Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_rightചോരച്ചൂട്​...

ചോരച്ചൂട്​ വി​െട്ടാഴിയാത്ത ഇൗട

text_fields
bookmark_border
EEDA-132
cancel

കണ്ണൂരി​​​​​​െൻറ രാഷ്​ട്രീയ ഭൂമികയിൽ നിന്നും അടുത്തിടെ വരുന്ന വാർത്തകളിലേറെയും ശുഭകരമല്ല.. ചോരച്ചൂടുള്ള കണ്ണൂരി​​ലെ കൊലപാതക രാഷ്​ട്രീയത്തിലേക്കും കുടിപ്പകയിലേക്കും വെളിച്ചം വീശുകയാണ്​ ‘ഇൗട’. ഇവിടെ എന്നതിന്​ മലബാർ വാമൊഴിയിൽ ​ ​പ്രയോഗിക്കുന്ന വാക്കാണ് ഇൗട.  മികച്ച എഡിറ്റർക്കുള്ള ദേശീയ, സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയ അജിത്കുമാറിന്റെ ആദ്യ സംവിധാന സംരംഭം.ഒരു ഹർത്താൽ ദിനത്തിൽ നിന്ന്​ ആരംഭിച്ച്​ മറ്റൊരു ഹർത്താൽ ദിനത്തിൽ അവസാനിക്കുന്ന സിനിമയാണ്​ ഇൗട. ഒരേ നാട്ടുകാരായ മൈസൂരിൽ ജോലിചെയ്യുന്ന ആനന്ദും(ഷൈൻ നിഗം) മൈസൂരിൽ തന്നെ വിദ്യാർഥിനിയായ  ​െഎശ്വര്യയും(നിമിഷ സജയൻ ) ഹർത്താൽ ദിനത്തിൽ ക​ണ്ടുമുട്ടുന്നു.

ഫെയ്​സ്​ബുക്കിലൂടെയും വാട്​സപ്പിലൂടെയും  സൗഹൃദം  പ്രണയമായി മാറുന്നു.  ഇരുവരുടെയും കുടംബസാഹചര്യങ്ങൾ പ്രണയത്തെ സങ്കീർണ്ണമാക്കുന്നു. സംഘപരിവാർ കുടുംബപശ്​ചാത്തലത്തിലുള്ള കുടുംബത്തിലെ അംഗമാണെങ്കിലും ആ രാഷ്​ട്രീയത്തോട്​ ചേർന്നുനിൽക്കുന്ന ആളല്ല ആനന്ദ്​. ഗോമൂത്രം മുഖത്ത്​ തേച്ചാൽ സൗന്ദര്യം പുഷ്​ടിക്കുമെന്ന്​ പറയുന്നതിനെ പരിഹസിക്കുന്നതിലൂടെ അത്​ വ്യക്​തമാക്കുന്നുണ്ട്​ ചിത്രത്തിൽ. പലപ്പോഴും വിയോജിപ്പുകൾ പ്രകടിപ്പിക്കുന്നുമുണ്ട്​. എങ്കിലും ത​​​​​​െൻറ അമ്മാവനായ ഉപേന്ദ്ര​നോട് ​(മണികണ്​ഠൻ) ആനന്ദിന്​ സ്​നേഹമുണ്ട്​. നിഷ്​കളങ്കനായ ത​​​​​​​െൻറ അമ്മാവനെ പാർട്ടി നേതാക്കൾ ഇരയാക്കുകയാണ്​ എന്ന്​ ആനന്ദ്​ വിശ്വസിക്കുന്നു. എന്നാൽ ത​​​​​​െൻറ രാഷ്​ട്രീയത്തിന്​ ബലിദാനിയാകുന്നത്​ അഭിമാനമായി കാണുന്ന അമ്മാവൻ ആനന്ദി​​​​​​െൻറ നിർദ്ദേശങ്ങളൊന്നും വകവെക്കുന്നില്ല. 

എന്നാൽ, ​െഎശ്വര്യയുടേത്​ വീടിനകത്തുപോലും കമ്മ്യൂണിസ്​റ്റ്​ നേതാക്കളുടെ ചിത്രങ്ങൾ ആലേഖനം ചെയ്​ത കുടുംബമാണ്​. വീട്ടിലെ സ്​ത്രീകളക്കം കമ്മ്യൂണിസ്​റ്റ്​ വേദികളിലെ സാന്നിധ്യമാണ്​. ഐശ്വര്യയുടെ ഏട്ടൻ കാരിപ്പള്ളി ദിനേശ് (സുജിത് ശങ്കർ) നാട്ടിലെ പാർട്ടി നേതാവും കെ.ജെ.പിക്കാരുടെ പ്രധാനശത്രുവും ആണ്​. പ്രായോഗിക രാഷ്​ട്രീയത്തിൽ പിടിച്ചുനിൽക്കണമെങ്കിൽ കായികപരമായ ആക്രമണം തന്നെ വേണമെന്ന്​ വിശ്വസിക്കുന്നയാളാണ്​ കാരിപ്പള്ളി ദിനേശ്. സ്​കൂൾ കാലത്ത്​ മുന്നിൽ കണ്ട കൊലപാതകത്തി​​​​​​െൻറ ഭീതി  വിട്ടുമാറാത്ത െഎശ്വര്യ കുടുംബത്തി​​​​​​െൻറ രാഷ്​ട്രീയ സ്വഭാവത്തോട്​ താൽപര്യം കാണിക്കാത്ത സ്വന്തം കരിയറിനെക്കുറിച്ച  സ്വപ്​നങ്ങളിൽ മുഴുകിയിരിക്കുന്നവളാണ്​.

EEDA

ആനന്ദി​​​​​​െൻറയും ​െഎശ്വ​ര്യയുടേയും പ്രണയത്തിന്​ സമാന്തരമായി നാട്ടിൽ നടക്കുന്ന രാഷ്​ട്രീയ സംഘർഷങ്ങളിലൂടെയാണ്​ സിനിമ മുന്നോട്ടു ചലിക്കുന്നത്​. സിനിമയുടെ ആദ്യപകുതി പ്രണയത്തെ ചുറ്റിയുള്ളതാണെങ്കിൽ രണ്ടാം പകുതിയിൽ സിനിമകൂടുതൽ ഹിംസാത്മകമാകുന്നു. നാട്ടിലെ സംഘർഷങ്ങൾ ഇരുവരുടേയും പ്രണയത്തെ അനിശ്ചിതത്വത്തിലാക്കുന്നതും ഇരുവര​ുടേയും അതിജീവനവുമാണ്​ സിനിമയെ മുന്നോട്ടുനടത്തുന്നത്​. ഇരു ചേരികൾ തിരിഞ്ഞുള്ള സംഘർഷങ്ങൾ ഗ്രാമത്തിലെ നിഷ്​കളങ്കരായ ജനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതും ആൺ അഹങ്കാരങ്ങളിൽ തട്ടി വിധവകളാകുന്ന സ്​ത്രീകളെയും അനാഥരായ കുട്ടികളെയും സിനിമ വരച്ചു കാട്ടുന്നു.

കണ്ണൂരിലെ രാഷ്​ട്രീയ സംഘർഷങ്ങളുടെ വേരുകൾ തേടിപ്പോകുന്നില്ലെങ്കിലും കണ്ണൂരിനെ റിയലിസ്​റ്റിക്കായി ചിത്രീകരിക്കുന്നതിലും സിനിമയിലുടനീളം കണ്ണൂരി​​​​​​െൻറ ഭാഷയും സംസ്​കാരവുമെല്ലാം സൂക്ഷ്​മായി വിലയിരുത്തുന്നതിലും സിനിമ വിജയിച്ചിട്ടുണ്ട്​. കണ്ണൂർ രാഷ്​ട്രീയം ​​​പ്രമേയമായി മുമ്പ്​ വന്ന പല സിനിമകളും അതിഭാവുകത്വം നിറച്ച്​ പരാജയപ്പെട്ടിടത്താണിത്​. കണ്ണൂരി​​​​​​െൻറ സവിശേഷമായ ഭാഷ, തെയ്യം, പാർട്ടിഗ്രാമങ്ങൾ, തൊഴിലിടങ്ങൾ, സംഘർഷങ്ങളിലെ ഇരകൾ, എന്നിവയെല്ലാം സിനിമ പകർത്തുന്നു.

കണ്ണൂരിലെ സംഘർഷങ്ങളുടെ മൂലകാരണം പ്രത്യയശാസ്​ത്ര ഭിന്നതകൾക്കുപരി നേതൃത്വത്തി​​​​​​െൻറ അപക്വമായ തീരുമാനങ്ങളും കുടിപ്പകയുമാണെന്നും സിനിമ പറഞ്ഞുവെക്കുന്നു. സംഘർഷങ്ങളുടെ ഉത്തരവാദിത്വം ഒരു പക്ഷത്തേക്ക്​ മാത്രം ചായാതെ കഥയെ മുന്നോട്ടു നടത്തിക്കുന്നതിൽ സംവിധായകൻ വിജയിച്ചുണ്ട്​.
 

eda-moview-review

നായകവേഷത്തിലെത്തിയ ഷൈൻനിഗം, നായികയായ നിമിഷ സജയൻ എന്നിവരുടെ ഗംഭീരവും അനായാസവുമായ ​ പ്രകടനം തന്നെയാണ്​ സിനിമയുടെ ഇന്ധനം. സംവിധായക​​​​​​െൻറ നവാഗതത്വം ചിലയിടങ്ങളിൽ ബോധ്യപ്പെടുന്നുണ്ട്​. പപ്പുവി​​​​​​െൻറ ഛായാഗ്രഹണവും സംവിധായക​​​​​​െൻറ തന്നെ ചിത്രസംയോജനവും ഒന്നി​െനാന്ന്​ മികച്ചത്​. അന്‍വര്‍ അലി രചന നിര്‍വ്വഹിച്ച് ജോണ്‍ പി. വര്‍ക്കിയും ചന്ദ്രന്‍ വെയ്യട്ടുമ്മലയും സംഗീതം നല്‍കിയ പാട്ടുകൾ സിനിമയുടെ മൂഡിനോട്​ ചേർന്ന​ു നിൽക്ക​ുന്നു​. ​രചനയും സംവിധാനവും എഡിറ്റിങ്ങും അജിത് കുമാർ നിർവഹിച്ചിരിക്കുന്നു. ഡെൽറ്റ സ്റ്റുഡിയോക്കു വേണ്ടി കളക്റ്റീവ് ഫേസിന്റെ ബാനറിൽ ശർമിള രാജ നിർമിച്ച ചിത്രം ലാൽജോസ്​ ഫിലിംസാണ്​ തീയേറ്ററിൽ എത്തിച്ചിരിക്കുന്നത്​.
ചേരിപ്പോരുകൾക്കിടയിൽ ഇരകളാവുന്നവരുടെ രക്തത്തി​​​​​​െൻറ ഗന്ധം സിനിമാ​പ്രേമികളുടെയും നാസികയിലെത്തുന്നു. ഫ്രെയ്​മുകളിൽ ചോരച്ചൂടുള്ള ‘ഇൗട’ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reviewmoviesmalayalam newsNimishaEedaShane Nigam
News Summary - Eeda Movie Review-Movies
Next Story