Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightശ്രീദേവി കാമറക്കു...

ശ്രീദേവി കാമറക്കു പിന്നിൽ പൂച്ച; മുന്നിൽ പുലി

text_fields
bookmark_border
Sridevi.
cancel

എന്നും എ​െൻറ നല്ല അയൽക്കാരിയായിരുന്നു ശ്രീദേവി. അപ്രതീക്ഷിതമായുണ്ടായ അവരുടെ വിയോഗം എനിക്ക്​ താങ്ങാനാവാത്തതാണ്. സത്യത്തിൽ ഷോക്കേറ്റതുപോലെയാണ് ശ്രീദേവിയുടെ മരണവാർത്ത ഞാൻ അറിയുന്നത്. കഴിഞ്ഞ 35 വർഷത്തിലേറെയായി ഞാനും ശ്രീദേവിയും അടുത്ത സുഹൃത്തുക്കളാണ്. ചെന്നൈയിൽ എ​െൻറ വീടിനോട്​ തൊട്ടടുത്താണ് ശ്രീദേവിയുടെ വീട്. എ​െൻറ ഏറ്റവും പ്രിയപ്പെട്ട അയൽക്കാരിയായിരുന്നു ശ്രീദേവി. അവരുടെ കുടുംബവുമായും ഞങ്ങൾക്ക് നല്ല അടുപ്പമുണ്ടായിരുന്നു. വിളിച്ചാൽ കേൾക്കാവുന്നത്ര അകലമേ ഞങ്ങളുടെ വീടുകൾ തമ്മിലുണ്ടായിരുന്നുള്ളൂ. ശ്രീദേവിയുടെ എല്ലാ കാര്യങ്ങൾക്കും ഞാൻ കൂടെയുണ്ടാകുമായിരുന്നു^ നല്ലതും ചീത്തയുമായ എല്ലാറ്റിനും. അവരുടെ അച്ഛനും അമ്മയും മരിച്ചപ്പോഴും ഞാൻ കൂടെയുണ്ടായിരുന്നു. എല്ലാ കാര്യങ്ങളും ഞങ്ങൾ പങ്കു​െവച്ചിരുന്നു. കുറെനാളുകളായി അവർ ചെ​ന്നൈയിൽ താമസിക്കുന്നില്ലായിരുന്നു. എങ്കിലും ഇടക്കിടെ ഇവിടെയെത്തും. അപ്പോഴെല്ലാം ഞാനും കുടുംബവും അവരുടെ കാര്യങ്ങൾക്ക് സഹായിക്കാൻ കൂടെക്കൂടുമായിരുന്നു. അങ്ങനെ എല്ലാം​െകാണ്ടും വളരെയേറെ അടുപ്പം ഞങ്ങൾ തമ്മിലുണ്ടായിരുന്നു. 

ഐ.വി. ശശി സംവിധാനം ചെയ്ത ‘ആ നിമിഷം’ എന്ന സിനിമയിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ആ ചിത്രത്തിൽ മധു സാറും കവിയൂർ പൊന്നമ്മയുമൊക്കെ ഉണ്ടായിരുന്നു. അവർ മലയാളത്തിൽ കുറെ സിനിമകളിൽ അഭിനയിച്ചു. കൂടുതലും ഐ.വി. ശശി സംവിധാനം ചെയ്ത ചിത്രങ്ങൾ. ആലിംഗനം, ആശീർവാദം, അംഗീകാരം, അന്തർദാഹം തുടങ്ങിയവ. ശരിക്കും ആ സിനിമകൾ എല്ലാംതന്നെ േപ്രക്ഷകർ ശ്രീദേവി സിനിമകൾ എന്ന രീതിയിലായിരുന്നു ഹൃദയത്തിലേറ്റിയത്. വളരെ ചെറിയ പ്രായംമുതലേ സിനിമയിൽ അഭിനയിച്ചുതുടങ്ങിയ ശ്രീദേവി അവസാന നാളുകൾവരെ സജീവമായി നിന്നു. പല ഭാഷകളിലായി ഒരുപാട്​ സിനിമകൾ ചെയ്തു. ഒ​േട്ടറെ സ്വഭാവഗുണമുള്ള ഒരാളായിരുന്നു ശ്രീദേവി. കാമറക്കു പിന്നിൽ ഒരു പൂച്ചയെപ്പോലെയും കാമറക്ക​ുമുന്നിൽ പുലിയെപ്പോലെയുമാണ് അവർ. സത്യസന്ധമായി സംസാരിക്കുകയും കാപട്യവും കളങ്കവുമില്ലാതെ എല്ലാം തുറന്നുപറയുകയും ചെയ്​തു. ഒന്നും മറച്ചുവെക്കാത്ത സ്വഭാവം. എല്ലാവരോടും സ്​നേഹത്തോടെ മാത്രമേ അവർ പെരുമാറുകയുള്ളൂ. വളരെയേറെ പ്രശസ്​തയായ ആർട്ടിസ്​റ്റായിട്ടുപോലും അവർ ഒരിക്കലും അഹങ്കരിച്ചില്ല. ലാളിത്യവും എളിമയുമെല്ലാം അവരുടെ പ്രത്യേകതകളായിരുന്നു. എ​​െൻറ കുടുംബവുമായി അവർ അടുത്തബന്ധം പുലർത്തിയിരുന്നു.

അമ്മയോടായിരുന്നു ഏറ്റവും കൂടുതൽ ഇഷ്​ടം. അമ്മ പറയുന്നതുമാത്രമേ അവർ ചെയ്യൂ. അമ്മയുടെ അഭിപ്രായത്തിന് ഒരിക്കലും എതിരുനിൽക്കില്ല. അതിനുവേണ്ടി സ്വന്തം ഇഷ്​ടങ്ങളെ മാറ്റി​െവക്കൻ അവർ തയാറായിരുന്നു. നമുക്ക് അദ്​ഭുതം തോന്നും അത്തരം പ്രവൃത്തികൾ കാണുമ്പോൾ. പരിപാടികൾക്കും മറ്റും പോകുമ്പോൾ അമ്മയാണ് ഡ്രസ്​ എല്ലാം സെലക്ട് ചെയ്യുന്നത്. നീ ഈ സാരിയുടുത്തു പോയാൽ മതി എന്ന് അമ്മ പറഞ്ഞാൽ ശ്രീദേവി പിന്നെ എതിരുനിൽക്കില്ല. എതിരഭിപ്രായവും പറയാറില്ല. 

സ്​ത്രീകൾക്ക് അസൂയ തോന്നത്തക്കവിധം ഉള്ളേറെയുള്ളതായിരുന്നു അവരുടെ മുടി. ഒരിക്കൽ സിനിമയുടെ ആവശ്യത്തിനായി അവരുടെ മുടി മുറിക്കേണ്ടിവന്നു. അന്ന്​ മുടി മുറിക്കാൻ ശ്രീദേവിക്ക് ഒട്ടും താൽപര്യമില്ലായിരുന്നു. പക്ഷേ, ആ കഥാപാത്രത്തി​െൻറ പൂർത്തീകരണത്തിനുവേണ്ടി മുടി മുറിച്ചേ തീരൂ... അന്നും അമ്മയാണ് നിർബന്ധിച്ച് മുടി മുറിപ്പിച്ചത്. അന്ന്​ ശ്രീദേവി എ​െൻറ അടുക്കൽ വന്ന് ഒരുപാടു കരഞ്ഞു. മുടി പോയതിൽ അവർക്ക് ഒരുപാട്​ സങ്കടമുണ്ടായിരുന്നു. ഇപ്പോഴും ആ സന്ദർഭം ഞാൻ ഓർക്കുന്നു. അങ്ങനെ ഒരുപാട് ഓർമകൾ എനിക്കുണ്ട്. ഇന്ന് എ​െൻറ പ്രിയപ്പെട്ട അയൽക്കാരി കൂടെയില്ലായെന്ന് വിശ്വസിക്കാനാവുന്നില്ല. എ​െൻറ വീടി​െൻറ പൂമുഖത്തുനിന്ന്​ നോക്കിയാൽ ശ്രീദേവിയുടെ വീടു കാണാം. അവിടെ ആ വീടിപ്പോൾ അടഞ്ഞുകിടക്കുന്നു. ഇനിയൊരിക്കലും എ​െൻറ പ്രിയപ്പെട്ട അയൽക്കാരി ആ വീട്ടിലേക്ക് വരില്ല എന്നത്​ ഒാർക്കാൻപോലും പറ്റാത്ത കാര്യമാണ്. മരണം അനിവാര്യമാണ്. ഇനി ശ്രീദേവി കൂടെയില്ല... കൂടെയുള്ളത് കുറെ നല്ല ഓർമകൾ മാത്രം.

തയാറാക്കിയത്: പി.ആർ. സുമേരൻ
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actresssheelasridevimalayalam newsmovie news
News Summary - Sridevi - Movie News
Next Story