അഭിനന്ദനും സർജിക്കൽ സ്​ട്രൈക്​ 2.0യും പുൽവാമയും: സിനിമാ പേരുകൾക്കായി ബോളിവുഡിൽ മത്സരം

16:22 PM
01/03/2019
uri-the-srgical-strike

സിനിമാ നിരൂപകർക്കിടയിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ചിട്ട്​ കൂടി തിയറ്ററിൽ 250 കോടിയോളം രൂപ നേടി ബ്ലോക്​ബസ്റ്ററായ ‘ഉറി ദി സർജിക്കൽ സ്​ട്രൈക്കി’ന്​ പിന്നാലെ ദേശ സ്​നേഹം വിഷയമാക്കി ബോളിവുഡിൽ സിനിമകൾ ഒരുക്കാനുള്ള നെ​േട്ടാട്ടത്തിലാണ്​ പ്രമുഖ നിർമാതാക്കൾ.

രാജ്യത്തെ പിടിച്ചുകുലുക്കിയ പുൽവാമ തീവ്രവാദ ആക്രമണവും അതിന്​ മറുപടിയായി ഇന്ത്യ നടത്തിയ ബാലാകോട്ട്​ സർജിക്കൽ സ്​ട്രൈക്​ 2.0യും എയർഫോഴ്​സ്​ വിങ്​ കമാൻഡർ അഭിനന്ദ​​​െൻറ തിരോധാനവുമെല്ലാം സിനിമകളാക്കാനുള്ള തിരക്കുപിടിച്ച നീക്കത്തി​​​െൻറ ഭാഗമായി സിനിമയുടെ പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യുകയാണ്​ പലരും.

250 രൂപയും ജി.എസ്​.ടിയും മാത്രം നൽകി പലരും പുൽവാമ അറ്റാക്കും സർജിക്കൽ സ്​ട്രൈക്കുമായി ബന്ധപ്പെട്ട വിവിധ പേരുകൾ രജിസ്റ്റർ ചെയ്​തു കഴിഞ്ഞു. ഇന്ത്യൻ മോഷൻ പിക്​ചേഴ്​സ്​ പ്രൊഡ്യൂസേഴ്​സ്​ അസോസിയേഷനിലാണ്​ പേരുകൾ രജിസ്റ്റർ ചെയ്​തിരിക്കുന്നത്​. ഇതിൽ സിനിമ എടുക്കാൻ സാധ്യതയില്ലാത്തവരും ഉൾപെടുന്നുണ്ടെന്നാണ്​ സൂചന. നിലവിൽ ടെറർ അറ്റാക്, പുൽവാമ അറ്റാക്​, സർജിക്കൽ സ്​ട്രൈക്​ 2.0, ബാലകോട്ട്​ തുടങ്ങിയ പേരുകൾ അഞ്ചോളം ​പ്രമുഖ നിർമാണക്കമ്പനികൾ രജിസ്റ്റർ ചെയ്​തെന്നാണ്​ വിവരം.

വാർ റൂം, അഭിനന്ദൻ, ഹിന്ദുസ്ഥാൻ ഹമാരാ ഹേ, പുൽവാമ ടെറർ അറ്റാക്, ദ അറ്റാക്​സ്​ ഒാഫ്​ പുൽവാമ, വിത്​ ലവ്​, ഫ്രം ഇന്ത്യ, എ.ടി.എസ്​ - വൺ മാൻ ഷോ എന്നീ പേരുകളും രജിസ്റ്റർ ചെയ്യപ്പെട്ടിണ്ട്​. ഇന്ത്യയും പാകിസ്​താനും തമ്മിൽ നിലവിലുള്ള പ്രത്യേക സാഹചര്യം മുതലെടുത്ത്​ ബോക്​സ്​ ഒാഫീസിൽ പണമുണ്ടാക്കാനുള്ള ശ്രമത്തിലാണ്​ നിർമാണ കമ്പനികൾ. 

Loading...
COMMENTS