Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_rightകുമ്പളങ്ങിയിലെ മനോഹര...

കുമ്പളങ്ങിയിലെ മനോഹര രാത്രികൾ -റിവ്യൂ

text_fields
bookmark_border
kumbalangi First Images
cancel

സിനിമാറ്റിക് പരിസരങ്ങളിൽ നിന്ന് മലയാള സിനിമ എന്നോ റിയലിസ്റ്റിക് പരിസരത്തിലേക്ക്‌ കൂടുമാറി. നല്ല സിനിമകൾ മാത ്രം സ്വപ്നം കണ്ട യുവാക്കളുടെ കൂട്ടായ്മയായിരുന്നു ആ കൂട് മാറ്റത്തിന് പിന്നിൽ. ദിലീഷ് പോത്തൻ, ലിജോ ജോസ് പെല്ലിശ് ശേരി, ആഷിഖ് അബു, അമൽ നീരദ്, സമീർ താഹിർ, സകരിയ എന്നിവർ കടന്ന് ആ പങ്കായം ഇപ്പോൾ തുഴയുന്നത് മധു സി. നാരായണാണ്. അത്രമേൽ മനോഹരമായി മധു, കുമ്പളങ്ങിയിലെ രാത്രി കാഴ്ചകളിലൂടെ ആരാധകരുടെ ഹൃദയത്തിലേക്ക് വഞ്ചി തുഴഞ്ഞിരിക്കുന്നു. പോത്തേട ്ടൻ ബ്രില്ല്യൻസിനെ പോലെ മധുവും ഇനി മലയാള സിനിമാ ചർച്ചകൾക്ക് ചൂടു പിടിപ്പിക്കുമെന്ന് ഉറപ്പിക്കാം.

കൊച്ചിക്ക്‌ അടുത്തുള്ള കു മ്പളങ്ങി കേരളത്തിലെ ആദ്യത്തെ മാതൃക വിനോദ സഞ്ചാര ഗ്രാമമാണ്‌. കുമ്പളങ്ങിയിലേക്കുള്ള ചെറിയ സഞ്ചാരം തന്നെയാണ് സി നിമ. എന്നാൽ, അവസാനം ആ യാത്ര മുഴുവനാകുമ്പോൾ തിരിച്ചുവരാൻ കഴിയാതെ ആ തുരുത്തിൽ ഒറ്റക്കിരുന്ന് കുറേ നേരം പൊട്ടിക് കരയാനായെങ്കിലെന്ന് നിങ്ങൾക്ക് തോന്നും.

കുമ്പളങ്ങിയിലെത്തുന്ന ഒാരോരുത്തരും അവിടെയുള്ള മനുഷ്യരിൽ സജിയെയ ും ബോബിയെയും ബോണിയെയും ഫ്രാങ്കോയെയും തിരയും. അതുമല്ലെങ്കിൽ യഥാർഥ ജീവിതത്തിൽ ഷമ്മിയെ പോലെയാണോ താനെന്ന് ആലോചിച ്ച് ആശങ്കപ്പെടും. ചിത്രത്തിലെ സജിയും ബോണിയും ബോബിയും ഫ്രാങ്കോയും ഷമ്മിയുമെല്ലാം സമൂഹത്തിലെ ഒറ്റപ്പെട്ട തുരു ത്തുകളിലെ സമൂഹ്യ ജീവിതങ്ങളാണ്. ആ ജീവിതങ്ങളെ പ്രത്യേകം തന്നെ പറയേണ്ടതുണ്ട്.

< div class="img">

സ്നേഹിക്കുന്ന സജി
സ്നേഹ ം മാത്രം പകുത്ത് നൽകുന്ന കഥാപാത്രമാണ് സൗബിന്‍റെ സജിയെന്ന കഥാപാത്രം. കഴിഞ്ഞ വർഷം സുഡാനിയിലെ മജീദ് ആയി മികച്ച കഥാപാത്രമെന്ന വിശേഷണം സൗബിൻ നേടിയിരുന്നു. എന്നാൽ, മജീദിൽ നിന്നും വീണ്ടും ഉയർച്ച‍യിലേക്ക് പോകുന്ന സൗബിനെയാണ് കുമ്പളങ്ങിയിൽ കാണാനാ‍യത്. കൊമേഡിയൻ എന്നതിലുപരി സ്വഭാവ നടൻ എന്ന തലത്തിലേക്കാണ് അദ്ദേഹം ഉയർന്നത്. ഒരർഥത്തിൽ സജിയുടെയും സഹോദരങ്ങളുടെയും കഥയാണ് കുമ്പളങ്ങി നൈറ്റ്സ്. സജിയില്ലെങ്കിൽ കുമ്പളങ്ങി തന്നെ അപൂർണമാണ്.

സ്നേഹം മാത്രം നൽകാനറിയുന്ന സജിയാണ് ആ കുടുംബത്തിന്‍റെ നായകൻ. ഗൃഹനാഥനെ പോലെ സഹോദരങ്ങളെ അയാൾ നോക്കുന്നു. ഒറ്റനോട്ടത്തിൽ സജി ലക്ഷ്യമില്ലാത്ത ജീവിതം നയിക്കുന്ന വീട് നോക്കാനറിയാത്ത ജേഷ്ഠനാണ്. എന്നാൽ, തന്‍റെ സഹോദരങ്ങൾ ഒരിക്കലും ഒറ്റക്കല്ലെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ അവരിലൊരാളായി മാത്രം ജീവിക്കാനാണ് ശ്രമിക്കുന്നത്. അതിനാലാണ് ബോണിയുടെ അടിയിൽ അയാൾ ഒറ്റപ്പെട്ട് പോകുന്നത്, തനിക്കാരുമില്ലാതായെന്ന് കരുതി ജീവിതത്തിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്നത്.

എന്നാൽ, ഒളിച്ചോട്ടമല്ല ജീവിതമെന്നും കരയേണ്ട സമയത്ത് കരയണമെന്നും ചിരിക്കേണ്ട സമയത്ത് ചിരിക്കണമെന്നും അയാൾ കാണിച്ച് തരുന്നു. വീണ്ടും സ്​​േനഹവും പ്രണയവും മാത്രം നൽകി കോഴി തന്‍റെ കുഞ്ഞുങ്ങളെ ചിറകിലൊളിപ്പിക്കാൻ ശ്രമിക്കുന്നത് പോലെ സഹോദരങ്ങളെ നോക്കുന്നു. അതിനിടയിലേക്ക് വേറെയും അതിഥികൾ അവരോടൊപ്പം ചേരുന്നു. അവർക്കും നിരുപാധിക സ്നേഹം മാത്രമാണ് അയാൾ നൽകുന്നത്. ഒരർഥത്തിൽ നമ്മുടെ വീടുകളിലോ അയൽപക്കങ്ങളിലോ നമുക്ക് നിരവധി സജിമാരെ കാണാം. സ്നേഹം മാത്രം നൽകി മറ്റുള്ളവരുടെ ജീവിതത്തിൽ വിളക്കായി അവരിലെ തുരുത്തിലേക്ക് തോണി തുഴയുന്നയാൾ.

കപട മലയാളിയെ പ്രതിനിധീകരിക്കുന്ന ഷമ്മി
ഫഹദ് ഫാസിൽ, കംപ്ലീറ്റ് ആക്ടർ എന്ന വിശേഷണത്തിന് എന്നും അർഹനെന്ന് വീണ്ടും ഷമ്മിയിലൂടെ തെളിയിച്ചു. കേരളത്തിന്‍റെ കപട മലയാളി ബോധത്തിന്‍റെ പ്രതിനിധിയാണ് അയാൾ. ആണത്ത മേൽക്കോയ്മയിലൂടെ മാത്രമേ ഒരു സമൂഹം നിലനിൽക്കുകയുള്ളു എന്ന് കരുതുന്നയാളാണ് ഷമ്മി. ചിരിച്ച് കാണിക്കുമെങ്കിലും അയാൾ എത്രമാത്രം ബോറനാണെന്നും വെറുപ്പിക്കലാണെന്നും നമുക്ക് തോന്നും.

പുറമേക്ക് ചിരിച്ച് അകം മുഴുവൻ അഹങ്കാരത്തിന്‍റെ അഹംഭാവത്തിന്‍റെ കൊടിമുടി തീർത്തവർക്ക് മുന്നിലേക്ക് തുറന്നുവെച്ച കണ്ണാടിയാണ് ഷമ്മി. അത്തരം കപട മനുഷ്യർ എത്രമാത്രം ബോറൻമാരാണെന്ന് ചിത്രം കാണിച്ചുതരുന്നു. ഇത്തരം മനുഷ്യരുടെ കാപട്യം പുറത്തു വരുമ്പോൾ അതിനെ ഭ്രാന്തായി മാത്രം കാണരുത്. അയാളൊരിക്കലും ഭ്രാന്തനുമല്ല. കാപട്യം അഭിനയിച്ച് അതൊരിക്കൽ തകരുമ്പോൾ തന്‍റെ അഹംഭാവവും അധികാരവും സ്ഥാപിച്ച് കിട്ടാൻ േവണ്ടി കാട്ടുന്ന പരാക്രമമാണ് ഭ്രാന്ത്. ആദ്യമേ ഷമ്മിയുടെ അധികാര-ആണത്ത മനോഭാവത്തിന് തക്കതായ ശിക്ഷ ലഭിച്ചിരുന്നുവെങ്കിൽ അയാൾ എന്നേ നന്നായേനെ. മലയാളികൾ വെള്ളവും വളവും കൊടുത്ത് വളർത്തുന്ന നിരവധി കാപട്യ ലോകത്തിന്‍റെ പ്രതിനിധിയാണ് അയാൾ. മലയാള സിനിമ ഫഹദിന് മുമ്പും ശേഷവുമെന്ന് ഒന്ന് കൂടി ഉറപ്പിക്കാൻ കുമ്പളങ്ങിയിലൂടെ അദ്ദേഹത്തിനായി.

ബോണിയായി ഭാസി
ശ്രീനാഥ് ഭാസിയുടെ കഥാപാത്രങ്ങളിൽ ഏറ്റവും മികച്ച കഥാപാത്രം തന്നെയാവും ബോണി. മൗനാനുരാഗത്തിന്‍റെ പ്രതിനിധിയാണ് അയാൾ. ചെറിയ സഹോദരനോടും കാമുകിയോടും മാത്രമാണ് അയാൾ സ്നേഹം പ്രകടിപ്പിക്കുന്നത്. എന്നാൽ, ബോണിയുടെ നോട്ടം മാത്രം മതി മറ്റുള്ളവരോടുളള അയാളുടെ കരുതലും പ്രണയവും മനസിലാക്കാൻ. എല്ലാ വികാരവും ഉള്ളിലൊതുക്കി കഴിയുന്ന ഒരു വലിയ കടലാണ് ബോണി. ഏത് നേരം വേണമെങ്കിലും അദ്ദേഹം തിരയായി അടിച്ച് കേറും. ശ്രീനാഥ് ഭാസി വെറും ഫ്രീക്ക് പയ്യനല്ലെന്നും അയാളിൽ മികച്ച ഒരു നടനുണ്ടെന്നും ബോണി വരച്ച് കാട്ടുന്നു.

പ്രണയ നായകൻ ബോബി
ഒരു അഭിമുഖത്തിൽ ശ്യാം പുഷ്കരൻ പറഞ്ഞത് വളരെ ശരിയാണ്. എടുത്താൽ പൊങ്ങാത്ത കഥാപാത്രം ചെയ്ത് ഷൈൻ നിഗത്തിന്‍റെ കൂമ്പ് വാടിയിരിക്കുകയാണ്. അതിൽ നിന്നുള്ള മോചനമാകും ബോബിയെന്ന കഥാപാത്രം. ആ അർഥത്തിൽ ഷൈൻ നിഗമിനെ വലിയ ബാധ്യതയുള്ള പ്രാരാബ്ദമുള്ള കഥാപാത്രത്തിൽ നിന്ന് ബോബി രക്ഷപ്പെടുത്തുന്നുണ്ട്. എന്നാൽ, പ്രണയ നായകൻ എന്ന ചതുരക്കള്ളിയിൽ നിന്ന് രക്ഷപ്പെടാൻ അയാൾക്കായിട്ടില്ലെന്ന് തോന്നുന്നു. അതേസമയം, തന്നെയും പ്രണയത്തിനായി സ്വാർഥ താൽപര്യങ്ങളുള്ള യുവാവിനെ ഷൈൻ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.

ഇത്രയും റിയലിസ്റ്റായി കഥ പറഞ്ഞ ശ്യാം പുഷ്കരൻ വലിയ സല്യൂട്ട് തന്നെ അർഹിക്കുന്നു. മലയാള സിനിമക്ക് നവഭാവം നൽകാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് അയാൾ. ഒാരോ കഥയും എങ്ങിനെ റിയലിസ്റ്റിക്ക് ആക്കണമെന്ന് ശ്യാം പുഷ്കരന് നന്നായി അറിയാം. കാമ്പുള്ള കഥ മാത്രമല്ല, ആ കഥ അതേ കാമ്പിൽ ചിത്രീകരിച്ചുവെന്ന് ഉറപ്പാക്കാനും ശ്യാം ശ്രമിക്കുന്നുണ്ട്. ഇനിയും പത്മരാജന്‍റെ കഥ പറച്ചിൽ ശൈലിയോടൊപ്പം നിൽക്കാൻ കുറച്ചെങ്കിലും കഴിയുന്നുണ്ട്. ഇനിയും മികച്ച കഥകൾ ആ തൂലികയിൽ നിന്ന് പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം.

സിനിമകൾ സംവിധായകന്‍റെതാണ്. അവിടെ കാമറമാന് സംവിധായകന്‍റെ മനസ് ഒപ്പിയെടുക്കുന്ന ജോലിയാണുള്ളത്. ഷൈജു ഖാലിദ് വീണ്ടും ഞെട്ടിച്ചു. എവിടെയും മുഴച്ച് നിൽക്കാതെ കുമ്പളങ്ങിയെ കുമ്പളങ്ങിയാക്കി മാത്രം ചിത്രീകരിച്ചു. സുഡാനിയിലും സംവിധായകന്‍റെ മനസ് ഒപ്പുന്ന ഷൈജു ഖാലിദ് എന്ന കാമറമാനെ പ്രേക്ഷകർ കണ്ടതാണ്. സുശിൻ ശ്യാമിന്‍റെ സംഗീതവും ഹൃദ്യമായി.

അങ്ങിനെയെക്കെയാണെങ്കിലും ഈ സിനിമ സൗബിനും ഫഹദിനും അവകാശപ്പെട്ടതാണ്. സ്നേഹവും കാപട്യവും തമ്മിലുള്ള നേരിട്ടുള്ള യുദ്ധമാണ് സിനിമ. കാപട്യം ചീട്ട് കൊട്ടാരം പോലെ തകരുകയും സ്നേഹവും പ്രണയവും കരുതലും വിജയിക്കുകയും ചെയ്ത അതിമനോഹര ചിത്രം. ആത്യന്തികമായി പ്രണയവും സ്നേഹവും തന്നെയാണ് വിജയിക്കുകയെന്ന് സിനിമ പറയാതെ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:movie reviewmadhyamam reviewMalayalam ReviewKumbalangi nightsKumbalangi nights ReviewKumbalangi Review
News Summary - Kumbalangi Nights Movie Review
Next Story