Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_rightമാജിദ്​ മജീദിയുടെ...

മാജിദ്​ മജീദിയുടെ ബോളിവുഡ്​ മാജിക്​ 

text_fields
bookmark_border
Beyond-The-Clouds
cancel

മനുഷ്യ​​​ന്‍റെ ഉള്ളിലെ അണമുറിയാത്ത നന്മയുടെയും സ്​നേഹത്തി​​​ന്‍റെയും കഥകൾ അദ്രപാളിയിൽ അവതരിപ്പിച്ച ഇറാനിയൻ സംവിധായകനാണ്​ മാജിദ്​ മജീദി. കുഞ്ഞുങ്ങളിലെ നിഷ്​കളങ്കത വരച്ച്​ കാണിച്ച 'ചിൽഡ്രൻ ഒാഫ്​ ഹെവൻ' അദ്ദേഹത്തെ മലയാളി ചലച്ചിത്രാസ്വാദക​ന്‍റെ പ്രിയപ്പെട്ട സംവിധായകനാക്കി. സാധാരണക്കാര​ന്‍റെ ജീവിത കഥകളുടെ ദിശ്യാവിഷ്​കാരത്തി​ന്‍റെ മൗലികത​യാൽ അദ്ദേഹത്തി​ന്‍റെ സിനിമകൾ ലോകശ്രദ്ധ പിടിച്ചുപറ്റി. മജീദിയുടെ 'സോങ്ങ്​ ഒാഫ്​ സ്​പാരോസ്​', 'കളർ ഒാഫ്​ പാരഡൈസ്', 'ബാരൺ' തുടങ്ങിയ സിനമകളെല്ലാം മലയാളി ​പ്രേക്ഷകൻ നിറകൈയടിയോടെയാണ്​​ സ്വീകരിച്ചിട്ടുള്ളത്​​. 

Beyond-The-Clouds

മാജിദ്​ മജീദി ആദ്യമായി ഒരു ഒരുക്കിയ ബോളിവുഡ്​ സിനിമയാണ്​ 'ബിയോണ്ട്​ ദി ക്ലൗഡ്​സ്​' (മേഘങ്ങൾക്കുമപ്പുറം). അദ്ദേഹത്തി​ന്‍റെ ആദ്യ ഇതര ഭാഷാചിത്രമാണിത്​. മുംബൈ മഹാനഗരത്തി​ന്‍റെ ചേരിയിൽ കഴിയുന്ന യുവാവായ അമീറി​ന്‍റെയും സ​ഹോദരി താരയുടെയും കഥയാണ്​ ബി​യോണ്ട്​ ദി ക്ലൗഡ്​സ് പറയുന്നത്​​. നഗരത്തിലെ മയക്കുമരുന്ന്​ വിതരണക്കാരനായ അമീറിനെ തേടിയെത്തുന്ന പൊലീസിൽ നിന്ന്​ രക്ഷിക്കാൻ ശ്രമിക്കുന്ന താര ജയിലിലാകുന്നതാണ്​ സിനിമയുടെ പ്രമേയം. താര ജയിലിലാകുന്നതോടെ ഇരുവരുടെയും ജീവിതത്തിൽ പുതിയ ബന്ധങ്ങൾ രൂപപ്പെടുന്നു. 

Beyond-The-Clouds

ജയിലിൽ രോഗിയായ യുവതിയുടെ കുഞ്ഞുമായി താരയും താരയെ ബലാത്സംഗം ​ചെയ്യാൻ ശ്രമിച്ച്​ മരണത്തോട്​ മല്ലിടുന്ന അക്ഷിയുടെ കുടുംബവുമായി അമീറും വേർപിരിയാനാവാത്ത വിധം അടുക്കുന്നു. അക്ഷി മരിച്ചാൽ കൊലപാതക കുറ്റത്തിന്​ താര ജീവിത കാലം മുഴുവൻ ജയിലിൽ കിടക്കേണ്ടി വരും. തടവറയുടെ നോവി​ന്‍റെയും കണ്ണീരി​ന്‍റെയും പിടിയിൽ നിന്ന്​ സ്വാതന്ത്ര്യം നേടാനുള്ള വെമ്പലിലാണ്​ താര. അവളെ പുറത്തിറക്കാനുള്ള നെ​േട്ടാട്ടത്തിൽ അമീറും. മയക്കുമരുന്ന്​ മാഫിയയുടെ ചൂഷണത്തിന്​ ഇരയാകുന്ന അമീറി​ന്‍റെയും പലരുടെയും കിടപ്പറ പങ്കിടാൻ വിധിക്കപ്പെട്ട താരയുടെ ഒറ്റപ്പെടലി​ന്‍റെയും സംഭവ ബഹലുമായ ജീവിതം വളരെ ലളിതമായാണ്​ മജീദി ചിത്രീകരിച്ചിരിക്കുന്നത്​. അനാഥരായ അമീറും താരയും പ്രകടിപ്പിക്കുന്ന വെറുപ്പും ദേഷ്യവും സഹതാപവും നിശ്ചയദാർഢ്യവും സ്​നേഹവും സിനിമക്ക്​ തീഷ്​ണത പകരുന്നു​.

Beyond-The-Clouds

മാജിദ്​ മജീദിയുടെ കഥ പറച്ചിലി​ന്‍റെ മാസ്​കരികത സിനിമയിലുടനീളം കാണാം. മറ്റെല്ലാ സിനിമയിലും പോലെ ബി​യോണ്ട്​ ദി ക്ലൗഡ്​സിലും കുഞ്ഞുങ്ങൾ വ്യത്യസ്​ത വേഷങ്ങളിലെത്തുന്നുണ്ട്​. ജയിലിൽ താരയുടെ കൂട്ടുകാരനാണ്​ ചോട്ടു. ജയിലിൽ ജനിച്ചതിനാൽ ഒരിക്കൽ പോലും ആകാശത്ത്​ ചന്ദ്രനെ കാണാത്ത അവന്​ താര ചന്ദ്രനെ കാണിച്ചു കൊടുക്കാൻ ശ്രമിക്കുന്ന രംഗവും താരയില്ലാത്ത വീട്ടിൽ അഭയം തേടുന്ന അക്ഷിയുടെ തമിഴ്​ കുടുംബ​​ത്തിലെ കുഞ്ഞുങ്ങളെ ‘മുക്കാല മുക്കാബുല ലൈല’ എന്ന പാട്ട്​ വെച്ച്​ നൃത്തം ചെയ്യുന്ന അമീറി​ന്‍റെ രംഗവും ചിത്രത്തിന്​ എരിവും പുളിയും പകർന്നിട്ടുണ്ട്​. പുരുഷ​ന്‍റെ ചൂഷണത്തിനും ആക്രമണത്തിന്​ ഇരയാക്കപ്പെട്ടിട്ടും നിരപരാധികളായി ജയിലിൽ കഴിയുന്നവരാണ്​ പല സ്​ത്രീകളും. പുറത്ത്​ നിരവധി പെൺകുട്ടികൾ പുരുഷ​ന്‍റെ വലയിലകപ്പെട്ടു കൊണ്ടിരിക്കുന്നു. എന്നിരുന്നാലും മനസിൽ നന്മ കാത്തു സൂക്ഷിക്കുന്ന ഒരുപാട്​ മനുഷ്യർ നഗരത്തിലെ ആൾക്കൂട്ടത്തിലുണ്ടെന്ന്​ ചിത്രം പറയുന്നു. 
Beyond-The-Clouds
ബ്രിട്ടീഷ്​ അധിനിവേശ കാലത്തി​ന്‍റെ പ്രതാപം ബാക്കിവെച്ച പഴയ മുംബൈയിലാണ്​ സിനിമ ചിത്രീകരിച്ചിരിക്കുന്നത്​. നഗരത്തി​ന്‍റെ ഉൗടുവഴികളിലൂടെയും ആൾക്കൂട്ടത്തിലൂടെയുമാണ്​ കാമറ സഞ്ചരിക്കുന്നത്​. നഗരത്തി​ന്‍റെ സൗന്ദര്യവും സമ്പന്നതയും ഒപ്പിയ ദൃശ്യങ്ങൾക്കൊപ്പം അമ്പരചുംബികൾക്കിടയിൽ സാധാരണക്കാര​ന്‍റെ കുടിലുകളിലെ അതിർവരമ്പുകളില്ലാത്ത ബന്ധങ്ങളുടെ ദൃശ്യങ്ങളുമുണ്ട്​. ഡാനി ബോയലി​ന്‍റെ സ്ലം ഡോഗ്​ മില്ല്യനയറാണ്​ ഇതിന്​ മുമ്പ്​ മുംബൈ തെരുവി​ന്‍റെയും ചേരിയുടെയും വേറിട്ട കഥ പറഞ്ഞ മറ്റൊരു ചിത്രം. പണത്തി​ന്‍റെയും പകയുടെയും വൃത്തിഹീനമായ നഗരത്തെയാണ്​ ഡാനി ബോയൽ അവതരിപ്പിച്ചതെങ്കിൽ, ആരും കാണാതെ പോകുന്ന നഗരത്തി​ന്‍റെ കാരുണ്യത്തി​ന്‍റെയും സഹാനുഭൂതിയുടെയും അതിഭാവുകത്വമാണ്​ 'ബി​യോണ്ട്​ ദി ക്ലൗഡ്​സ്'​.

Beyond-The-Clouds

അമീറിനെ ഇഷാൻ ​ഖേത്തറും താരയെ മലയാളിയായ മാളവിക മോഹനനുമാണ്​ അവതരിപ്പിച്ചത്​. പട്ടം പോലെ, നിർണായകം തുടങ്ങിയ മലയാള സിനിമകളിൽ പ്രധാന വേഷങ്ങൾ ചെയ്​ത താരമാണ്​ മാളവിക. സംവിധായകനും ഛായാഗ്രാഹകനുമായ ഗൗതം ഘോഷ്​, കന്നഡ സിനിമയിലെ പ്രമുഖ താരമായ ജി.വി. ശാരദ, ശശാങ്ക്​ ഷിൻഡെ തുടങ്ങിയവരാണ്​ പ്രധാന വേഷങ്ങളിലെത്തുന്നത്​. എ.ആർ. റഹ്​മാനാണ്​ പശ്ചാത്തല സംഗീതം നൽകിയിരിക്കുന്നത്​. 

Beyond-The-Clouds

ലഗാൻ, വീർ സാര തുടങ്ങിയ ബോളിവുഡിലെ സൂപ്പർഹിറ്റുകൾക്ക്​ കാമറ ചലിപ്പിച്ച അനിൽ മേത്തയുടെ കാമറ പകർത്തിയ ദൃശൃങ്ങൾ അവിസ്​മരണീയമാണ്​. ഒരു വിദേശിയുടെ കണ്ണിലൂടെയാണ്​ മുംബൈ നഗരത്തെയും ഛത്രപതി ശിവാജി ടെർമിനൽസ്​ സ്​റ്റേഷനും അലക്കുകാരുടെ കേന്ദ്രമായ ധോബിഘട്ടും ചേരിയും മജീദി അവതരിപ്പിച്ചത്​. അതുകൊണ്ട്​ തന്നെ മുംബൈ പരിചിതമല്ലാത്തവർക്ക്​​ വേറിട്ട ദൃശ്യാനുഭവമാണ്​ സിനിമ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Majid Majidimalavika mohananbeyond the cloudsIshaan KhatterBollywood NewsMovies Review
News Summary - Movie Review of Beyond The Clouds, Majid Majidi Film -Movies Review
Next Story