Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_rightആമിയുടെ സ്​നേഹ...

ആമിയുടെ സ്​നേഹ പരിണാമങ്ങൾ-Review

text_fields
bookmark_border
Aami
cancel

മലയാളിയുടെ പ്രണയാർദ്ര ഭാവങ്ങളുടെ, സ്​നേഹസുരഭില ജീവിതത്തി​​​​​​​െൻറ ഉത്തുംഗതയാണ്​ കമലസുരയ്യയുടെ വാഴ്​വും നിനവും. തെളിഞ്ഞും പരന്നും കുത്തിയിലൊച്ചും ഒഴുകിയൊരു നദിപോലെയായിരുന്നു ആ ജീവിതം. ഇത്രയും പ്രക്ഷുബ്​ധമായി ജീവിച്ച മനുഷ്യർ ലോകത്തിൽ തന്നെ വിരളമായിരിക്കും. എഴുത്തിലൂടെയും വാർത്തകളിലൂടെയും അവരുടെ ജീവിതമറിഞ്ഞ ലക്ഷക്കണക്കിന്​ മനുഷ്യർ ജീവിച്ചിരിക്കുന്ന കാലമാണിത്​. കമലയെ സ്​നേഹിച്ചവർ, വെറുത്തവർ, ഭീഷണി​െപ്പടുത്തിയവർ, പ്രണയിച്ചവർ, കേട്ടറിഞ്ഞവർ എല്ലാം വർത്തമാനകാലത്തും സജീവമായിരിക്കുന്നു. ഇൗ പശ്​ചാത്തലത്തിൽ അവരു​െട ജീവചരിത്ര സംബന്ധിയായ സിനിമയൊരുക്കുക എന്നത്​ തിക​െഞ്ഞാരു വെല്ലുവിളിയാണ്. ​

വായിച്ചും ​േകട്ടും നേരിട്ടറിഞ്ഞും ഒാരോ മനുഷ്യനും ഭാവനയിൽ രൂപപ്പെടുത്തിയിട്ടുള്ള കമല വ്യത്യസ്​തമായിരിക്കും. ഇൗ കാക്കത്തൊള്ളായിരം ചിന്തകൾക്ക്​ മീതേയായിരിക്കും സംവിധായകന്​ ത​​​​​​​െൻറ കാഴ്​ച്ചകൾ അവതരിപ്പിക്കേണ്ടിവരിക. ഒന്ന്​ പിഴച്ചാൽ, ത​​​​​​​െൻറ അറിവുകളെ ചോദ്യം ചെയ്യുന്നുവെന്ന്​​ കാണികൾക്ക്​ തോന്നിയാൽ അവൻ നെറ്റി ചുളിക്കും, വിമർശിക്കും. സങ്കീർണ്ണമായ ഇൗ സാഹചര്യത്തിലിറങ്ങിയ കമലി​​​​​​​െൻറ ആമി കൃത്യമായിപ്പറഞ്ഞാലൊരു തൂക്കമൊപ്പിക്കലാണ്​. ചായാതെ ചരിയാതെ നേരേഖയിൽ കഴിയുന്നത്ര നിക്ഷ്​പക്ഷനാകാൻ ശ്രമിച്ച്​ കമലൊരുക്കിയ സിനിമ. കുറേയൊക്കെ സ​ംവിധായകനതിൽ വിജയിക്കുന്നുമുണ്ട്​. 

Aami-23

പുന്നയൂർകുളത്തെയും കൊൽക്കത്തയിലേയും ആമി

കമലസുരയ്യയുടെ ജീവിതത്തിനൊരു മഴവിൽ വർണ്ണമാണ്​. അവരുടെ പേരുകൾ തന്നെ പലർക്കും പലതാണ്​. പ്രിയപ്പെട്ടവരുടെ ആമി, പ്രിയമിത്തിരി കുറഞ്ഞവർക്ക്​ കമല, മലയാളസാഹിത്യത്തിൽ മാധവിക്കുട്ടി, ഇംഗ്ലീഷിലെത്തു​േമ്പാൾ കമല ദാസ്​, അവസാനം പ്രഭാതനക്ഷത്രമായ സുരയ്യയായി നിത്യതയിലേക്ക്​, ഇങ്ങിനെ ഒരുപാട്​ പേരുകൾ ത​െന്നയുണ്ട്​ കമല സുരയ്യക്ക്​. പുന്നിയൂർക്കുളത്തെ കുട്ടിക്കാലവും കൊൽക്കത്തയിലേയും ബോംബേയിലേയും ജീവിതവും അവസാന കാല​െത്ത തിരുവനന്തപുരം കൊച്ചി വാസങ്ങളുമാണ്​ സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്​. സുരയ്യയുടെ ആത്മാംശമുള്ള ‘എ​​​​​​​െൻറ കഥ’ ത​െന്നയാണ്​ സിനിമക്കാധാരം. ഇടക്കിടെ കടന്നുവരുന്ന സംഭവ കഥനങ്ങളിലൂടെയാണ്​ സിനിമ മുന്നോട്ട്​ പോകുന്നത്​. നാല്​​ കാലഘട്ടങ്ങൾ സിനിമക്കുണ്ട്​. കുട്ടിയായും കൗമാരക്കാരിയായും യൗവനയുക്​തയായും വൃദ്ധയായും ജീവിച്ച സുരയ്യ സിനിമയിൽ വരുന്നു. ഇതിൽ യൗവനവും വാർധക്യവും അവതരിപ്പിക്കുന്നത്​ മഞ്​ജുവാര്യരാണ്​.

Aami25

ഏറെ വിവാദമായ തിരഞ്ഞെടുപ്പായിരുന്നു മഞ്​ജുവി​േൻറത്​. ബോളിവുഡിലെ വിദ്യ ബാലനുവേണ്ടി ഏറെക്കാലം പറഞ്ഞുകേട്ട വേഷമായിരുന്നു കമലയുടേത്​. പിന്നീടത്​ ആകസ്​മികമായി മഞ്​ജുവിലേക്കെത്തുകയായിരുന്നു. ഇൗ തെരഞ്ഞെടുപ്പ്​ അത്ര യുക്​തിഭദ്രമല്ല എന്ന്​ തെളിയിക്കുന്ന പ്രകടനമാണ്​ സിനിമയിൽ മഞ്ജു നടത്തിയത്​. പ്രത്യേകിച്ചും യൗവ്വനത്തിലെ കമല അത്ര ആകർഷകയല്ല. രൂപഭാവങ്ങളിലെ അസ്വാഭാവീകതയും പ്രശ്​നമാണ്​. വാർദ്ധഖ്യത്തിലെത്തു​േമ്പാൾ മഞ്​ജുവിലെ ആമി കൂടുതൽ മിഴിവുള്ളതാകുന്നുണ്ട്​. സിനിമയിൽ ഏറ്റം മികച്ചുനിന്നത്​ മുരളി ഗോപിയാണ്​. മാധവദാസായി ത​​​​​​​െൻറ പതിവ്​ ഭാവങ്ങളിലും ഇൗ നടൻ മികവ്​ പുലർത്തി. കമലയുടെ ബാല്യ കൗമാരങ്ങൾ അവതരിപ്പിച്ച കുട്ടികളും താന്താങ്ങളുടെ ഭാഗങ്ങൾ ഭംഗിയാക്കി. ടോവിനൊയുടെ ഭ്രമാത്മക സാന്നിധ്യം ചിലപ്പോഴൊക്കെ സിനിയിലെ വിരസക്കാഴ്​ച്ചകളിൽ ആശ്വാസമാണ്​.

നാടകീയതയിലലിഞ്ഞ ദൃശ്യങ്ങൾ

 ചരിത്രത്തോടും വ്യക്​തികളോടും നീതിപുലർത്തു​േമ്പാഴൂം ആമിയെ വിരസമാക്കുന്ന മുഖ്യഘടകം ദൃശ്യങ്ങളിലെ നാടകീയതയാണ്​. സ്വാതന്ത്ര്യപുർവ്വ കാലം മുതൽ 75വർഷത്തോളം നീണ്ട ജീവിതങ്ങൾ ദൃശ്യങ്ങളിലെത്തു​േമ്പാൾ അത്രയൊന്നും മികച്ചതല്ലാതാകുന്നു​. സിനിമയുടെ ദൈർഘ്യവും മടുപ്പ്​ കൂട്ടിയേക്കും​. ജയചന്ദ്ര​​​​​​​െൻറ സംഗീതം ബിജിബാലി​​​​​​​െൻറ പശ്​ചാത്തലസംഗീതം തുടങ്ങിയവ ശരാശരിയാണ്​​. എ​​​​​​​െൻറ കഥയിലെ വിവരണങ്ങളിലൂടെ വികസിക്കുന്ന സിനിമ കുറച്ചൊക്കെ കയറിയും ഇറങ്ങിയും സഞ്ചരിക്കു​ന്നുണ്ട്​. ശ്രീകർ പ്രസാതെന്ന പ്രതിഭാധനനാണ് എഡിറ്റിങ്ങ്​. അദ്ദേഹത്തിന്​ കാര്യമായൊന്നും ചെയ്യാനില്ലെന്നതാണ്​ വാസ്​തവം. സിനിമയിലുടനീളം മുഴച്ച്​ നിൽക്കുന്ന കൃത്യമിത്വമാണ്​​ ആമിയെ കലാസൃഷ്​ടിയെന്ന നിലയിൽ തളർത്തുന്നത്​. ഇത്രയും കാവ്യാത്​മകമായി ജീവിച്ചൊരു സ്​ത്രീയുടെ പുറം കാഴ്​ച്ചകളിലൊതുങ്ങുന്നു സിനിമ. രണ്ടാം വരവിൽ മഞ്​ജുവാര്യരുടെ അഭിനയത്തെ ദുർബലമാക്കുന്ന പ്രധാനഘടകം ഡയലോഗ്​ പറച്ചിലിലെ മുർച്ചയില്ലായ്​മായണെന്ന്​ തോന്നിയിട്ടുണ്ട്​. ആമിയിലെ പശ്​ചാത്തല വിവരണത്തിലും ഡയലോഗുകളിലുമെല്ലാം ഇൗ കുറവ്​ എടുത്തറിയാം.

സിനിമ പാലിക്കുന്ന ദുരൂഹമായ മൗനങ്ങൾ

വ്യക്​തികളോട്​ സത്യസന്ധത പുലർത്തുന്ന തിരക്കഥയാണ്​ സിനിമക്കായി കമൽ ഒരുക്കിയിരിക്കുന്നത്​. മാധവിക്കുട്ടിയുടെ അവസാനത്തെ പ്രണയവും ഏറെ വിവാദമായ മതംമാറ്റവുംപോലും കൈയടക്കത്തോടെ കൈകാര്യം ചെയ്യാൻ സംവിധായകനായി. ഏറെ തെറ്റിദ്ധരിക്കാനിടയുള്ള കമല^മാധവദാസ്​ ദാമ്പത്യം, കമലയുടെ പ്രണയങ്ങൾ തുടങ്ങിയവയിൽ സാ​േങ്കതികമായെങ്കിലും നീതി പുലർത്താൻ ശ്രമിച്ചിട്ടുണ്ട്​. ചിലയിടങ്ങളിൽ സിനിമ പാലിക്കുന്ന മൗനങ്ങളും ഒഴിവാക്കലുകളുമാണ്​ സിനിമയെ രാഷ്​ട്രീയമായ സത്യസന്ധതയില്ലാത്ത ഉൽപ്പന്നമാക്കി മാറ്റുന്നത്​​. ഇന്ത്യയിലെ പുതിയ അധീശാധിപത്യ വർഗത്തിനുവേണ്ടി ചില വെട്ടിയൊതുക്കലുകൾ സിനിമക്ക്​ വരുത്തിയിട്ടുണ്ട്​.

Aami 26

അവസാനമെത്തു​േമ്പാൾ സുരയ്യക്കുണ്ടായെന്ന്​ പ്രചരിപ്പിക്കുന്ന സംശയങ്ങൾ, ചാഞ്ചല്യം തുടങ്ങിയവ സിനിമയും പ്രകടിപ്പിക്കുന്നുണ്ട്​. ഇസ്​ലാം ആശ്ലേഷണത്തിനുശേഷം 10വർഷം ത​​​​​​​െൻറ നിലപാടുകളിൽ ഉറച്ചുനിന്ന കരുത്തയായൊരു സ്​ത്രീയോട്​ സിനിമ നീതി പുലർത്തുന്നില്ല. പ്രണയത്തിലൂടെ ഇസ്​ലാമിലേക്ക്​ വന്ന കമല ദിനംപ്രതി ആർജിച്ച കാരിരുമ്പി​​​​​​​െൻറ കരുത്തുള്ള വിശ്വാസ ദാർഢ്യം സംശയ മുനയിൽ നിർത്തുകയാണ്​ സിനിമ ചെയ്യുന്നത്​. അത്തരം ചില സൂചനകളോടെ അവസാനിക്കാനുള്ളതല്ല കമല സുരയ്യയുടെ ജീവിതം. പ്രത്യേകിച്ചും ത​​​​​​​െൻറ നിലപാടുകൾ വ്യക്​തമായി പറയുകയും മരണക്കിടക്കയിപോലും വിശ്വാസം ആവർത്തിച്ച്​ പ്രഖ്യാപിക്കുകയും ചെയ്​ത ജീവിതത്തെ പകർത്തു​േമ്പാൾ അൽപ്പംകുടി ആർജ്ജവം സംവിധായകന്​ ഉണ്ടാകേണ്ടതായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:movie reviewmovieskamalaamimalayalam news
News Summary - Aami movie Review-Movies
Next Story