Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right‘കോവിഡിനെതിരെ...

‘കോവിഡിനെതിരെ ഒരുമിച്ച്​ പൊരുതാം...’; ജയത്തിന്​ കാത്തു നിൽക്കാതെ ഋഷി കപൂർ മടങ്ങി

text_fields
bookmark_border
‘കോവിഡിനെതിരെ ഒരുമിച്ച്​ പൊരുതാം...’;  ജയത്തിന്​ കാത്തു നിൽക്കാതെ ഋഷി കപൂർ മടങ്ങി
cancel

മുംബൈ: അവസാന നാളുകളിൽ രാജ്യത്തെ ജനങ്ങളോട്​ കോവിഡ്​ മഹാമാരിക്കെതിരെ ഒരുമിച്ച്​ അണിനിരക്കാൻ അഭ്യർഥിച്ച നടൻ ഋഷി കപൂർ രാജ്യവും ലോകവും ഒരു​പുതിയ പുലരിയിലേക്ക്​ കാലെടുത്ത്​ വെക്കുന്നത്​ കാണാൻ കാത്തുനിൽക്കാതെ വിടപറഞ്ഞ ിരിക്കുകയാണ്​. ഇർഫാൻ ഖാന്​ പിന്നാലെ 67കാരനായ ഋഷി കപൂറും അർബുദത്തോട്​ പൊരുതി​യാണ്​ കീഴടങ്ങിയത്​​.

ചിന്തു വെന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ബോളിവുഡിൻെറ നിത്യഹരിത നായകനായ ഋഷി കപൂർ സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു. ഇന ്ത്യ കോവിഡ്​ 19നെതിരെ പൊരുതുന്ന സാഹചര്യത്തിൽ ​ആരോഗ്യ പ്രവർത്തകർക്കെതിരെ രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങൾ അരങ്ങേറിയപ്പോൾ​ ഏപ്രിൽ രണ്ടിനായിരുന്നു ഋഷിയുടെ അവസാന ട്വിറ്റർ സന്ദേശം.

‘സമൂഹത്തിൻെറ നാനാ തുറയിലുള്ള എൻെറ സഹോദരീസഹോദരൻമാരോട്​ ഞാൻ കൈകൂപ്പി അഭ്യർഥിക്കുന്നു. നിങ്ങൾ ആക്രമണത്തിനും, കല്ലെറിയാനും, ആൾക്കൂട്ട ആക്രമണത്തിനും തുനിയരുത്​. ഡോക്​ടർമാരും നഴ്​സുമാരും ആരോഗ്യപ്രവർത്തകരും പൊലീസും അവരുടെ ജീവൻ പണയം വെച്ച്​ പ്രവർത്തിക്കുന്നത്​ നമ്മുടെ ജീവൻ രക്ഷിക്കാനാണ്​. നമുക്കൊരുമിച്ച്​ കൊറോണ വൈറസിനെതിരായ യുദ്ധം ജയിക്കണം. ജയ്​ ഹിന്ദ്​’ വിഖ്യാത നടൻ ട്വിറ്ററിൽ കുറിച്ചു.

ശ്വാസതടസം നേരിട്ടതിനെത്തുടർന്ന്​ ബുധനാഴ്​ച രാത്രി മുംബൈയിലെ സ്വകാര്യ ആ​ശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം വ്യാഴാഴ്​ച രാവിലെയാണ്​ അന്തരിച്ചത്​. 2018ൽ അർബുദം സ്ഥിരീകരിച്ച ഋഷി കപൂർ ഒരു വർഷത്തിലേറെ യു.എസിൽ ചികിത്സ തേടി. ഇക്കഴിഞ്ഞ സെപ്​തംബറിൽ ഇന്ത്യയിൽ മടങ്ങിയെത്തിയ നടനെ ഫെബ്രുവരിയിൽ രണ്ട്​ തവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.


LATEST VIDEO

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathrishi kapoorIrrfan Khanranbir kapoorBollywood Newscorona virus
News Summary - ‘We have to win this coronavirus war together’ rishi kapoors last tweet- movies
Next Story