Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightഹൈഫ ‘പച്ച സൈക്കിൾ’...

ഹൈഫ ‘പച്ച സൈക്കിൾ’ സ്വന്തമാക്കിയ കാലം

text_fields
bookmark_border
ഹൈഫ ‘പച്ച സൈക്കിൾ’ സ്വന്തമാക്കിയ കാലം
cancel

മൂന്നര പതിറ്റാണ്ടിന്​ ശേഷം സൗദിയിൽ സിനിമ വിരുന്നെത്തിയിരിക്കുന്നു. അങ്ങനെ കലയും സംഗീതവും കവിതയും സംസ്​കാരവും ആഴത്തിൽ വേരോടിയ ഇൗ രാജ്യത്തിനും ആശയവിനിമയത്തി​​​​​​െൻറ എക്കാലത്തെയും ശക്​തമായ മാധ്യമം  പ്രാപ്യമായിരിക്കുന്നു. സൗദി സാംസ്​കാരിക ചരിത്രത്തിലെ ചരിത്ര നിമിഷമായാണ്​ ഇത്​ വിലയിരുത്തപ്പെടുന്നത്​. എന്നാൽ വെള്ളിത്തിരകൾക്ക്​ വിലക്കുണ്ടായിരുന്ന കാലത്തും ഇവിടെ സിനിമ പിറക്കാതിരുന്നില്ല. ലോകം ശ്രദ്ധിച്ച  മികച്ച സിനിമകൾ ചെറുതും വലുതുമായി ഇവിടെ ജനിച്ചു. രാജ്യത്ത്​ സിനിമ ഇല്ലാത്ത കാലത്തും ലോകപ്രേക്ഷകരുടെ നെഞ്ചകങ്ങളിൽ സൗദിസിനിമകൾ  കളിച്ചു. 2012ൽ സൗദിയിലെ ആദ്യ ഫീച്ചർഫിലിം സൃഷ്​ടിക്കപ്പെട്ടത്​ ​പെൺകരങ്ങളാലായിരുന്നു. 

സൗദിയുടെ വിഖ്യാത ചലച്ചിത്രകാരി ഹൈഫ അൽ മൻസൂറി​​​​​​െൻറ കരങ്ങളിൽ  ‘വാജ്​ദ’ എന്ന സിനിമ ജനിച്ചു. അൽപം വിവാദവും എന്നാൽ ശ്രദ്ധേയവുമായിരുന്നു സിനിമ. ലോക സിനിമാ നിരൂപകർ ‘വാജ്​ദ’യുടെ സാമൂഹിക രാഷ്​ട്രീയ മാനങ്ങൾ ഗൗരവപൂർവം ചർച്ച ചെയ്​തു. ലക്ഷണമൊത്ത സമ്പൂർണ സിനിമയുടെ സംവിധായിക പ്രശംസിക്കപ്പെട്ടു. അന്താരാഷ്​ട്ര ബഹുമതികൾ സിനിമയെ തേടി എത്തി. പത്തു വയസുകാരി സൗദി ഗ്രമീണ പെൺകുട്ടിയുടെ സൈക്കിൾ വാങ്ങാനുള്ള മോഹം. സമപ്രായക്കാരായ ആൺകൂട്ടികൾ സൈക്കിളിലേറി നടക്കു​േമ്പാൾ അവളുടെ ആഗ്രഹങ്ങൾക്ക്​ ​ മുന്നിൽ സാമൂഹിക വിലക്ക്​. 

ഖുർആൻ പാരായണ മത്സരത്തിൽ പ​െങ്കടുത്ത്​ സ്വരൂപിച്ച പണം കൊണ്ട്​ അവൾ സ്വപ്​നം കണ്ട പച്ച സൈക്കിൾ വാങ്ങുന്ന കഥ. ലളിതവും എന്നാൽ മനം കവർന്നതുമായ കഥ.  വലിയ സാമൂഹികവിമർശനമുയർത്തിയ ചി​ത്രം ലോകോത്തര അവാർഡുകൾ വാരിക്കൂട്ടി. ബെസ്​റ്റ്​  ഫോറിൻ ലാംഗ്വേജ്​ അക്കാഡമി അവാർഡ്​, 2014 ലെ ബ്രിട്ടീഷ്​ അക്കാഡമി ഫിലിം അവാർഡ്​, ദുബൈ ഇൻറർ നാഷനൽ ഫിലിം ഫെസ്​റ്റിവലിലെ അറബ്​ ഫീച്ചർ ഫിലിം അവാർഡ്​ തുടങ്ങിയവ നേടി. ‘ഗ്രീൻ ബൈസിക്കിൾ’ പുസ്​തകവുമായി.

1974ൽ റിയാദിലാണ്​ ഹൈഫയുടെ ജനനം. പ്രശസ്​ത അറബ്​ കവി അബ്​ദുൽ റഹ്​മാൻ മൻസൂറി​​​​​​െൻറ 12 മക്കളിലൊരുവൾ. ചെറുപ്പത്തിലേ സിനിമയിൽ കണ്ണുവെച്ചു. ഉപ്പയുടെ പിന്തുണയും പ്രോൽസാഹനവും അവളുടെ സിനിമാമോഹങ്ങൾക്ക്​ കരുത്തായി. ലോകസാഹിത്യത്തി​​​​​​െൻറ താരതമ്യം പഠിക്കാൻ കെയ്​റോവിലെ അമേരിക്കൻ യൂണിവേഴ്​സിറ്റിയിൽ കവി മകളെ പറഞ്ഞയച്ചു. ഒാസ്​ട്രേലിയയിലെ സിഡ്​നി യൂണിവേഴ്​സിറ്റിയിൽ സിനിമയിൽ ബിരുദം നേടാനുമയച്ചു.

​‘ദ ഒാൺലി വെ ഒൗട്ട്​’, ‘വുമൺ വിത്​ഒൗട്ട്​ ഷേഡോസ്​’ തുടങ്ങിയ ഹ്രസ്വസിനിമ^ഡോകുമ​​​​​െൻററികളിലൂടെയാണ്​ ഹൈഫയുടെ സിനിമ സംവിധാനത്തിലെ അരങ്ങേറ്റം. ‘ ദ ഒാൺലി വെ ഒൗട്ട്​’ യു.എ. ഇ, നെതർലാൻഡ്​ അവാർഡുകൾ നേടി. ഡോകുമ​​​​​െൻററി  സിനിമയായ ‘വുമൺ വിത്​ഒൗട്ട്​ ഷേഡോസ്​’ മസ്​കത്ത്​ ഫിലിം ഫെസ്​റ്റിവൽ  അവാർഡ്​ കരസ്​ഥമാക്കി. 17 ഒാളം അന്താരാഷ്​ട്ര ഫെസ്​റ്റിവലുകളിൽ ഇത്​ പ്രദർശിപ്പിച്ചു. മേരി ഷെല്ലി, നാപ്​ലി എവർ ആഫ്​റ്റർ, മിസ്​ കാമൽ തുടങ്ങിയ സിനിമകളും ഹൈഫയുടേതാണ്​.

ഒടുവിൽ 43ാം വയസിലെത്തിയപ്പോൾ ഇൗ വിപ്ലവചലച്ചി​ത്രകാരിക്ക്​ രാജ്യത്തി​​​​​​െൻറ അംഗീകാരം ലഭിച്ചിരിക്കുന്നു. ഏപ്രിൽ ആറിന്​ സൗദി അറേബ്യൻ ജനറൽ അതോറിറ്റി ഫോർ കൾച്ചർ ഡയറക്​ടർ ബോർഡിലേക്ക്​ ഹൈഫ അൽ മൻസൂറും നിയമിതയായിരിക്കുന്നു. രാജ്യത്തി​​​​​​െൻറ സാംസ്​കാരിക പ്രവർത്തനങ്ങൾക്ക്​ ചുക്കാൻ പിടിക്കുന്ന ആധികാരിക സമിതിയാണിത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsmovie newshyfasaudi cinemagreen cycle
News Summary - saudi cinema hyfa green cycle -saudi-gulf news
Next Story