Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_rightകരി കാലൻ കാല-Review

കരി കാലൻ കാല-Review

text_fields
bookmark_border
rajinikanth-kala
cancel

കോർപ്പറേറ്റുകളുടെ ചൂഷണങ്ങൾക്കും രാഷ്​ട്രീയ ജീർണതക്കും അഴിമതിക്കുമെതിരായെല്ലാം പോരാടുന്ന നായകർ തമിഴ്​ സിനിമയിൽ എക്കാലത്തും ഉണ്ടായിട്ടുണ്ട്​. സ്​റ്റൈൽ മന്ന​ൻ രജനീകാന്തി​​​​െൻറ മുൻ ചിത്രങ്ങളും സമാനമായ വിഷയം പ്രമേയമാക്കിയിട്ടുണ്ട്​. നല്ലവനായ നായകനും അയാളെ എതിരിടാനെത്തുന്ന ​ഭരണ-കോർപ്പ​േററ്റ്​ രംഗ​ത്തെ സ്വാധീനമുള്ളവരും തമ്മിലുള്ള പോരാട്ടങ്ങളാണ്​ ഇത്തരം സിനിമകളിലെല്ലാം കാണാൻ കഴിയുക. രണ്ടര മണിക്കൂർ നേരം നായക​​​​െൻറ അതിമാനുഷിക പ്രകടനങ്ങൾക്കപ്പുറം കാര്യമായ രാഷ്​ട്രീയം മുന്നോട്ട്​ വെക്കാൻ ഇത്തരം സിനിമകളൊന്നും ശ്രമിക്കാറില്ല. ഇവിടെയാണ്​ പാ രഞ്​ജിത്ത്​ സംവിധാനം ചെയ്യുന്ന 'കാല' വ്യത്യസ്​തമാവുന്നത്​. രജനി എന്ന സൂപ്പർതാരത്തി​​​​െൻറ ചിത്രമായിട്ട്​ കൂടി കേവലം മെലോഡ്രാമകൾ​ക്കപ്പുറം കറുപ്പി​​​​െൻറ രാഷ്​ട്രീയം മുന്നോട്ട്​ ​െവക്കാൻ കാലക്ക്​ കഴിയുന്നുണ്ട്​. 

രാഷ്​ട്രീയ പ്രവേശനം പ്രഖ്യാപിച്ച​ ശേഷം പുറത്ത്​ വരുന്ന രജനീകാന്തി​​​​െൻറ ആദ്യ ചിത്രമാണ്​ കാല. ബി.ജെ.പി പാളയത്തിലേക്ക്​ രജനി അടുക്കുന്ന എന്ന വാർത്തകൾക്കിടെയാണ്​ ചിത്രം തിയേറ്ററുകളിലെത്തുന്നത്​. എന്നാൽ, രജിനിയുടെ രാഷ്​ട്രീയ നിലപാടുകൾക്കുമപ്പുറം പാ രഞ്​ജിത്തി​​​​െൻറ ചിത്രമായിട്ടായിരിക്കും കാല അറിയപ്പെടുക. പാ രഞ്​ജിത്തി​​​​െൻറ മുൻ സിനിമകളിൽ കാണാനാവുന്ന അംബേദ്​കർ ദലിത്​ രാഷ്​ട്രീയത്തി​​​​െൻറ ബാക്കി ​തന്നെയാണ്​ കാലയിലും കാണാനാവുക. പാ രഞ്​ജിത്ത്​ എന്ന സംവിധായകന്​ അഭിമാനിക്കാൻ വകനൽകുന്ന സിനിമ തന്നെയാണിത്.

kaala-23

  കഥാപാത്ര സൃഷ്ടിയിലടക്കം ഒരു പാ രഞ്ജിത്ത് ടച്ച് കാണാം.കാലക്കൊപ്പം തന്നെ മറ്റ്​ കഥാപാത്രങ്ങൾക്ക്​ വ്യക്​തിത്വം നൽകാൻ സംവിധായകന്​ കഴിയുന്നുണ്ട്​. കാലയെ നിയന്ത്രിക്കാനും ശകാരിക്കാൻ പോലും കഴിയുന്ന ഭാര്യയായിയെത്തുന്ന സെൽവി. ത​​​​െൻറ നിലപാടുകൾ ആർക്കു മുന്നിലും ഭയമില്ലാതെ പറയുന്ന സറീന. നാട്ടുകാരുടെ പ്രക്ഷോഭങ്ങൾക്ക്​ മുന്നിൽ നിന്ന്​ വീറോടെ പോരാടുന്ന ചാരുമതി എന്നീ സ്​ത്രീകഥാപാത്രങ്ങൾക്ക്​ പോലും കൃത്യമായ വ്യക്​തിത്വം നൽകാൻ സംവിധായകന്​ കഴിയുന്നുണ്ട്​. ഇൗ സൂഷ്​മത ഒാരോ കഥാപാത്രസൃഷ്​ടിയിലും സംവിധായകൻ പുലർത്തുന്നു​. 

ഭൂമിക്ക്​ വേണ്ടി  നടന്ന പോരാട്ടങ്ങളെ ഒാർമിച്ചാണ്​ കാലയുടെ തുടക്കം. ഭൂമിക്കായുള്ള പോരാട്ടത്തിൽ വിജയിച്ചവർ ഉടമകളും പരാജയപ്പെട്ടവർ അടിമകളുമാവുന്നുവെന്ന്​ കാല പറയുന്നു. ചരിത്രത്തിലെ പോരാട്ടങ്ങളിൽ നിന്ന്​ ​ഇന്നി​​​​െൻറ മുംബൈയി​േലക്കാണ്​ കാല പിന്നീട്​ സഞ്ചരിക്കുന്നത്​. തിരുനെൽവേലിയിൽ നിന്ന്​ മുംബൈയിലെത്തി സ്വന്തം സാമ്രാജ്യം സ്ഥാപിച്ചതാണ്​ കാല കരികാലൻ. ധാരാവി ചേരിയും അതിന്​ ചുറ്റമുള്ള മനുഷ്യരുമാണ്​ അയാളുടെ ലോകം. പക്ഷേ നഗരം വളരു​േമ്പാൾ ആ വളർച്ചക്ക്​ തടസമാകുന്ന ധാരാവിയെ ഇല്ലാതാക്കാൻ മുംബൈയിലെ രാഷ്​ട്രീയ നേതൃത്വവും കോർപ്പറേറ്റ്​ ലോകവും ഒരുപോലെ ശ്രമിക്കുന്നു. രാഷ്​​്ട്രീയ-ഭരണരംഗങ്ങളിൽ സ്വാധീനമുള്ള ഹരി ദാദയാണ്​ ധാരാവിയിലെ ഭൂമിയിൽ കണ്ണുവെക്കുന്നത്​. ധാരാവിയിൽ ത​​​​െൻറ താൽപര്യങ്ങൾ നടപ്പാക്കാനായി ശ്രമിക്കുന്ന ഹരിദാദയും കരികാലനും തമ്മിലുള്ള പേരാട്ടമാണ് പിന്നീട്​​ കാലയിൽ.

kala-43

ഒറ്റനോട്ടത്തിൽ ക്ലിഷേ പ്രമേയമാണ്​ കാലയെന്ന്​ തോന്നുമെങ്കിലും ഇത്രത്തോളം രാഷ്​ട്രീയം പറഞ്ഞ ഒരു സിനിമ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. കറുപ്പി​​​​െൻറ രാഷ്​ട്രീയമാണ്​ കാല പറയുന്നത്​. ബി.ആർ അംബേദ്​ക​െറ പോലുള്ള നേതാക്കൾ ഉയർത്തിയ ദലിത്​ സത്വ രാഷ്​ട്രീയത്തി​​​​െൻറ അലയൊലികൾ കാലയിൽ കാണാം. ഇതാണ്​ കാലയെ മറ്റ്​ ചിത്രങ്ങളിൽ നിന്നും വ്യത്യസ്​തമാക്കുന്നത്​.

കാലയിലെ പ്രമേയഭൂമിക സൂഷ്​മമായി വിശകലനം ചെയ്യു​േമ്പാൾ ധാരാവിയി​ലെ ചേരിയിൽ ജീവിക്കുന്നവരിൽ കറുത്ത നിറമുള്ള ദലിതരായ സാധാരണ മനുഷ്യർക്കൊപ്പം ന്യൂനപക്ഷ വിഭാഗത്തിലെ മുസ്​ലിംകളുമുണ്ട്​. ഇവർ ചേർന്നാണ്​ ഹരിദാദക്കും കൂട്ടർക്കുമെതിരായുള്ള പോരാട്ടം നടത്തുന്നത്​. സമകാലിക ഇന്ത്യയിൽ ഹിന്ദുത്വ ഫാസിസത്തിനെതിരായ പോരാട്ടങ്ങളിൽ മുന്നണി പോരാളികളായത്​ ദലിതരും ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ളവരുമായിരുന്നു. ഇൗ സമകാലിക പോരാട്ടങ്ങളെ കൂടി അടയാളപ്പെടുത്താനാവും ധാരാവിയിലെ ചേരിയെ പാ രജ്​ഞിത്ത്​ ഇൗ വിധത്തിൽ സൃഷ്​ടിച്ചത്​.

kala-53

ഹരിദാദയും കൂട്ടരും ധാരാവിയിലെ ഭൂമിയിൽ കണ്ണുവെച്ചെത്തു​​േമ്പാൾ ഒരുവേള കരികാലൻ പറയുന്നുണ്ട്​ ഭൂമി നിങ്ങൾക്ക്​ അധികാരമാണ്​ ഞങ്ങൾക്ക്​ ജീവിതവും. ഇൗ ഭൂമിയുടെ രാഷ്​ട്രീയം ​കാലയിൽ ഉടനീളം കാണാനാവുക. എൻ.ജി.ഒയുടെ മറവിൽ ധാരാവിയിലെ ജനങ്ങൾക്ക് വികസനം കൊണ്ടുവരാനുള്ള ശ്രമത്തിലെ അപകടത്തെ കരികാലൻ കൃത്യമായി ചൂണ്ടിക്കാട്ടുന്നുണ്ട്​​​. വികസനത്തിനും കുടിയൊഴിപ്പിക്കലിനും തടസമാകുന്നവ​ർക്കെതിരെ എല്ലായിടിത്തും ഭരണകൂടം പ്രയോഗിക്കുന്ന തന്ത്രം കാലയിലെ ധാരാവിയിലും നടപ്പിലാക്കുന്നു. പോരാട്ടം നടത്തുന്നവരെ കൊ​ന്നൊടുക്കുന്ന ആ രാഷ്​​്ട്രീയ തന്ത്രമാണ്​ കാലയിലും ഭരണകൂടം പ്രയോഗിക്കുന്നത്​. പൊലീസി​​​​െൻറ മൗനാനുവാദവും ജനങ്ങളെ കൊന്നൊടുക്കുന്നതിൽ കോർപ്പറേറ്റുകൾക്ക്​​ ലഭിക്കുന്നു. ഇയൊരു സ്ഥിതിവിശേഷത്തിലാണ്​ അനീതിക്കെതിരെ ശബ്ദമുയർത്തുന്നവരെ കൊന്നൊടുക്കുന്നത് ഫാസിസമാണെന്ന് കാലയിലെ കഥാപാത്രമായ സെറീനക്ക്​ പറയേണ്ടി വരുന്നത്​.

ഹരിദാദയുടെ ധാരാവിയിലെ ഇടപെടലും സാമൂഹിക മാധ്യമങ്ങളെയടക്കം ഉ​പയോഗപ്പെടുത്തി അതിനെതിരായ ജനങ്ങൾ നടത്തുന്ന പോരാട്ടങ്ങളും സമകാലിക ഇന്ത്യയിൽ പല സമരങ്ങളെയും ഒാർമിപ്പിക്കുന്നുണ്ട്​. ശിവസേനയടക്കം മഹാരാഷ്​​ട്രയിൽ നടപ്പിലാക്കുന്ന മണ്ണി​​​​െൻറ മക്കൾ വാദവും കാലയിൽ പരാമർശിക്കുന്നുണ്ട്​. ഇന്ന്​ മോദി സർക്കാർ ഉപയോഗിക്കുന്ന വികസനത്തി​േൻറതായ ചില ബിംബങ്ങളെയും കാല വിമർശിക്കുന്നുണ്ട്​. കാലയിൽ കടന്നുവരുന്ന പവർ മുംബൈ കേന്ദ്രസർക്കാറി​​​​െൻറ പല പദ്ധതിക​ൾക്കുമുള്ള പരിഹാസമാവുന്നുണ്ട്​.

kala-56

കോർപ്പ​േററ്റ്​, റിയൽ എസ്​റ്റേറ്റ്​, ഹിന്ദുത്വ രാഷ്​ട്രീയത്തെ നിശിതമായി വിമ​ർശിക്കുകയാണ് കരികാല​​​​െൻറ പോരാട്ടം. ഹിന്ദുത്വ രാഷ്​ട്രീയത്തി​​​​െൻറ പ്രതിനിധിയായ ഹരിദാദയെ കരികാലൻ എതിർക്കുന്നതോടെ സമകാലിക ഇന്ത്യൻ രാഷ്​​്ട്രീയത്തെ കൂടിയാണ് സിനിമ വിമർശിക്കുന്നത്​. കാണാൻ എത്തുന്നവരോട്​ കാലുതൊട്ട്​ വണങ്ങാൻ ആവശ്യപ്പെടുന്ന ഹരിദാദയോട്​ ഒരുവേള സിനിമയിലെ കഥാപാത്രമായ സെറീന കൈ നൽകി കൊണ്ട്​ ഇങ്ങനെയാണ്​ ഒരാളെ ബഹുമാനിക്കേണ്ടതെന്ന്​ പറയുന്നുണ്ട്​. ഇതിലുടെ ഇന്ത്യൻ സംസ്​കാരത്തെ പോലും ഒരുവേള കാല വിമർശിക്കുന്നുണ്ട്​​. 

കറുപ്പ്​, ചുവപ്പ്​, നീല എന്നീ നിറങ്ങളെ സ്​ക്രീനിൽ കാണിച്ചാണ്​ കാല അവസാനിക്കുന്നത്​. ഇതിൽ കറുപ്പ്​ ദലിത​​​​െൻറ രാഷ്​ട്രീയത്തെ പ്രതിനിധാനം ചെയ്യു​േമ്പാൾ ചുവപ്പ്​ വിപ്ലവത്തെയും നീല അംബേദ്​കർ രാഷ്​ട്രീയത്തെയും പ്രതിനിധാനം ചെയ്യുന്നു. അതെ കാല ഒരു ചെറുത്ത്​ നിൽപ്പാണ്​ കോർപ്പറേറ്റ്​, ഹിന്ദുത്വ രാഷ്​ട്രീയത്തിനെതിരായ ദലിത്​-ന്യൂനപക്ഷ-കമ്യൂണിസ്​റ്റ്​-അംബേദ്​കർ രാഷ്​ട്രീയം കൊണ്ടുള്ള ചെറുത്ത്​ നിൽപ്പ്​. ഗെയിലും ദേശീയപാത വികസനവുമായി പാവപ്പെട്ടവ​​​​െൻറ ഭൂമി പിടിച്ചെടുക്കാൻ കേരളത്തിലെ ഭരണകൂടം പോലും കച്ചകെട്ടിയിറങ്ങുന്നത്​ നമുക്ക്​ കാണാനാവും. അതിനെതിരായ പോരാട്ടങ്ങളെ തീവ്രവാദമെന്ന്​ മുദ്രകുത്തു​​ന്ന സാഹചര്യമാണ്​ നിലവിലുള്ളത്​. ഇത്തരം പ്രവണതകൾക്കെതിരായ വിമർശനം കൂടിയാണ്​ രജനിയുടെ കാല.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reviewsrajinikanthmovieskalamalayalam news
News Summary - Kala movie review-Movies
Next Story