Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightപ്രേംനസീറിന്​ സംവിധാനം...

പ്രേംനസീറിന്​ സംവിധാനം ചെയ്യാൻ ഡേറ്റ്​ തരില്ലെന്ന്​ പറഞ്ഞ സൂപ്പർ താരം ആരായിരുന്നു...?

text_fields
bookmark_border
പ്രേംനസീറിന്​ സംവിധാനം ചെയ്യാൻ ഡേറ്റ്​ തരില്ലെന്ന്​ പറഞ്ഞ സൂപ്പർ താരം ആരായിരുന്നു...?
cancel

മലയാള സിനിമയിലെ നിത്യഹരിത നായകൻ എന്ന വിശേഷണത്തിന്​ അർഹനായ ഒരേയൊരാളേ ഉണ്ടായിരുന്നുള്ളു. പ്രേം നസീർ. വലിയൊര ു നടൻ എന്നതിനെക്കാൾ വലിയൊരു മനുഷ്യനായ കലാകാരൻ. ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായകനായി റെക്കോർഡിട്ട താരം.

അവസാന കാലത്ത്​ അദ്ദേഹത്തിൽ അവശേഷിച്ചിരുന്ന​ ഒരു മോഹമുണ്ടായിരുന്നു.
ഒരു സിനിമ സംവിധാനം ചെയ്യുക...

ഒര​ ുകാലത്ത്​ നിർമാതാക്കൾ ഡേറ്റിനായി വീട്ടുപടിക്കൽ ഉണ്ണാവ്രതം കിടന്ന നായകനായിരുന്ന നസീർ സിനിമ സംവിധാനം ചെയ്യാന ുള്ള​ മോഹവുമായി മലയാളത്തിലെ ചില സൂപ്പർ താരങ്ങളുടെ ഡേറ്റിനായി ഷൂട്ടിങ്​ ലൊക്കേഷനുകളിൽ കയറിയിറങ്ങിയ കഥ അധികമാർക്കും അറിയില്ല. ആ കഥ പറയുകയാണ്​ സ്​റ്റണ്ട്​ മാസ്​റ്റർ ത്യാഗരാജൻ. ‘മാധ്യമം’ ആഴ്​ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കുന്ന ‘സംഘട്ടനം ത്യാഗരാജൻ’ എന്ന ആത്​മഭാഷണത്തിലാണ്​ ത്യാഗരാജൻ പ്രേം നസീറിന്​ നേരിടേണ്ടിവന്ന സങ്കടകരമായ അവസ്​ഥ വിവരിക്കുന്നത്​...

ഫോട്ടോ: അജീബ് കൊമാച്ചി

പ്രേം നസീറിനെ കാണാൻ സ്​റ്റുഡിയോകൾക്കു മുന്നിൽ ക്യൂ നിന്ന, പിന്നീട്​ നസീറിനൊപ്പം ചെറു ചെറു വേഷങ്ങളിലൂടെ സിനിമയിൽ പിടിച്ചുകയറി സൂപ്പർ താരങ്ങളായ അവർ നിർദാക്ഷിണ്യം ഡേറ്റില്ലെന്ന്​ പറഞ്ഞ്​ അദ്ദേഹത്തെ മടക്കുകയായിരുന്നുവെന്ന്​ ത്യാഗരാജൻ പറയുന്നു...

ഒട്ടും പരിഭവമില്ലാതെ ചിരിച്ചുകൊണ്ട്​ മടങ്ങിപ്പോകുന്ന നസീറിനെ സെറ്റുകളിൽ കണ്ടിട്ടുണ്ട്​..
‘എന്തുകൊണ്ട്​ ഡേറ്റ്​ കൊടുത്തില്ല എന്ന്​ ചോദിച്ചപ്പോൾ മലയാളത്തിലെ ഒരു സൂപ്പർ സ്​റ്റാർ എന്നോട്​ പറഞ്ഞത്​ ‘‘ചുമ്മാതിരിക്ക്​ മാസ്​റ്റർ, ആ ഓൾഡ്​മാൻെറ കൈയിൽ ഒരു പഴഞ്ചൻ കഥയുണ്ട്​.. അതുവെച്ച്​ സംവിധാനം ചെയ്യണമെന്നൊക്കെ പറഞ്ഞുവന്നാൽ നമുക്ക്​ വേറേയെന്തെല്ലാം പണിയുണ്ട്​....’’

ആരായിരുന്നു ആ സൂപ്പർ താരം..?
തുടർന്നു വായിക്കാൻ ഈ ലക്കം മാധ്യമം ആഴ്​ചപ്പതിപ്പ്​ വായിക്കുക..


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prem nazirMovie Specialstunt master thyagarajanMadhyamam Weekly Webzine
News Summary - which super star denied call sheet for prem nazir to direct a film-movie special
Next Story