എ​ക്കാ​ല​ത്തേ​യും മി​ക​ച്ച 100 സി​നി​മ​ക​ളി​ൽ ഇന്ത്യയിൽ നിന്നും പ​ഥേ​ർ പാ​ഞ്ചാ​ലി മാത്രം 

00:16 AM
02/11/2018
pather-panjali

ല​ണ്ട​ൻ: വി​ദേ​ശ​ഭാ​ഷ​ക​ളി​ലെ എ​ക്കാ​ല​ത്തേ​യും മി​ക​ച്ച 100 സി​നി​മ​ക​ളു​ടെ പ​ട്ടി​ക​യി​ൽ സ​ത്യ​ജി​ത്​ റേ​യു​ടെ പ​ഥേ​ർ പാ​ഞ്ചാ​ലി​യും ഇ​ടം​നേ​ടി. ബി.​ബി.​സി​യാ​ണ്​ പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്. പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടി​യ ഏ​ക ഇ​ന്ത്യ​ൻ സി​നി​മ​യാ​ണ്​ പ​ഥേ​ർ പാ​ഞ്ചാ​ലി. നൂ​റു സി​നി​മ​ക​ളു​ടെ കൂ​ട്ട​ത്തി​ൽ 15ാം സ്​​ഥാ​ന​ത്താ​ണി​ത്. ബിഭൂതി ഭൂഷൺ ബന്ദോപാധ്യായയുടെ പഥേർ പാഞ്ചാലി എന്ന നോവലിനെ ആസ്​പദമാക്കി എടുത്ത സിനിമ 1955ലാ​ണ്​ ഇറങ്ങിയത്​.

43 രാ​ജ്യ​ങ്ങ​ളി​ലെ 200 സി​നി​മ നി​രൂ​പ​ക​രാ​ണ്​ സി​നി​മ​ക​ൾ തെ​ര​ഞ്ഞെ​ടു​ത്ത​ത്. 24  രാ​ജ്യ​ങ്ങ​ളി​ലെ  19 ഭാ​ഷ​ക​ളി​ലു​ള്ള 67 സം​വി​ധാ​യ​ക​രു​ടെ ചി​ത്ര​ങ്ങ​ളാ​ണ്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. വനിത സംവിധായകരുടെ എണ്ണം നാലിലൊതുങ്ങി​. ഫ്ര​ഞ്ച്​ ഭാ​ഷ​യി​ൽ​നി​ന്നാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ സി​നി​മ​ക​ൾ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്​ -27. അ​കി​റാ​സ്​ കു​റ​സോ​വ​യു​ടെ സെ​വ​ൻ സാ​മു​റാ​യി ആ​ണ്​ ഒ​ന്നാം സ്​​ഥാ​ന​ത്ത്. കു​റ​സോ​വ​യു​ടെ തന്നെ റാ​ഷ​മോ​ൻ, , ആ​ൻ​ഡ്രെ ത​ർ​കോ​വി​സ്​​കി​യു​ടെ ദ ​മി​റ​ർ, അ​സ്​​ഗ​ർ ഫ​ർ​ഹാ​ദി​യു​ടെ എ ​സെ​പ​റേ​ഷ​ൻ, ഇ​ൻ​ഗ്​​മ​ർ ബെ​ർ​മാ​​​െൻറ ദ ​സെ​വ​ൻ​ത്​ സീ​ൽ എ​ന്നി​വ​യാ​ണ്​ പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടി​യ ചി​ല പ്ര​ധാ​ന സി​നി​മ​ക​ൾ. 

Loading...
COMMENTS