You are here

ഫീൽ ഗുഡ്​ പ്രകാശൻ-റിവ്യു

വിഷ്​ണു.ജെ
16:22 PM
21/12/2018
njan-prakashan-23

ട്രെയിലറിലുടെ ത​ന്നെ പ്രേക്ഷകരിൽ ആകാംഷ ആവോളം നിറച്ച ചിത്രമായിരുന്നു സത്യൻ അന്തിക്കാടി​​െൻറ ഞാൻ പ്രകാശൻ. കല്യാണ വീടുകളിൽ കാണുന്ന ശരാശരി മലയാളിയെ കാണിച്ച ട്രെയിലറിന്​ മികച്ച പ്രതികരണവും ലഭിച്ചിരുന്നു. ചിത്രം തിയേറ്ററുകളിലെത്തു​േമ്പാൾ പ്രേക്ഷക പ്രതീക്ഷകൾക്കൊത്ത്​ ഉയരാൻ പ്രകാശനായിട്ടുണ്ട്​. പുതുമകളൊന്നും അവകാശപ്പെടാനില്ലെങ്കിലും രണ്ട്​ മണിക്കൂർ രസചരട്​ പൊട്ടാതെ പ്രേക്ഷക​െര പിടിച്ചിരുത്താൻ സത്യൻ-ശ്രീനിവാസൻ കൂട്ടുകെട്ടിന്​ കഴിഞ്ഞിട്ടുണ്ട്​. ചെറു നർമ്മങ്ങളിലുടെ പ്രേക്ഷകരെ ഒട്ടും ബോറടിപ്പിക്കാതെയാണ്​ പ്രകാശൻ മുന്നേറുന്നത്​.

ശരാശരി മലയാളിയുടെ പ്രതിനിധിയാണ്​ ചിത്രത്തിലെ നായകനായ പ്രകാശൻ (ഫഹദ്​ ഫാസിൽ). വിദ്യാഭ്യാസമുള്ള എന്നാൽ, പഠിച്ച പണി ചെയ്യാൻ തയാറാകാതെ നടക്കാത്ത സ്വപ്​നങ്ങളുടെ പിറകേ പോകുന്ന ഒരു ചെറുപ്പക്കാരൻ. അൽപ സ്വൽപം ഉടായിപ്പുകളുമായി ജീവിതം  മുന്നോട്ട്​ പോകുന്നതിനിടെ മുൻ കാമുകി പ്രകാശ​നിലേക്ക്​​ വീണ്ടും കടന്നു വരികയും അയാളുടെ ജീവിതത്തിൽ പിന്നീടുണ്ടാവുന്ന മാറ്റങ്ങളുമാണ്​ ചിത്രം പറയുന്നത്​.

njan-prakashan-24

കാര്യമായ ട്വിസ്​റ്റുകളോ സംഘർഷഭരിതമായ സീനുകളോ പ്രകാശനിലില്ല. കേരളത്തിലെ ഗ്രാമങ്ങളിൽ കാണുന്ന ശരാശരി ചെറുപ്പക്കാരനിലേക്ക്​ കാമറ തിരിക്കുക മാത്രമാണ്​ സത്യൻ അന്തിക്കാട്​ ചെയ്യുന്നത്​. അതിഭാവുകത്വങ്ങളില്ലാതെ ഇൗ മലയാളി ജീവിത​ത്തെ കാമറയിലേക്ക്​ ഒപ്പിയെടുക്കാനും അദ്ദേഹത്തിന്​ കഴിഞ്ഞിട്ടുണ്ട്​. നർമ്മത്തി​​െൻറ മേ​െമ്പാടി കൂടി ചേർത്ത്​ രസകരമായി തന്നെ പ്രകാശ​​െൻറ കഥ സംവിധായകൻ വരച്ചിടുന്നുണ്ട്​.

ഇന്ത്യൻ പ്രണയ കഥ, മഹേഷി​​െൻറ പ്രതികാരം, തൊണ്ടിമുതലും ദൃസാക്ഷിയും തുടങ്ങിയ ചിത്രങ്ങളിൽ കണ്ട ഫഹദ്​ ഫാസിലി​​െൻറ തുടർച്ച തന്നെയാണ്​ ഞാൻ പ്രകാശനിലും കാണാനാവുക. സ്വാഭാവിക അഭിനയത്തിലുടെ അത്രമേൽ അമ്പരിപ്പിക്കുന്നുണ്ട്​ ഫഹദ്​. സിനിമയുടെ  ഒഴുക്കിന്​ കരുത്താകുന്നത്​ ഫഹദി​​െൻറ അഭിനയം തന്നെയാണ്​. 

njan-prakashan-54

മോഹൻലാലിന്​ ശേഷം തമാശ രംഗങ്ങൾ ഇത്ര തൻമയത്വത്തോടെ അവതരിപ്പിക്കാൻ പുതുമുഖ നടൻമാരിൽ ഫഹദ്​ ഫാസിലിന്​ മാത്രമേ സാധിച്ചിട്ടുള്ളുവെന്ന്​ ഒരിക്കൽ കൂടി അടിവരയിടുകയാണ്​ പ്രകാശനും. പ്രകാശനായി ജീവിക്കുകയായിരുന്നു ഫഹദ്​. കേരളത്തിലെ ഒരു ശരാശരി ചെറുപ്പക്കാര​​െൻറ എല്ലാവിധ മാനറിസങ്ങളും സൂക്ഷ്​മ തലത്തിൽ തന്നെ ഫഹദ്​ ഒപ്പിയെടുക്കുന്നുണ്ട്​.

ഫഹദ്​ കഴിഞ്ഞാൽ ശ്രീനിവാസ​​െൻറ ഗോപൽ ജിയാണ്​ ചിത്രത്തിലെ മറ്റൊരു ഹൈലൈറ്റ്​. ശ്രീനിവാസനും ഫഹദ്​ ഫാസിലും ചേർന്നുള്ള രംഗങ്ങൾ തിയേറ്ററിൽ ചിരി പടർത്തുന്നുണ്ട്​. നായികമാരായെത്തിയ നിഖില വിമൽ, അഞ്​ജു കുര്യൻ എന്നിവരും അവരവരുടെ വേഷങ്ങൾ മനോഹരമാക്കി. ഷാൻ റഹ്​മാ​​െൻറ സംഗീതവും എസ്​. കുമാറി​​െൻറ ഛായാഗ്രഹണവും സിനിമയോട്​ ചേർന്ന്​ നിൽക്കുന്നതാണ്​​.

sreenivasan-fahad-fasil

മലയാളിക്ക്​ മുന്നിൽ വെച്ചിരിക്കുന്ന കണ്ണാടിയാണ്​ ഞാൻ പ്രകാശൻ എന്ന സിനിമ. കാണുന്ന എല്ലാവർക്കും അവരവരുടെ ജീവിതവുമായി സാമ്യം തോന്നുന്ന ഒരു രംഗമെങ്കിലും ഇതിൽ നിന്ന്​ കണ്ടെത്താൻ സാധിക്കും. സത്യൻ അന്തിക്കാട്​ ചിത്രങ്ങളിലെ ആവർത്തന വിരസത പ്രകാശനിലും ഉണ്ടെന്ന വിമർശനങ്ങൾ ഉയർന്നേക്കാം. എങ്കിലും സിനിമ തുടങ്ങി കഴിഞ്ഞാൽ നായക​​െൻറ ജീവിതത്തിലുടെ പ്രേക്ഷകനും സഞ്ചരിച്ച്​ തുടങ്ങും. അയാളുടെ തമാശകൾക്കൊപ്പം ചിരിച്ചും സങ്കടങ്ങളിൽ ചെറുതായൊന്ന്​ നൊമ്പരപ്പെട്ടും മാത്രമേ ചിത്രം കണ്ട്​ പൂർത്തിയാക്കാനാവു. 

പഴയ വീഞ്ഞ്​ പുതിയ കുപ്പിയിൽ നിറച്ചാണ്​ സംവിധയാകനും തിരക്കഥാകൃത്തും വിളമ്പുന്നതെങ്കിലും അതി​​െൻറ ലഹരി ഒട്ടും തന്നെ നഷ്​ടപ്പെട്ടിട്ടില്ലെന്ന്​ തെളിയിക്കുന്നതാണ്​ ചെറു നർമ്മങ്ങളിലൂടെ മുന്നേറുന്ന പ്രകാശ​​െൻറ ജീവിതം. ക്രിസ്​മസ്​ അവധിക്കാലത്ത്​ എന്തുകൊണ്ടും കുടുംബസമേതം കാണാൻ കഴിയുന്ന ഫീൽ ഗുഡ്​ ചിത്രമാണ്​ ഞാൻ പ്രകാശൻ.

Loading...
COMMENTS