വെയിൽ മായും നേരത്തെ ആശങ്കകൾ (ഹ്രസ്വചിത്രം)

15:04 PM
18/12/2018
veyil mayum neram

ജീവിതത്തിലെ വെയിൽ മായുമ്പോൾ ഉണ്ടാകുന്ന ചില സന്ദേഹങ്ങളുടെ കഥ പറഞ്ഞ് ശ്രദ്ധേയമാകുകയാണ് 'വെയില്‍മായും നേര'മെന്ന ഹ്രസ്വചിത്രം. ഉദയാസ്തമയങ്ങള്‍ നമ്മുടെ ദൈനംദിന ജീവിതത്തെ നിര്‍ണ്ണയിക്കുന്നതു പോല ചില ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ കഥയാണ് ഈ ഹ്രസ്വചിത്രം പറയുന്നത്. ഇദയ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ശരത് കുമാറാണ്  ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആര്‍ രാംദാസ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്. 

'സുഹൃത്തുക്കൾ ജയൻ രാജൻ സ്ക്രീനിലും രാംദാസ് എഴുത്തിലും. "വെയിൽ മായും നേരം" നിങ്ങൾക്കിഷ്ടപെടും !' എന്ന് ഫേസ്ബുക്കിലൂടെയുള്ള ആഷിഖ് അബുവിന്‍റെ പരിചയപ്പെടുത്തൽ കൂടിയായതോടെ യൂട്യൂബിൽ ട്രെൻഡിങ്ങാണ് ഈ ഹ്രസ്വചിത്രം. 

ഒരു സ്ത്രീ നേരിടുന്ന ആശങ്ക അവളുടെ ഭർത്താവിന്‍റെ കാഴ്ചയിലൂടെയാണ് ചിത്രത്തിൽ തെളിയുന്നത്. അഞ്ച് മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഹ്രസ്വചിത്രം ആകാംക്ഷഭരിതമായി നിലനിറുത്താൻ അണിയറപ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്. ജയന്‍ രാജന്‍, ജാസ്മിന്‍ ഹണി, സജിത സന്ദീപ്,  സുദീപ് ടി ജോര്‍ജ് എന്നിവരാണ് അഭിനേതാക്കള്‍. അക്ഷയ് ഇ എന്‍ ഛായാഗ്രഹണവും ഷേഖ് ഇലാഹി സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു.നിംസ് എഡിറ്റിംങ്ങും വിനീത് ഇ വി  ക്രിയേറ്റീവ് സംവിധാനവും നിർവഹിച്ചിരിക്കുന്നു. 
 

Loading...
COMMENTS