമ്മുക്ക്​ നഷ്​ടമായിരിക്കുകയാണ്​. അവിടെയാണ്​ ബദലുകളുടെ അന്വേഷണം ആരംഭിക്കുന്നത്​.

സിനിമക്ക്​ പകരമെന്ത്​ എന്നതിനുള്ള ഒരുത്തരമാണ്​ വെബ്​സീരീസുകൾ. ഇൻറർനെറ്റും ബാൻഡ്​ വിഡ്​ത്തും ആധിപത്യംചെലുത്തുന്ന ലോകത്ത്​ വെബ്​സീരീസുകൾ പതിയെ വളരുകയാണ്​. നെറ്റ്​ ഫ്ലക്​സ്​, ആമസോൺ പ്രൈം തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്​ഫോമുകളിൽ വരുന്ന സീരീസുകൾ പതിയെ ജനപ്രീതി ആർജിക്കുന്നുണ്ട്​. സിനിമയേക്കാളേറെ കച്ചവട സാധ്യതയുള്ള മേഖലയായതിനാൽ വമ്പൻമാരൊക്കൊ ഇവിടെ പിടിമുറുക്കാനുള്ള ശ്രമത്തിലുമാണ്​.

ഭാഷാ ദേശ ഭേദമന്യേ സീരീസുകൾ ആഘോഷിക്കപ്പെടുകയാണ്​. ലോകത്താകമാനം ആരാധകരുള്ള നെറ്റ്​ ഫ്ലിക്​സ്​ സീരീസായ മണി ഹീസ്​റ്റ്​ സ്​പാനിഷ്​ ഭാഷയിലിറങ്ങിയതാണ്​. മറ്റൊരു സീരീസായ ദിർലിസ്​ എർതുഗ്രൽ ടർക്കിഷിലാണ്​ വന്നത്​. ഹിന്ദിയിൽ വന്ന്​ ജനപ്രീതിയാർജിച്ച സീരീസുകളാണ്​ സേക്രഡ്​ ഗെയിംസ്​, ഡെൽഹി ക്രൈം തുടങ്ങിയവ. ഈ വിഭാഗത്തിൽ ആമസോൺ പ്രൈമിൽ സംപ്രേഷണംചെയ്​ത ഏറ്റവും പുതിയ സീരീസാണ്​ പാതാൾ ലോക്​. കൈകാര്യംചെയ്യുന്ന വിഷയത്തി​​​െൻറ സമകാലീനതകൊണ്ടും രാഷ്​ട്രീയമായ ഉള്ളടക്കംകൊണ്ടും ശ്രദ്ധേയമാണ്​ ഈ സീരീസ്​. 

ഇന്ത്യയിലെ പാതാള ലോകങ്ങൾ

പാതാൾ ലോക്​ ദൃശ്യവത്​കരിക്കുന്നത്​ പേരുപോലെ തന്നെ അധോലോകങ്ങളെയാണ്​. കുറ്റവാളികളും പൊലീസുമാണിതിലെ പ്രധാന കളിക്കാർ. ദില്ലിയെ അതിരി​ട്ടൊഴുകുന്ന യമുന നദിയുടെ തീരങ്ങളിലെ ആരാലും ശ്രദ്ധിക്കപ്പെടാത്ത മനുഷ്യരുടെ കഥയാണ്​ പാതാൾലോക്​. പാതാൾ ലോക്​ തുടങ്ങുന്നതുതന്നെ ഇതപറ്റിയുള്ള വിവിരണവുമായാണ്​.

പ്രപഞ്ചത്തിനൊരു ആകാശവും (സ്വർഗം) ഭൂമിയും പാതാളവും ഉള്ളതുപോലെ ഡൽഹിക്കും മൂന്ന്​ ലോകങ്ങളുണ്ട്​. അതിൽ ഏറ്റവും താഴെയുള്ളതാണ്​ ഔട്ടർ ജമ്​ന പാർ. കീടങ്ങളാണതിൽ വസിക്കുന്നത്​. പരസ്​പരം കൊന്നും ചത്തും തീരുന്ന ജന്മങ്ങൾ. ഔട്ടർ ജമ്​ന പാർ സ്​റ്റേഷനിലെ ഇൻറ്​പെക്​ടർ ഹാത്തി റാം ചൗധരിയാണ്​ കഥയിലെ നായകൻ. അയാളുടെ സഹായിയാണ്​ യുവാവായ ഇംറാൻ അൻസാരി. ഇവരി​ലേക്ക്​ ആകസ്​മികമായി എത്തുന്ന ഒരുകേസും അത്​സംബന്ധിച്ച അന്വേഷണവുമാണ്​ പാതാൾലോകിൽ ദൃശ്യവത്​കരിച്ചിരിക്കുന്നത്​. 


അപരസ്വത്വങ്ങൾ
ഇന്ത്യയെന്ന മഹാരാജ്യം അപരവത്​കരിച്ച നിരവധി വിഭാഗം മനുഷ്യരുണ്ട്​. ദലിത്​, മുസ്​ലിം, ഭിന്നലിംഗ വിഭാഗങ്ങളൊക്കെ അങ്ങിനെ അരക്ഷിതാവസ്​ഥ  അനുഭവിക്കുന്നവരാണ്​. ഈ മനുഷ്യരുടെയെല്ലാം പ്രതിനിധികൾ പാതാൾ ലോകിലുണ്ട്​ എന്നതാണതിനെ രാഷ്​ട്രീയമായി പ്രസക്​തമാക്കുന്നത്​.

മേൽജാതി ഹിന്ദുക്കൾ ചേർന്ന്​ പങ്കി​ട്ടെടുത്ത രാജ്യമാണ്​ നമ്മുടേത്​. അവിടെ കീഴാള ജീവിതങ്ങൾ നരകതുല്യമാണ്​. അക്ഷരാർഥത്തിൽ ഞെട്ടിത്തരിച്ചുപോകുന്ന മനുഷ്യാവസ്​ഥകൾ പാതാൾ ലോക്​ ചിത്രീകരിക്കുന്നുണ്ട്​. ഇന്ത്യയിൽ ഉയർന്നുവരുന്ന ദളിത്​ ജാഗ്രതകൾ, പ്രതിരോധ ശ്രമങ്ങൾ, കുറ്റകൃത്യങ്ങളിലേക്ക്​ എടുത്തെറിയപ്പെടുന്ന ജീവിതങ്ങൾ -ഇവരുടെ കഥയാണീ സീരീസിലേത്​.

ഇന്ത്യൻ മുസ്ലീംഗളനുഭവിക്കേണ്ടിവരുന്ന പരിഹാസങ്ങളും കുത്തുവാക്കുകളും സംശയത്തി​​​െൻറ ക്രൂര നോട്ടങ്ങളും സത്യസന്ധമായി അവതരിപ്പിക്കാനും അണിയറക്കാർ ശ്രദ്ധിച്ചിട്ടുണ്ട്​. 


ദേശീയത പുതച്ച ദേശദ്രോഹികൾ
രാഷ്​ട്രീയക്കാരും മാധ്യമങ്ങളും തമ്മിൽ പുതിയൊരു ബലതന്ത്രം രാജ്യത്ത്​ രൂപപ്പെട്ടിട്ടുണ്ട്​. പാതാൾ ലോകിലെ പ്രധാനകഥാപാത്രങ്ങളിലൊരാളായ മാധ്യമപ്രവർത്തകൻ സജ്ഞീവ്​ മെഹ്​റ പറയുന്നതുപോലെ പണ്ട്​ രാഷ്​ട്രീയക്കാർ മാധ്യമങ്ങളെന്ന റഡാറിന്​ ഉള്ളിലായിരുന്നു. അവരതിനെ പേടിക്കുകയും ബഹുമാനിക്കുകയും ചെയ്​തിരുന്നു. എന്നാലിന്ന്​ റഡാറുകളുടെ ഉടമസ്​ഥർ തന്നെ രാഷ്​ട്രീയക്കാരാണ്​.

അവരത്​ ഇഷ്​ടംപോലെ ഉപയോഗിക്കുന്നു. ഈ മാറ്റം ഇന്ദ്രപ്രസ്​ഥത്തിലെ ഭരണാധികാരികളെ എതിരാളികളില്ലാത്ത ലോകത്തെത്തിച്ചിരിക്കുന്നു. ദേശീയ മാധ്യങ്ങളുടെ പുതിയ മാറ്റം പാതാൾ ലോക്​ നാടകീയമായി അവതരിപ്പിച്ചിട്ടുണ്ട്​. തീർച്ചയായും കണ്ടിരിക്കേണ്ട വെബ്​ സീരീസാണ്​ പാതാൾ ലോക്​. നമ്മുക്കറിയാത്ത ഇന്ത്യയുടെ പരിശ്​ചേതം നിങ്ങൾക്കതിൽ കണ്ടെടുക്കാനാവും. 

Latest Video:

Show Full Article
TAGS:review 
Next Story