Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightഎണ്ണത്തിലൊതുങ്ങിയ...

എണ്ണത്തിലൊതുങ്ങിയ സിനിമ വർഷം

text_fields
bookmark_border
എണ്ണത്തിലൊതുങ്ങിയ സിനിമ വർഷം
cancel

മൂന്നു സിനിമകൾ. മൂന്ന്​ അഭിനേതാക്കാൾ. 156 ചിത്രങ്ങൾ പ്രദർശനത്തിന് എത്തിയ 2018 എന്ന സിനിമ വർഷത്തെ സംഗ്രഹിക്കാൻ ഇത് രയും മതി. 156ൽ കുറച്ചു കാലത്തേക്കെങ്കിലും പേരുപോലും ഒാർത്തിരിക്കാൻ സാധ്യതയുള്ളത് പത്തോ പതിനഞ്ചോ ചിത്രങ്ങൾ മ ാത്രം. എണ്ണം പെരുകിയെങ്കിലും ഗുണനിലവാരത്തിൽ കാര്യമായൊന്നും ബാക്കിവെക്കാതെ 2018െല 365 ദിവസങ്ങളും കടന്നുപോകുന്ന ു.

സിനിമയുടെ സാേങ്കതികവിദ്യ പണ്ടത്തെപ്പോലെ ചിലരുടെ മാത്രം കുത്തകയല്ലിന്ന്. ഗ്രാമങ്ങളിൽപോലും ഉയർന്നുകെ ാണ്ടിരിക്കുന്ന മൾട്ടിപ്ലക്സ് തിയറ്ററുകൾ സമീപകാലത്ത് സിനിമ വ്യവസായത്തിലുണ്ടായ പ്രതിസന്ധിയെ മാറ്റിപ്പണിതിട ്ടുണ്ട്. എന്നിട്ടും, ആഴ്ചകളോളം നിറഞ്ഞോടിയ സിനിമകൾ ഒാർമയാകുകയാണ്. സൂപ്പർ താരങ്ങളെ വെച്ച് കോടാനുകോടികൾ പൊ ടിച്ചു പടച്ച സിനിമകൾപോലും ഒടിഞ്ഞുവീഴുന്നു. അതിനിടയിൽ വൻ ബജറ്റുകളില്ലാത്ത, വമ്പൻ താരനിരകൾ ഇല്ലാത്ത ഏതാനും ചെ റിയ ചിത്രങ്ങൾ കലാപരമായും ജനപ്രിയമായും വിജയം വരിക്കുന്നുവെന്നതാണ് കഴിയുന്ന വർഷത്തി​​​​​​​െൻറ ചലച്ചിത്രാശ്വ ാസം.

മൂന് നു സിനിമകൾ
2017ൽ സെൻസർ ചെയ്ത സിനിമയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഇൗ.മ.യൗ. മികച്ച സംവിധായകന് ലിജോ ജോസ് പ െല്ലിശ്ശേരിക്കും പൗളി വിൽസണ് മികച്ച സഹനടിക്കുമുള്ള സംസ്ഥാന സർക്കാറി​​​​​​​െൻറ 2017ലെ പുരസ്കാരവും ഇൗ ചിത്രം നേട ിയിരുന്നു. പക്ഷേ, ചിത്രം റിലീസായ 2018 ആക​െട്ട ഇൗ.മ.യൗവി​േൻറതായി. കടൽക്കാറ്റ് കീറിപ്പൊളിക്കുന്ന ചെല്ലാനം കടപ്പുറ ത്തെ പച്ചമനുഷ്യരുടെ ജീവിതവും മരണവും പറഞ്ഞ ഇൗ ചിത്രം ഗോവ അന്താരാഷ്​ട്ര ചലച്ചിത്രോത്സവത്തിലും (​​െഎ.എഫ്​.​എഫ ്​.​െഎ) തിരുവനന്തപുരം അന്താരാഷ്​ട്ര ചലച്ചിത്രോത്സവത്തിലും (െഎ.എഫ്​.​എഫ്​.​െക) മികച്ച സംവിധായകനുള്ള പുരസ്കാരങ ്ങൾ നേടി.

Chemban vinod ee ma yau

ഇഴഞ്ഞും വലിഞ്ഞും നീങ്ങുന്ന ബുജിപ്പടങ്ങളാണ് ലോകസിനിമയുടെ നിലവാരമെന്ന ധാരണയിൽ ഇപ്പേ ാഴും സിനിമകൾ പടച്ചുകൊണ്ടിരിക്കുന്നവർക്കുള്ള യൂ ടേണാണ് ഇൗ.മ.യൗ. മനുഷ്യജീവിതത്തി​​​​​​​െൻറ നിറംകെട്ട അവസ്ഥകള ും ശ്വാസംമുട്ടലുകളും ചലച്ചിത്രോത്സവങ്ങളിൽ കണ്ട് നെടുവീർപ്പിട്ട മലയാളികൾ ചെല്ലാനം കടപ്പുറത്തെ വെറും മനുഷ്യ രുടെ ജീവിതം പൊള്ളലോടെ കണ്ടിരുന്നു.

sudani from Nigeria

കാൽപന്തും കാരുണ്യവും മാത്രമുള്ള മലപ്പുറത്തെ ഒരു കുഗ്രാമത്തിലേക്ക് ആഗോള പ്രതിസന്ധ ികളായി നമ്മൾ ലോകസിനിമകളിൽ അനുഭവിച്ച പൗരത്വ/അഭയാർഥി പ്രശ്നങ്ങളെ ചേർത്തുവെച്ച നവാഗത സംവിധായകൻ സക്കറിയയുടെ ‘സ ുഡാനി ഫ്രം നൈജീരിയ’യാണ് 2018​​​​​​​െൻറ സിനിമാർഥങ്ങളെ തൃപ്തമാക്കിയ മറ്റൊന്ന്. െഎ.എഫ്.എഫ്.കെയിൽ മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരംകൊണ്ട് പുരസ്കാര യാത്രകൾക്കും തുടക്കമിട്ട സുഡാനി 2018ലെ സൂപ്പർ ഹിറ്റ് സിനിമയാണ്. വെള്ളിത്തിര പരിചയപ്പെടുത്തിയ മലപ്പുറത്തിനപ്പുറത്തെ മനുഷ്യരുടെ കൊച്ചുകൊച്ചു ജീവിതങ്ങളിലുടെ ലോകത്തി​​​​​​​െൻറ തുറസ്സിലേക്ക് യാത്രതിരിക്കുന്ന ഇൗ സിനിമ പ്രേക്ഷകനിൽ തീർത്ത ആവേഗങ്ങൾ അത്രപെെട്ടന്ന് അവസാനിക്കില്ല.

ഒരു ആക്​ഷൻ സിനിമ എന്നുവേണമെങ്കിൽ വിളിക്കാമായിരുന്നിട്ടും അത്തരം ഴോണറിൽപെട്ട പതിവുകളെ ഏതാണ്ട് പൂർണമായും ഒഴിവാക്കിയ പത്മകുമാറി​​​​​​​െൻറ ‘ജോസഫ്’ ആണ് 2018നെ അടയാളപ്പെടുത്തിയ മൂന്നാമത്തെ സിനിമ. ഒരു കുറ്റാന്വേഷണ സിനിമയെക്കുറിച്ച് ആലോചിക്കുമ്പോൾ തന്നെ മനസ്സിലെത്തുന്ന പതിവു ചേരുവകളെയും കാസ്​റ്റിങ് രീതികളെയും തഴഞ്ഞ ജോസഫ് കച്ചവട സിനിമയിൽപോലും വരുത്തിയ വെട്ട് ചെറുതല്ല.

അജിത്കുമാറി​​​​​​​െൻറ ‘ഇൗട’, ശ്യാമപ്രസാദി​​​​​​​െൻറ ‘ഹേയ് ജൂഡ്’, അഞ്ജലി മേനോ​​​​​​​െൻറ ‘കൂടെ’, പ്രശോഭ് വിജയ​​​​​​​​െൻറ ‘ലില്ലി’, പ്രജേഷ് സെന്നി​​​​​​​െൻറ ‘ക്യാപ്റ്റൻ’, വിഷ്ണു നാരായണ​​​​​​​​െൻറ ‘മറഡോണ’, അമൽ നീരദി​​​​​​​െൻറ ‘വരത്തൻ’, ഗിരീഷ് ദാമോദറി​​​​​​​െൻറ ‘അങ്കിൾ’, ഫെല്ലിനിയുടെ ‘തീവണ്ടി’, മധുപാലി​​​​​​​െൻറ ‘ഒരു കുപ്രസിദ്ധ പയ്യൻ’ എന്നിവയാണ് സംവിധായക സാന്നിധ്യം അറിയിച്ച 2018ലെ സിനിമകൾ.

കോടികൾ മുടക്കി തിയറ്ററിലെത്തിയ റോഷൻ ആൻഡ്രൂസി​​​​​​​െൻറ ‘കായംകുളം കൊച്ചുണ്ണി’യും ശ്രീകുമാർ മേനോ​​​​​​​െൻറ ‘ഒടിയനും’ ബജറ്റി​​​​​​​െൻറ വലുപ്പത്തിനപ്പുറം മറ്റൊന്നും കാഴ്ചവെക്കാതെ പോയി.

മൂന്ന്​ അഭിനേതാക്കൾ
അഭിനയത്തി​​​​​​​െൻറ ഇതുവരെ പരിചയിക്കാത്ത മൂന്നു ഭാവങ്ങളെ പ്രേക്ഷകനു മുന്നിലേക്ക് വലിച്ചിറക്കിയ ചെമ്പൻ വിനോദ് ജോസും വിനായകനും ജോജു ജോർജുമാണ് 2018ൽ എ പ്ലസ് നേടിയ അഭിനേതാക്കൾ. ഇൗ.മ.യൗവിലെ അഭിനയത്തിന് െഎ.എഫ്.എഫ്​.െഎയിൽ മികച്ച നടനുള്ള പുരസ്കാരം ചെമ്പൻ വിനോദ് നേടി അത് തെളിയിക്കുകയും ചെയ്തു. സ്വന്തം പിതാവി​​​​​​​െൻറ ശവമടക്ക് ഗംഭീരമായി നടത്തുമെന്ന് നൽകിയ വാക്കു പാലിക്കാനാവാതെ പള്ളിയുടെയും പട്ടക്കാരുടെയും വിലക്കി​​​​​​​െൻറ ഇരയായി വീട്ടുമുറ്റത്ത് കുഴികുത്തി കുഴിച്ചിടേണ്ടിവന്ന മക​​​​​​​​െൻറ റോളിൽ അയാളെക്കാൾ പകർന്നാടാൻ പറ്റിയൊരു നടനുണ്ടാവില്ല.

Chemban-Vinod

‘കമ്മട്ടിപ്പാട’ത്തിലൂടെ മികച്ച നടനായി അംഗീകരിക്കപ്പെട്ട വിനായകൻ ഇൗ.മ.യൗവിലും ത​​​​​​​​െൻറ നടനെ ഉറപ്പിച്ച വർഷംകൂടിയായിരുന്നു കഴിഞ്ഞത്. ടിനു പാപ്പച്ച​​​​​​​​െൻറ ‘സ്വാതന്ത്ര്യം അർധരാത്രിയി’ലെ ജയിൽപുള്ളിയുടെ വേഷവും വിനായകനെ അടയാളപ്പെടുത്തി.

പക്ഷേ, ഇവരാരുമല്ല 2018​​​​​​​െൻറ നായകൻ; ജോജു ജോർജാണ്. ഏത് പൊലീസ് സ്​റ്റേഷനിലും കാണും േജാസഫിലെ നായകനെപ്പോലെ ഒരു പൊലീസുകാരൻ. കേസന്വേഷണത്തിൽ സുപ്രധാനമായ പങ്കുവഹിക്കുന്ന അയാൾ എവിടെയും അംഗീകരിക്കപ്പെടാതെ പോവുകയാണ്. ഇത്രകാലം, അഭിനയരംഗത്തുണ്ടായിട്ടും ജോസഫ് എന്ന സിനിമ വേണ്ടിവന്നു ജോജു ജോർജിലെ അഭിനയ പ്രതിഭയെ അംഗീകരിക്കാൻ. അതി​​​​​​​െൻറ ​െക്രഡിറ്റ് പത്മകുമാർ എന്ന സംവിധായകനു തന്നെ. ജോസഫിനെ പോലൊരു നായകനെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ വരാനിടയുള്ള സകല സൂപ്പർ താരങ്ങളെയും വെട്ടിമാറ്റി ജോജുവിനെ പോലൊരു നടനെ ആ വേഷത്തിൽ ആലോചിച്ചത്. ഷാഹി കബീർ എന്ന തിരക്കഥാകൃത്തിനും ആ ​െക്രഡിറ്റി​​​​​​​െൻറ പങ്കിൽ അവകാശമുണ്ട്.

Joju George

വേഷപ്പകർച്ചകൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയത്​ നടൻ ജയസൂര്യയാണ്. ക്യാപ്റ്റനിലെ വി.പി. സത്യനും മേരിക്കുട്ടിയിലെ ട്രാൻസ്ജെൻഡറും പ്രേതം 2ലെ ഡോൺ ജോൺ ബോസ്കോയും മികച്ചുനിന്നെങ്കിലും എ​​​​​​​െൻറ മാർക്ക് േജാജു ജോർജിനു തന്നെയാണ്. 2018ലെ മികച്ച നടനെ തിരഞ്ഞെടുക്കുമ്പോൾ ജോജുവിനെ മാറ്റിനിർത്താനാവില്ല. ആമി, അഭിയുടെ കഥ അനുവി​​​​​​​െൻറയും, മറഡോണ, തീവണ്ടി, ഒരു കുപ്രസിദ്ധ പയ്യൻ, എ​​​​​​​െൻറ ഉമ്മാ​​​​​​​െൻറ പേര് എന്നീ സിനിമകളിലൂടെ ടൊവിനോ തോമസ് ത​​​​​​​​െൻറ ഗ്രാഫ് ഉയർത്തിയ വർഷമാണ് 2018.

കാർബൺ, വരത്തൻ, ഞാൻ പ്രകാശൻ എന്നീ ചിത്രങ്ങളിലൂടെ ഫഹദ് ഫാസിൽ താനിവിടെയുണ്ട് എന്ന് ഒാർമപ്പെടുത്തി. നിവിൻ േപാളിയുടെ ‘ഹേയ് ജൂഡി’ലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടപ്പോൾ ‘കായംകുളം കൊച്ചുണ്ണി’ കോമഡിയായിപ്പോയി. ‘മൈ സ്​റ്റോറി’, ‘രണം’ എന്നീ സിനിമകൾ പൃഥ്വിരാജിന് ദുരന്തങ്ങളായപ്പോൾ ‘കൂടെ’ മോശമല്ലാത്ത അഭിപ്രായം നേടിക്കൊടുത്തു.

മമ്മൂട്ടിക്കും മോഹൻലാലിനും നടന്മാരെന്ന നിലയിൽ ഒന്നും നൽകാനാവാത്ത വർഷമായിപ്പോയി 2018. ‘അബ്രഹാമി​​​​​​​െൻറ സന്തതികൾ’, ‘അങ്കിൾ’ എന്നീ മമ്മൂട്ടി ചിത്രങ്ങൾ തിയറ്റർ കലക്​ഷൻ നേടിയതൊഴിച്ചാൽ, ‘പരോൾ’, ‘സ്ട്രീറ്റ് ലൈറ്റ്’, ‘കുട്ടനാടൻ ബ്ലോഗ്’ എന്നിവ അത്യാഹിതങ്ങളായിരുന്നു.

‘നീരാളി’, ഡ്രാമ എന്നീ പ്രേക്ഷകർ പോലുമറിയാത്ത ചിത്രങ്ങളായിരുന്നു മോഹൻലാലിന് 2018 നൽകിയ ഭൂകമ്പങ്ങൾ. ‘ ‘കായംകുളം കൊച്ചുണ്ണി’യിൽ മോഹൻലാലിനുവേണ്ടി തുന്നിയ ‘ഇത്തിക്കര പക്കി’ ഫാൻസിന് കൈയടിക്കാൻ അവസരമൊരുക്കി. അമിത പ്രതീക്ഷകളുടെ ചുമടും താങ്ങിയെത്തിയ ‘ഒടിയൻ’ ആദ്യ വാരത്തിലെ നെഗറ്റിവ് റിവ്യൂകൾക്കുശേഷം കലക്​ഷൻ നേടുന്നതാണ് മോഹൻലാലിനു നൽകുന്ന ഏക ആശ്വാസം.

Mohanlal drama

ദുൽഖർ സൽമാന് ഒരൊറ്റ മലയാള ചിത്രം പോലുമില്ലാതെ പോയ വർഷമായിരുന്നു 2018. എന്നാൽ, ‘കാർവാൻ’ എന്ന ഹിന്ദി ചിത്രത്തിലൂടെ ദുൽഖറിന് ബോളിവുഡിൽ തുടക്കം കുറിക്കാൻ കഴിഞ്ഞു. ‘മഹാനടി’ എന്ന തെലുങ്കു ചിത്രത്തിലും മോശമല്ലാത്ത അഭിപ്രായം നേടാൻ ദുൽഖറിനായി. ദിലീപിനാക​െട്ട, കേസും കോടതിയും നൂലാമാലകളുമായി ‘കമ്മാരസംഭവം’ എന്ന സ്പൂഫിൽ ഒതുങ്ങി. ഏഴു സിനിമകളിലൂടെ കുഞ്ചാക്കോ േബാബനും സീൻ പിടിച്ചു.

DULQUER

ചിത്രങ്ങളുടെ എണ്ണത്തിൽ 21 സിനിമയുമായി ഇന്ദ്രൻസാണ് ഏറ്റവും മുന്നിൽ. പക്ഷേ, കഴിഞ്ഞ വർഷത്തെ മികച്ച നടനുള്ള പുരസ്കാരം നേടിയ ഇന്ദ്രൻസിനെ ആ വിധത്തിൽ ഉപയോഗപ്പെടുത്തിയ ചിത്രങ്ങൾ തീരെ കുറവായിരുന്നു 2018ൽ.

നടിമാരുടെ ഗതികേട്
ഏറെ ശക്തമായ നായിക കഥാപാത്രങ്ങൾ ഒന്നും കാണാൻ കഴിയാതെ പോയ വർഷമായിരുന്നു. ഏറെ പ്രതീക്ഷ പകർന്ന പാർവതിക്ക് ‘കൂടെ’യിലെ ഭേദപ്പെട്ട കഥാപാത്രം മാത്രമായിരുന്നു ഒാർക്കാനുള്ളത്. ‘മൈ സ്​റ്റോറി’ ദുരന്തപര്യവസായിയുമായി.

Parvathy on Sabarimala Women Entry

നടിമാരിൽ ശ്രദ്ധിക്കപ്പെട്ട വേഷം കിട്ടിയത് അനു സിത്താരക്കാണ്. ക്യാപ്റ്റനിലെ അനിതാ സത്യ​​​​​​​​െൻറ വേഷം അവരുടെ അഭിനയത്തി​​​​​​​െൻറ ഗ്രാഫ് തെളിയിക്കുന്നതായി. ആമി, മോഹൻലാൽ, ഒടിയൻ എന്നീ ചിത്രങ്ങൾ ഉണ്ടായിരുന്നു മഞ്ജു വാര്യർക്കെങ്കിലും അമിത പ്രതീക്ഷകളുടെ ഭാരം അവരുടെ അഭിനയത്തിന് വെല്ലുവിളിയായി നിൽക്കുന്നു.
2017ൽ 132 സിനിമകളാണ് റിലീസ് ആയതെങ്കിൽ 24 സിനിമകൾ അധികമായി റിലീസ് ചെയ്ത വർഷംകൂടിയാണ് കഴിഞ്ഞുപോയത്.

Manju

2013ന് ശേഷം ഏറ്റവും കൂടുതൽ സിനിമകൾ റിലീസായ വർഷം. 158 സിനിമകളായിരുന്നു 2013ൽ. കഴിഞ്ഞ ഏതാനും വർഷങ്ങളായി തുടർന്നുവരുന്ന പുതുമുഖങ്ങളുടെ തിരയേറ്റം ശക്തമായിരുന്നു ഇൗ വർഷവും. പക്ഷേ, എണ്ണത്തിലല്ലാതെ നിലവാരത്തിൽ അധികമൊന്നും മെച്ചപ്പെടാത്തൊരു വർഷം കൂടിയായിരുന്നു ഇക്കുറി. ചിലതെല്ലാം സിനിമയെന്ന പേരിൽ പടച്ചുണ്ടാക്കിയ കോമാളിത്തങ്ങളുമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moviesYear Ender 2018Film Round up
News Summary - Year Ender 2018 Film Round up
Next Story