കോവിഡിൽ കാ​രു​ണ്യ​വു​മാ​യി ത​മി​ഴ്​ ന​ട​ന്മാ​ർ

  • കോവിഡ്​ കാലത്ത്​ മാ​​തൃ​​ക​​യാ​​യി അ​​യ​​ൽ​​സം​​സ്​​​ഥാ​​ന​​ത്തെ സി​​നി​​മ ന​​ട​​ന്മാ​​ർ

09:19 AM
25/03/2020
tamil-actors

ത​​മി​​ഴ്​ സി​​നി​​മ​​ ഷൂ​​ട്ടി​​ങ്​ നി​​ർ​​ത്തി​​വെ​​ച്ച​​തി​​നാ​​ൽ പ​​ട്ടി​​ണി​​യി​​ലാ​​യ കൂലി തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കാ​​ണ്​ സൂ​​പ്പ​​ർ സ്​​​റ്റാ​​റു​​ക​​ള​​ട​​ക്ക​​മു​​ള്ള​​വ​​ർ സ​​ഹാ​​യ​​വു​​മാ​​യി രം​​ഗ​​ത്തെ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. 15,000ത്തോ​​ളം തൊഴി​​ലാ​​ളി​​ കു​​ടും​​ബ​​ങ്ങ​​ൾ പ​​ട്ടി​​ണി നേ​​രി​​ടു​​ക​​യാ​​ണെ​​ന്നും അ​​വ​​രെ  സ​​ഹാ​​യി​​ക്കു​​ന്ന​​തി​​ന്​ ര​​ണ്ടു​ കോ​​ടി രൂ​​പ​​യു​​ടെ ഫ​​ണ്ട്​ സ്വ​​രൂ​​പി​​ക്ക​​ണ​​മെ​​ന്നും​ ഫി​​ലിം എം​​പ്ലോ​​യീ​​സ്​ ഫെ​​ഡ​​റേ​​ഷ​​ൻ ഒാ​​ഫ്​ സൗ​​ത്ത്​ ഇ​​ന്ത്യ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു.

ആ​​ഹ്വാ​​നം കാ​​ര്യ​​മാ​​യെ​​ടു​​ത്ത ന​​ട​​ന്മാ​​രാ​​യ ര​​ജ​​നി​​കാ​​ന്ത്​ 50 ല​​ക്ഷം രൂ​​പ​​യും  വി​​ജ​​യ്​ സേ​​തു​​പ​​തി, ശി​​വ​​കാ​​ർ​​ത്തി​​കേ​​യ​​ൻ, ശി​​വ​​കു​​മാ​​ർ, അ​​ദ്ദേ​​ഹ​​ത്തി​െ​ൻ​റ മ​​ക്ക​​ളാ​​യ സൂ​​ര്യ​​, കാ​​ര്‍ത്തി​​ ഇവരെല്ലാം പ​​ത്തു​​ല​​ക്ഷം രൂ​​പ വീ​​ത​​വും ന​​ൽ​​കി.പ്ര​​കാ​​ശ്‌​​രാ​​ജ് 150 അ​​രി​​ച്ചാ​​ക്കു​​ക​​ളാ​​ണ് സം​​ഭാ​​വ​​ന ന​​ല്‍കി​​യ​​ത്. 

പാ​​ർ​​ഥി​​പ​​ൻ, മ​​നോ​​ബാ​​ല തു​​ട​​ങ്ങി​​യ​​വ​​ർ അ​​രി തു​​ട​​ങ്ങി​​യ നി​​ത്യോ​​പ​​യോ​​ഗ​​സാ​​ധ​​ന​​ങ്ങ​​ളു​​ടെ ശേ​​ഖ​​ര​​വും കൈ​​മാ​​റി. കാ​​ലം ആ​​വ​​ശ്യ​​പ്പെ​​ടു​േ​​മ്പാ​​ൾ കൈ​​യും​​കെ​​ട്ടി നി​​ൽ​​ക്ക​​രു​​തെ​​ന്നാ​​ണ്​ ഈ ​​ന​​ട​​ന്മാ​​രു​​ടെ ഉ​​റ​​ക്കെ​​യു​​ള്ള ഡ​​യ​​ലോ​​ഗ്. 

Loading...
COMMENTS