Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightബിഗ്​ബി, തലൈവർ, ഇക്ക,...

ബിഗ്​ബി, തലൈവർ, ഇക്ക, ഏട്ടൻ​... ലോക്​ഡൗണിൽ ‘ഒരുമിച്ച്​’ ഇന്ത്യൻസിനിമ

text_fields
bookmark_border
ബിഗ്​ബി, തലൈവർ, ഇക്ക, ഏട്ടൻ​... ലോക്​ഡൗണിൽ ‘ഒരുമിച്ച്​’ ഇന്ത്യൻസിനിമ
cancel

മുംബൈ: അമിതാഭ്​ ബച്ചൻ, രജനികാന്ത്​, മമ്മൂട്ടി, മോഹൻലാൽ, ചിരഞ്​ജീവി, പ്രിയങ്ക ചോപ്ര, ആലിയഭട്ട്​, രൺബീർ കപൂർ എന് നിവരെല്ലാം ഒരു ചിത്രത്തിൽ അഭിനയിച്ചാൽ എങ്ങനെയിരിക്കും?. ഒടുവിൽ ലോക്​ഡൗൺ കാലത്ത്​ അതും സംഭവിച്ചു.

ഇന്ത്യ ൻ സിനിമയിലെ അതികായ​രെയെല്ലാം വീട്ടിലിരുത്തി അഭിനയിപ്പിച്ച ‘ഫാമിലി’ എന്നപേരുള്ള ഹ്രസ്വചിത്രം വിർച്ച്വലി സംവിധാനം ചെയ്​തത്​ പ്രസൂൺ പാണ്ഡേയാണ്​. ലോക്​ഡൗൺ കാലത്ത്​ വീട്ടിലിരിക്കേണ്ടതിൻെറ സന്ദേശം പകരുന്നതാണ്​ ഹൃസ്വചിത്രത്തിൻെറ ഉള്ളടക്കം.

ചിത്രത്തിൻെറ അവസാനം അമിതാഭ്​ ബച്ചൻ ഹ്രസ്വചിത്രം നിർമിക്കാനുള്ള കാരണംകൂടി പറയുന്നുണ്ട്​​. ‘‘ ഇന്ത്യൻ സിനിമ ഒരു കുടുംബമാണ്​. നമ്മുടെ കുടുംബത്തിലെ ദിവസക്കൂലിക്കാരായ പലരും ഈ സമയത്ത്​ വലിയ പ്രതിസന്ധി നേരിടുന്നുണ്ട്​. ഇവരെ സഹായിക്കാനായി നമ്മൾ സ്​പോൺസർഷിപ്​​ കണ്ടെത്തി ടിവി ചാനലിൽ പരിപാടിയൊരുക്കും. ഇതിൽ നിന്നുള്ള വരുമാനം ദിവസക്കൂലിക്കാരുടെ ക്ഷേമത്തിനായി ഉപയോഗിക്കും’’ ബച്ചൻ കൂട്ടിച്ചേർത്തു.

കന്നട താരം ശിവ രാജ്​കുമാർ, ബംഗാളി താരം പ്രൊസൻജിത്​ ചാറ്റർജി, മറാത്തി താരം സൊനാലി കുൽക്കർണി എന്നിവരും ഹ്രസ്വ ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MammoottyMohanlalBollywood Newscovid 19
News Summary - Short Film Family, Featuring Rajinikanth, Amitabh Bachchan, Priyanka Chopra, Mohanlal, Chiranjeevi And Others,
Next Story