Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_rightമാസല്ല, ഈ ഒടിയൻ...

മാസല്ല, ഈ ഒടിയൻ (റിവ്യൂ)

text_fields
bookmark_border
Odiyan
cancel

മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ, പാലക്കാടൻ ഗ്രാമങ്ങൾക്ക്​ മാത്രം സുപരിചിതമായ മ ിത്തിനെ തിരശ്ശീലയിലേക്ക്​ ആവിഷ്​കരിക്കനുള്ള ശ്രമം ആണ്. ഗർഭിണിയായ സ്​ത്രീയുടെ മറുപിള്ളയെ ഉപയോഗിച്ച്​ ഒടിമര ുന്നുണ്ടാക്കി അത്​ ചെവിയിൽ വെച്ച്​ ഒടിയനായി മാറുന്ന ആളുകളെ കുറിച്ചുള്ള കഥകൾ പാലക്കാടൻ ​ഗ്രാമീണ ജനതയ്ക്ക് പുത ുമയല്ല. ഇത്തരത്തിലുള്ള ഒടിയനായ മാണിക്യന്‍റെ കഥയാണ്​​ സിനിമ പറയുന്നത്.

നിരവധി തവണ പാലക്കാട്​ മലയാള സിനിമയ ിൽ മുഖം കാണിച്ചിട്ടുണ്ട്. ഗ്രാമീണഭംഗി ചിത്രീകരിക്കാനായി സംവിധായകർ എത്താറുള്ളത്‌ ഇൗ വള്ളുവനാടൻ ഗ്രാമങ്ങളിലേ ക്കാണ്​. എങ്കിലും ഒടിയൻ പോലെ പാലക്കാടിനെ ചുറ്റിപ്പറ്റി നിലനിൽക്കുന്ന ​െഎതിഹ്യങ്ങൾ സിനിമക്ക്​ അത്ര കണ്ട്​ വി ഷയമായിട്ടില്ല. മോഹൻലാൽ എന്ന സൂപ്പർ സ്റ്റാർ ഓടിയനായി വരുമ്പോൾ ആരാധക പ്രതീക്ഷകൾ വാനോളം ഉയരുക സ്വാഭാവികമാണ്. വൻ പ്രതീക്ഷവെച്ച് എത്തിയവർക്കൊപ്പം ഉയരാൻ ഒടിയന്​ കഴിഞ്ഞിട്ടുണ്ടോ എന്ന കാര്യം സംശയമാണ്​.

വാരണാസിയിലാണ്​​ ഒടിയ​​​​​​െൻറ ആദ ്യ രംഗം ആരംഭിക്കുന്നത്​. 15 വർഷം മുമ്പ്​ തേങ്കുറിശ്ശിയിൽ നിന്ന്​ നാടുവിട്ട്​ നിരവധി ദേശങ്ങളിലുടെ ചുറ്റിത്തിരിഞ്ഞതിന്​ ശേഷം വാരണാസിയിൽ എത്തിയിരിക്കുകയാണ്​ ഒടിയൻ മാണിക്യൻ. വാരണാസിയിൽ നിന്ന്​ വർഷങ്ങൾക്ക്​ ശേഷം മാണിക്യൻ തേങ്കുറിശ്ശിയിൽ എത്തുന്നതോടെയാണ്​ ഒടിയൻ കഥ പറഞ്ഞു​ തുടങ്ങുന്നത്​. പിന്നീട്​ അയാൾ ഭൂതകാലത്തേക്ക്​ സഞ്ചരിക്കുകയാണ്​. ഒടിയൻ മാണിക്യ​നെ കുറിച്ച്​ തേങ്കുറിശ്ശിയിൽ പലരുടെയും ഒാർമകളിലുടെയാണ്​ സിനിമ പിന്നീട്​ സഞ്ചരിക്കുന്നത്​. ആ സഞ്ചാരങ്ങളിൽ മാണിക്യ​ന്‍റെ പ്രണയവും നിസ്സഹായതയും പ്രതികാരവുമെല്ലാം വരച്ചിടുന്നുണ്ട്​.

Odiyan

ഒടിയൻ മാണിക്യന്‍റെ ഭൂതകാലത്ത്​ പ്രേക്ഷകൻ പ്രതീക്ഷിക്കുന്ന ചടുലതയും വേഗവും നൽകുന്നതിൽ പരാജയപ്പെടുന്നിടത്താണ്​ ഒടിയൻ ഒരു ശരാശരി ചിത്രമായി ഒതുങ്ങുന്നത്​. മികച്ചൊരു പ്രമേയമുണ്ടായിട്ടും അത്​ പൂർണതയിലെത്തിക്ക​ുന്നതിൽ സംവിധായകൻ പരാജ​യപ്പെട്ടുവെന്ന്​ വേണം കരുതാൻ. സിനിമ പുറത്തിറങ്ങുന്നതിന്​ മുൻപ് ശ്രീകുമാർ മേനോൻ അവകാശപ്പെട്ടിരുന്നത്​ ഒരു ബ്രഹ്​മാണ്ഡ ചിത്രമായിരിക്കും ഒടിയനെന്നായിരുന്നു. ഇൗ പ്രതീക്ഷയുമായാണ്​ ആരാധകർ തിയേറ്ററുകളിലെത്തിയത്​. എന്നാൽ, അങ്ങിനെയൊരു ചിത്രം പ്രതീക്ഷിച്ചവർക്ക്‌ മുന്നിൽ സാധാരണ ചിത്രം മാത്രമായി ഒടിയൻ മാറി.

Odiyan

മോഹൻലാൽ എന്ന നടനെ സംബന്ധിച്ചടത്തോളം വെല്ലുവിളിയാകുന്ന വേഷമല്ല മാണിക്യ​ന്‍റേത്​​. മോഹൻലാലിലെ അഭിനയശേഷിയെ ഉപയോഗപ്പെടുത്താനും സിനിമക്കായില്ല എന്ന് തോന്നി. രണ്ടാം വരവിൽ മഞ്​ജുവാര്യർക്ക്​ പഴയ മഞ്​ജുവി​​​​​​െൻറ നിഴൽ മാത്രമാണെന്ന്​ വിമർശനങ്ങൾ ഉയർന്നിരുന്നു. അനായാസ അഭിനയത്തിൽ നിന്ന്​ മാറി രണ്ടാം വരവിലുണ്ടായിരുന്ന ഇടർച്ച ഒടിയനിലും പ്രകടമാവുന്നുണ്ട്​. നായകനെക്കാളും ഒരുപടി ഉയർന്ന വില്ലൻ വേഷങ്ങൾ അവതരിപ്പിച്ച നടനാണ്​ പ്രകാശ്​ രാജ്​. ഒടിയനിലെ രാവുണ്ണിയായും പ്രകാശ്​ രാജ്​ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്​.

സംഗീതവും കാമറയുമാണ്​ ഒടിയനിലെ എടുത്തു​ പറയേണ്ട രണ്ട്​ കാര്യങ്ങൾ. എം. ജയചന്ദ്രൻ ഇൗണം നൽകിയ ഗാനങ്ങളെല്ലാം ഒന്നിനൊന്ന്​ മികച്ചതാണ്​​. സാം സി.എസി​​​​​​െൻറ പശ്​ചാത്തല സംഗീതവും സിനിമക്ക്​ ചേർന്നു​ നിൽക്കുന്നതാണ്​. തേങ്കുറിശ്ശിയുടെ സൗന്ദര്യം ഒപ്പിയെടുക്കുന്നതിൽ ഷാജി കുമാറി​ന്‍റെ കാമറ വലിയ പങ്കുവഹിച്ചിട്ടുണ്ട്​. ഒടിയനിലെ രാത്രികാല ദൃശ്യങ്ങൾ മനോഹരമായി കാമറയിൽ പകർത്താൻ ഛായാ​ഗ്രാഹകന്​ സാധിച്ചിട്ടുണ്ട്​.

Odiyan

ആദ്യ ദിവസങ്ങളിലെ ​പ്രതികരണങ്ങൾ വിലയിരു​ത്തു​േമ്പാൾ അമിതമായ പ്രതീക്ഷ ഒടിയന്​ വിനയായെന്ന്​ വേണം കരുതാൻ. ബാഹുബലി റേഞ്ചിലുള്ള ഒരു ബ്രഹ്​മാണ്ഡ ചിത്രവും ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളിലൂടെ ആവേശത്തി​ന്‍റെ മുൾമുനയിൽ നിർത്തുന്ന നായകനുമെല്ലാം പ്രതീക്ഷിച്ച് ഒടിയന്​ ടിക്കറ്റെടുത്താൽ നിരാശയായിരിക്കും.

ചില രംഗങ്ങളിൽ ചെറിയ ആവേശമുയർത്താൻ സിനിമക്ക്​ കഴിയുന്നുണ്ടെങ്കിലും അത്​ നില നിർത്തുന്നതിൽ ഒടിയൻ പരാജയപ്പെടുന്നുണ്ട്​. കൊട്ടിഘോഷിച്ച ക്ലൈമാക്​സ്​ രംഗം ശരാശരിക്കും താഴെയാണ്​. ഒടിയനായുള്ള മാണിക്യന്‍റെ പരകായ പ്രവേശം നടക്കുന്ന രംഗങ്ങളിൽ ഗ്രാഫിക്​സി​​​​​​െൻറ സാധ്യത കുറച്ച്​ കൂടി മികച്ച രീതിയിൽ ഉപയോഗിക്കാമായിരുന്നു. ഗ്രാഫിക്​സിന്‍റെ കൂടി സഹായത്തോടെ ഒടിയൻ മാണിക്യ​ന്‍റെ ഒടിവെക്കൽ രംഗങ്ങൾ ചിത്രീകരിച്ചിരുന്നുവെങ്കിൽ ആരാധകരെ ത്രസിക്കുന്ന മാസ്​ രംഗങ്ങൾ പിറവിയെടുത്തേനെ.

Odiyan

ഇതുവരെ ആരും പറയാത്ത കഥയാണ്​ ഒടിയൻമാരുടേത്​. ഒരു കാലത്ത്​ സവർണ്ണർ അവർണ്ണരെ പൊതുസമൂഹത്തിൽ നിന്ന്​ മാറ്റി നിർത്താൻ അവരെ ഒടിയനായി മുദ്രകുത്തിയിരുന്നതായി വിലയിരുത്തലുകളുണ്ട്​. സവർണ്ണർക്കെതിരായ അവർണ്ണ​​​​​​െൻറ പ്രതിരോധമായിരുന്നു ഒടിയൻമാരിലുടെ വെളിപ്പെട്ടതെന്നും ചിലർ ​അഭിപ്രായപ്പെടുന്നുണ്ട്​. ഇത്തരത്തിൽ വലിയ പ്രാധാന്യമുള്ള വിഷയമാണ്​ ഒടിയൻ. ഇതിനെ കുറിച്ചൊന്നും സിനിമ ചർച്ച ചെയ്യുന്നില്ല. മാസും ക്ലാസുമൊന്നും പ്രതീക്ഷിക്കാതെ വരുന്നവർക്ക് കാണാവുന്ന ചിത്രമാണ് ഒടിയൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MohanlalManju WarrierodiyanMovies Reviewva sreekumar menon
News Summary - Mohan lal movie Odiyan Review -Movies Review
Next Story