Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightഅണിയറയിൽനി​െന്നത്തി,...

അണിയറയിൽനി​െന്നത്തി, അരങ്ങിൽ തിളങ്ങി ശശി കലിംഗ

text_fields
bookmark_border
അണിയറയിൽനി​െന്നത്തി, അരങ്ങിൽ തിളങ്ങി ശശി കലിംഗ
cancel

ഒരു ഓ​ട്ടോമൊബൈൽ കമ്പനിയിലെ ജീവനക്കാരനായി മാറേണ്ടതായിരുന്നു കോഴിക്കോട്ടുകാരൻ ചന്ദ്രകുമാർ. കോഴിക്കോട ്​ സി.ടി.സിയിൽനിന്ന്​ ഓട്ടോമൊബൈൽ എൻജിനിയറിങ് ഡിപ്ലോമ പൂർത്തിയാക്കിയ ശേഷം കുറേനാൾ ആ കൗമാരക്കാരൻ തൊഴിലന്വേഷിച ്ചുനടന്നു. എന്നാൽ, പഠിച്ചെടുത്ത കർമമേഖലയായിരു​ന്നില്ല ജീവിതത്തിൽ ചന്ദ്രകുമാറിനെ കാത്തിരുന്നത്​. മെക്കാനിക് ​ ആകേണ്ടിയിരുന്ന ജീവിതം, ചന്ദ്രകുമാറിന്​ കാത്തുവെച്ചത്​ അഭിനേതാവി​​െൻറ വേഷം. ആ വേഷം അദ്ദേഹം അഭിനയിച്ചു ഫലിപ് പിച്ചത്​ ചന്ദ്രകുമാർ എന്ന പേരിലായിരു​ന്നില്ല. ഇന്നു പുലർച്ചെ ജീവിതത്തി​​െൻറ തിരശ്ശീലക്കു പിന്നിലേക്ക്​ മറയ ുംമു​െമ്പ ​‘ശശി കലിംഗ’ എന്ന പേരിൽ മലയാള സിനിമയിലെ അറിയപ്പെടുന്ന അഭിനേതാക്കളിലൊരാളായി മാറിക്കഴിഞ്ഞിരുന്നു അദ്ദേഹം.

കോഴിക്കോട്​ വെസ്​റ്റ്​ഹില്ലിൽ ചന്ദ്രശേഖരൻ നായരുടെയും സുകുമാരിയുടെയും മകനായി 1961ൽ ജനനം. കുഞ്ഞുന ാളിൽ മാതാപിതാക്കളിട്ട വിളി​േപ്പരായിരുന്നു ശശി. പിന്നീട്​ ബന്ധുക്കളും അയൽക്കാരും കൂട്ടുകാരുമൊക്കെ ശശിയെന്നു തന്നെ വിളിച്ച്​ ആ പേര്​ അരക്കിട്ടുറപ്പിച്ചതോടെ ചന്ദ്രകുമാർ എന്ന പേര്​ പതിയെ വിസ്​മൃതിയിലായി.

അഭിനേതാവണമെന്ന ആഗ്രഹമൊന്നും കുട്ടിക്കാലത്ത്​ ശശിയുടെ മനസ്സിലുണ്ടായിരുന്നില്ല. പഠനം കഴിഞ്ഞ്​ ജോലി തേടി നടക്കുന്ന കാലം വരെ ഒരു വേദിയിലും ശശി അഭിനയിക്കാൻ കയറിയിരുന്നില്ല. ഈ ഘട്ടത്തിലാണ്​ നിനച്ചിരിക്കാതെ ശശി നാടക ലോകത്തെത്തുന്നത്​. കോഴിക്കോ​ട്ടെ പ്രമുഖ നാടക ട്രൂപ്പായിരുന്ന ‘സ്​റ്റേജ്​ ഇന്ത്യ’ ശശിയുടെ അമ്മാവൻ വിക്രമൻ നായരുടെ ഉടമസ്​ഥതയിലായിരുന്നു. മറ്റെന്തെങ്കിലും ​േജാലി ശരിയാവുന്നതുവരെ ‘സ്​റ്റേജ്​ ഇന്ത്യയു​െട സെറ്റ്​ തയാറാക്കാനും മറ്റുമായിരുന്നു അമ്മാവ​​െൻറ നിർദേശം. അപ്പോഴൊന്നും അഭിനയം ശശിയുടെ വിദൂര ചിന്തകളിൽപോലുമുണ്ടായിരുന്നില്ല.


സ്​റ്റേജ്​ ഇന്ത്യയുടെ ആദ്യ നാടകമായ ‘സൂത്രം’ അരങ്ങിലെത്തുന്നതിന്​ പിന്നണിയിൽ സഹായസഹകരണങ്ങൾ നൽകുന്നതിനിടയിലാണ്​ ശശിയുടെ അഭിനയ മികവ്​ വിക്രമൻ നായരുടെ ശ്രദ്ധയിൽപെടുന്നത്​. അടുത്ത നാടകമായ ‘സാക്ഷാത്​കാര’ത്തിൽ അദ്ദേഹം ശശിക്ക്​ ഒരു പൊലീസുകാര​​െൻറ വേഷം നൽകി. പിന്നീട്​ ചെറുവേഷങ്ങളുമായി നാടകങ്ങളിൽ മുഖം കാണിച്ച ശശി ഇതിനകം ‘ശശി കോഴിക്കോട്​’ എന്ന പേരിൽ അറിയ​െപ്പട്ടു തുടങ്ങിയിരുന്നു. പി.എം. താജി​​െൻറ ​പ്രശസ്​ത നാടകമായ ‘അഗ്രഹാര’ത്തിലെ വേഷം നടനെന്ന നിലയിൽ ശശിയിലെ പ്രതിഭയെ അടയാളപ്പെടുത്തുന്നതായിരുന്നു. പിന്നീടങ്ങോട്ട്​ കാൽനൂറ്റാണ്ടിലേറെ​ നാടകവേദിയിൽ നിറഞ്ഞുനിന്ന അദ്ദേഹം, 500ലധികം നാടകങ്ങളിൽ അഭിനയിച്ചു. ഇടയ്​ക്ക്​ ‘സ്വപ്​ന സമുദ്രം’എന്ന നാടകം വിജയകരമായി സംവിധാനം ചെയ്തെങ്കിലും ആ മേഖലയിൽ തുടരാൻ താൽപര്യം കാട്ടിയില്ല.

ഇതിനി​െട, 1998ൽ തകര​െച്ചണ്ട എന്ന സിനിമയിൽ ചെറിയൊരു റോളിൽ അഭിനയിക്കാൻ അവസരം ലഭിച്ചെങ്കിലും അതിന്​ തുടർച്ചകളുണ്ടായില്ല. ഇതിനുപിന്നാലെ ഏഷ്യാനെറ്റ്​​ ചാനലിലെ ‘മുൻഷി’ പരിപാടിയിൽ പണ്ഡിറ്റി​​െൻറ വേഷമിട്ടു. എന്നാൽ, ഒരു വർഷത്തിനുശേഷം അതിൽനിന്ന്​ ഒഴിവായി.

പിന്നീട്​ ‘പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തി​​െൻറ കഥ’ എന്ന ചിത്രത്തിലൂടെ മലയാളചലച്ചിത്രവേദിയിലേക്കുള്ള രണ്ടാം വരവിൽ ശശി ത​​െൻറ ഇരിപ്പിടം ഉറപ്പിക്കുകയായിരുന്നു. ഈ സിനിമയുടെ സെറ്റിൽവെച്ച്​ സംവിധായകൻ രഞ്ജിത്താണ് ‘ശശി കോഴിക്കോട്​’ എന്ന പേരുമാറ്റി ‘ശശി കലിംഗ’ എന്നാക്കിയത്​. സെറ്റിൽ കുറേ ശശിമാർ ഉണ്ടായിരുന്നതിനാൽ ​െക.ടി. മുഹമ്മദി​​െൻറ കലിംഗ തിയേറ്റേഴ്​സി​​െൻറ പേര്​ ശശിയുടെ പേരിനൊപ്പം ​േചർക്കുകയായിരുന്നു. യഥാർഥത്തിൽ കലിംഗയിൽ നാടകം കളിച്ചിട്ടില്ലായിരുന്നു ശശി. ഒരു തെറ്റിദ്ധാരണയിൽ രഞ്​ജിത്ത്​ നൽകിയ പേര്​ പക്ഷേ, ഹിറ്റായി മാറി. തുടർന്ന്​ പ്രാഞ്ചിയേട്ടൻ, ആമേൻ, ഇടുക്കി ഗോൾഡ്​, ഹണീ ബീ...തുടങ്ങി 250ലേറെ സിനിമകളിൽ വേഷമിട്ടു. സഹദേവൻ ഇയ്യക്കാട്​ സംവിധാനം ​െചയ്​ത ‘ഹലോ ഇന്ന്​ ഒന്നാം തീയതിയാണ്​’ എന്ന സിനിമയിൽ ശശിയായിരുന്നു നായകൻ. അസുഖ ബാധിതനായതിനെ തുടർന്ന്​ അഭിനയ മേഖലയിലനിന്ന്​ തൽക്കാലം പിൻവാങ്ങു​േമ്പാൾ മലയാള സിനിമയിലെ തിരക്കുള്ള നടന്മാരിലൊരാളായിരുന്നു ശശി കലിംഗ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam cinemasasi kalinga
News Summary - Sasi Kalinga-Prominent Malayalam actor-passed away in Kozhikode
Next Story