Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightക്ലാസിക്​ പരമ്പരകൾ...

ക്ലാസിക്​ പരമ്പരകൾ തുണയായി; റേറ്റിങ്ങിൽ ഒന്നാമതായി ദൂരദർശൻ

text_fields
bookmark_border
doordarshan-classics.jpg
cancel

ന്യൂഡൽഹി: കോവിഡ്​ 19 മഹാമാരിയുടെ വ്യാപനത്തെ തുടർന്ന്​ രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീട്ട ിലിരുന്ന്​ ബോറടിക്കുന്നവർക്കായി ദൂരദർശൻ പല ക്ലാസിക്​ പരമ്പരകളും പുനഃസംപ്രേക്ഷണം ചെയ്യുന്നതായി പ്രഖ്യാപിച ്ചിരുന്നു. 90കളിൽ സൂപ്പർഹിറ്റുകളായിരുന്ന ശക്തിമാന്‍, രാമായണം, സര്‍ക്കസ്, മഹാഭാരത്, ബ്യോംകേഷ് ബക്ഷി തുടങ്ങിയ പര മ്പരകളാണ്​ വീണ്ടും വീടുകളിലെ സ്വീകരണമുറിയിൽ ആളനക്കമുണ്ടാക്കിയത്​.

ഇതോടെ ചാനല്‍ റേറ്റിങ്ങിൽ ഒന്നാമതെത്തിയിരിക്കുകയാണ്​ ദൂരദര്‍ശന്‍. ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിൽ ഇന്ത്യ (ബാർക്​ ഇന്ത്യ) പുറത്തുവിട്ട റേറ്റിങ്ങിൽ പ്രശസ്​തമായ പല സ്വകാര്യ വിനോദ ചാനലുകളെയും പിന്തള്ളി ദൂരദര്‍ശന്‍ ആണിപ്പോൾ ട്ര​െൻറിങ്​​. മുന്‍നിര വിനോദ ചാനലുകള്‍ അവരുടെ റിയാലിറ്റി ഷോകളും സീരിയലുകളും ലോക്​ഡൗണിനെ തുടർന്ന്​ നിർത്തിവെച്ചതാണ്​ ദൂരദര്‍ശന് തുണയായി ഭവിച്ചത്​. രാമായണം, മഹാഭാരതം തുടങ്ങിയ പരമ്പരകളാണ്​ റേറ്റിങ്ങില്‍ മുന്നിലുള്ളത്​.

പ്രസാർ ഭാരതി അവരുടെ ട്വിറ്റർ അക്കൗണ്ടിൽ തങ്ങളുടെ കാഴ്​ചക്കാരിലുണ്ടായ വർധന​ പങ്കുവെച്ചിരുന്നു. ബാർക്​ ഇന്ത്യയുടെ മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ മൂന്ന്​ വരെയുള്ള റേറ്റിങ്​ പ്രകാരമാണ് ദൂരദര്‍ശൻ വമ്പൻ കുതിപ്പ് നടത്തിയിരിക്കുന്നത്​. ഡി.ഡി നാഷനൽ എന്ന ചാനലിലാണ്​ പരമ്പരകൾ പുനഃസംപ്രേക്ഷണം ചെയ്​തത്​. ഡി.ഡി സ്​പോർട്​സിൽ ഇന്ത്യൻ ക്രിക്കറ്റ്​ ടീമി​​െൻറ 2000 മുതലുള്ള ചില ഗംഭീര മത്സരങ്ങളും ബി.സി.സി.​െഎയുടെ പിന്തുണയോടെ ​സംപ്രേക്ഷണം ആരംഭിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doordarshanmovie newsramayanamlock downshakthiman
News Summary - Ramayan and Mahabharat get bumper ratings for Doordarshan-movie news
Next Story